ക്രെഡിറ്റ് കാർഡ് വിപണിയിൽ മത്സരം കൊഴുക്കുകയാണ്. ആർബിഐയുടെ ഏറ്റവും പുതിയ ഡാറ്റ പ്രകാരം ക്രെഡിറ്റ് കാർഡ് ഉപയോഗവും ചെലവാക്കലുകളും ഗണ്യമായി വർധിക്കുന്നുണ്ട്. പുതിയ ഉപഭോക്താക്കളെ ആകർഷിക്കാനായി കൂടുതൽ ഫീച്ചറുകളോടെ പുതിയ കാർഡുകൾ ലോഞ്ച് ചെയ്യുന്ന തിരക്കിലാണ് ക്രെഡിറ്റ് കാർഡ് കമ്പനികൾ.
കോംപ്ലിമെന്ററിയായി ലഭിക്കുന്ന എയർപോർട്ട് ലോഞ്ച് പ്രവേശനം, റിവാർഡ് പോയിന്റുകൾ എന്നിവ പോലുള്ള മികച്ച സേവനങ്ങളും സവിശേഷതകളുമാണ് പുതിയ ക്രെഡിറ്റ് കാർഡുകളുടെ ആകർഷകണം. അധിക ചെലവാക്കുന്നൊരാളാണെങ്കിൽ ചെലവാക്കൽ തുക ലാഭിക്കാൻ കോ- ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകളെ ശീലമാക്കാം. എങ്ങനെ കോ- ബ്രാൻഡഡ് കാർഡുകൾ ആകർഷകമാകും എന്ന് ഈ ലേഖനത്തിൽ പരിശോധിക്കാം.

കോ- ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകൾ
ബ്രാൻഡുകൾ, റീട്ടെയിലർ, സേവന ദാതാക്കൾ തുടങ്ങിയവരുമായി ക്രെഡിറ്റ് കാർഡ് കമ്പനികൾ സഹകരിച്ചാണ് കോ- ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകൾ പുറത്തിറക്കുന്നത്. കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുമായി ലിങ്ക് ചെയ്തിട്ടുള്ള ബ്രാൻഡിൽ നിന്നോ അനുബന്ധ കമ്പനികളിലോ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ അധിക കിഴിവുകൾ, റിവാർഡ് പോയിന്റുകൾ തുടങ്ങിയ പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും.
ഏത് മേഖലയിലാണോ കൂടുതൽ ചെലവാക്കുന്നത്, അതാത് മേഖലയിൽ ഒരു കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ, ഒരു സാധാരണ ക്രെഡിറ്റ് കാർഡിനെ അപേക്ഷിച്ച് ഉയർന്ന ആനുകൂല്യം ലഭിക്കും.
എങ്ങനെ പ്രവർത്തിക്കുന്നു
കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകളിൽ റിവാർഡിംഗ് ഡിസ്കൗണ്ടുകൾ, ലോയൽറ്റി പോയിന്റുകൾ, ക്യാഷ്ബാക്ക് എന്നിവയ്ക്കൊപ്പം ആകർഷകമായ ആനുകൂല്യങ്ങളും ലഭിക്കും. ബ്രാൻഡുകൾ അവരുടെ കോ-ബ്രാൻഡ് ക്രെഡിറ്റ് കാർഡുകളിൽ നൽകുന്ന അധിക ഡീലുകളാണ് ഇവയെ ആകർഷകമാക്കുന്നത്.
ഉദാഹരണത്തിന് കോ-ബ്രാൻഡ് ട്രാവൽ ക്രെഡിറ്റ് കാർഡുകൾ സാധാരണ ചെലവുകൾക്ക് കിഴിവുകളോ റിവാർഡുകളോ നൽകുന്നതിനൊപ്പം ബ്രാൻഡിന്റെ വെബ്‌സൈറ്റ് വഴി നടത്തുന്ന യാത്രാ ബുക്കിംഗുകൾക്ക് പ്രത്യേക ക്യാഷ്ബാക്കും കിഴിവുകളും നൽകും. ചില കാർഡുകൾ സൗജന്യ വിമാന ടിക്കറ്റുകൾ അല്ലെങ്കിൽ അവധിക്കാല പാക്കേജുകൾ പോലുള്ള കോംപ്ലിമെന്ററി അനുകൂല്യങ്ങളും നൽകും.
ഈയിടെ എച്ച്ഡിഎഫ്സി ബാങ്ക് സ്വിഗ്ഗിയുമായി ചേർന്ന് പുറത്തിറക്കിയ ബോ- ബ്രാൻഡഡ് കാർഡിലൂടെ സ്വിഗ്ഗിയിലൂടെയുള്ള ഫുഡ് ഡെലിവറി, ഇൻസ്റ്റമാർട് വഴിയുള്ള ഗ്രോസറി ഡെലിവറി, ഡൈൻഔട്ട് ആപ്പ് വഴിയുള്ള ഇടപാട് എന്നിവയ്ക്ക് 10 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും.
