സ്ഥിര നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് വർധിക്കുന്ന കാലമാണ്. ഫെബ്രുവരിയിൽ റിസർവ് ബാങ്ക് റിപ്പോ നിരക്ക് വർധിപ്പിച്ചതിന് പിന്നാലെ ബാങ്കുകൾ പലിശ നിരക്കുകൾ വർധിപ്പിച്ചിരുന്നു. എസ്ബിഐ കഴിഞ്ഞ ആഴ്ച പലിശ നിരക്ക് വർധിപ്പിച്ച് സ്ഥിര നിക്ഷേപ പലിശ 7.60 ശതമാനത്തിലെത്തി. ഈ സാഹചര്യത്തിൽ കേരളത്തിലെ സ്വന്തം ബാങ്കുകളായ സഹകരണ ബാങ്കുകളും പലിശ നിരക്ക് വർധിപ്പിച്ചിട്ടുണ്ട്.
അഞ്ച് മാസത്തിനിടെ രണ്ടാം തവണയാണ് പ്രാഥമിക സഹകരണ സംഘങ്ങളുടെയും കേരളാ ബാങ്കിന്റെയും പലിശ നിരക്കുയരുന്നത്. 2 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 0.5 ശതമാനവും അതിനു മുകളിൽ 0.25 ശതമാനവുമാണു നിരക്ക് വർധിപ്പിച്ചത്. കഴിഞ്ഞ ഒക്ടോബറിലാണ് ഇതിനു മുൻപ് പലിശ വർധിപ്പിച്ചത്. പലിശ നിരക്ക് വിശദമായി നോക്കാം.
പ്രാഥമിക സഹകരണ സംഘങ്ങള്‍
പ്രാഥമിക സഹകരണ സംഘങ്ങളിലെ വിവിധ കാലയളവുകളിലെ നിക്ഷേപങ്ങൾക്ക് 0.50 ശതമാനം നിരക്ക് വർധനവാണ് വരുത്തുന്നത്. 15 ദിവസം മുതല്‍ 45 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6 ശതമാനം പലിശ ലഭിക്കും. 46 ദിവസം മുതല്‍ 90 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 6.50 ശതമാനമാണ് പലിശ നിരക്ക്. നേരത്തെയിത് 6 ശതമാനമായിരുന്നു.
91 ദിവസം മുതല്‍ 179 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 7 ശതമാനമാണ് പലിശ നിരക്ക്. 180 ദിവസം മുതല്