ആമസോൺ, ഫ്ലിപ്കാർട്ട്, മിന്ത്ര, നൈക്ക, ഉബർ, ഒല, ഫാർമ ഈസി, ബുക്ക് മൈ ഷോ അടക്കമുള്ള വെബ്‌സൈറ്റിൽ നിന്നുള്ള ഇടപാടിന് 5 ശതമാനം ക്യാഷ്ബാക്കും ലഭിക്കുന്നുണ്ട്. ഓൺലൈൻ ചെലവാക്കലുകളിൽ മുന്നിലുള്ളവരാണെങ്കിൽ മികച്ച ലാഭമുണ്ടാക്കാൻ ഈ കാർഡിലൂടെ സാധിക്കും.
എങ്ങനെ കോ- ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കാം
കോ- ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുന്നതിന് മുൻപ് ചെലവാക്കുന്ന ശീലം എങ്ങനെയാണെന്ന് പരിശോധിക്കണം. ചെലവാക്കൽ പാറ്റേണുമായി പൊരുത്തപ്പെടുന്ന വിവിധ കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകളെ കണ്ടെത്തി സവിശേഷതകളും നേട്ടങ്ങളും താരതമ്യം ചെയ്യണം. ജോയിനിംഗ് ഫീസ്, പലിശ നിരക്ക്, റിവാർഡ് പോയിന്റുകൾ ഓഫറുകൾ, ലഭ്യമായ കിഴിവുകൾ എന്നിവ പരിശോധിച്ച് താരതമ്യം നടത്തണം. ഒന്നിലധികം ബ്രാൻഡുകളുമായി അസോസിയേഷനുകളുള്ള ഒരു കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് നേടുക. ഇത് ചെലവാക്കുമ്പോൾ ഉയർന്ന നേട്ടം നൽകും.
മുകളിൽ സൂചിപ്പിച്ച എച്ച്ഡിഎഫ്സി ബാങ്ക് സ്വിഗ്ഗി കോ- ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് മിക്ക പ്രമുഖ ഓൺലൈൻ കച്ചവടക്കാരുമായി സഹകരണത്തിലുള്ളവയാണ്. ഈ ക്രെഡിറ്റ് കാർഡ് ഓൺലൈൻ ഉപഭോക്താവ് തിരഞ്ഞെടുത്താൽ ഓരോ പർച്ചേസിനും വലിയ നേട്ടം ഉണ്ടാക്കാം.
അതേസമയം, സ്ഥിരമായി യാത്ര ചെയ്യുന്ന ആളാണെങ്കിൽ നല്ലൊരു പ്രീമിയം ട്രാവൽ ക്രെഡിറ്റ് കാർഡ് മതിയാകും. പതിവായി യാത്രചെയ്യുകയും പതിവായി വാങ്ങലുകൾ നടത്തുകയും ചെയ്യുന്നൊരാളാണെങ്കിൽ ഒരു കാർഡ് മതിയാകില്ല. അത്തരം സന്ദർഭങ്ങളിൽ ഒന്നിലധികം കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകൾ ഉണ്ടായിരിക്കുന്നത് നല്ലത്.
എങ്ങനെ ലാഭിക്കാം
കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡിന്റെ പ്രധാന നേട്ടം ചെലവാക്കുന്ന തുക ലാഭിക്കാം എന്നാണ്. ഉദാഹരണത്തിന് 62,990 രൂപയ്ക്ക് ഓൺലൈൻ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമിൽ ലഭ്യമായ ലാപ്ടോപ്പ് ഇഎംഐ വഴി വാങ്ങിക്കുകയാണെങ്കിൽ 16 ശതമാനം വാർഷിക പലിശയാണ് ഈടാക്കുന്നത്. രണ്ട് വർഷത്തേക്ക് 10,681 രൂപയാണ് അടയ്ക്കേണ്ടത്.
കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് ലാപ്‌ടോപ്പ് വാങ്ങുന്നതെങ്കിൽ കാർജ് ഉടമയ്ക്ക് രണ്ട് വർഷത്തേക്ക് നോ കോസ്റ്റ് ഇഎംഐയും 2,000 രൂപയുടെ അധിക കിഴിവും ലഭിക്കും. പലിശയായ 10,681 രൂപ ലാഭിക്കുന്നതിനൊപ്പം 2,000 രൂപയുടെ കിഴിവും ലഭിച്ചു. 60,990 രൂപയാണ് ഇവിടെ ലാപ്ടോപ്പിനായി നൽകേണ്ടി വന്നത്. 2 വർഷത്തെ ഇഎംഐയിൽ ലാപ്ടോപ്പ് വാങ്ങിയാലും ഏകദേശം 13,000 രൂപ ലാഭിക്കാം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
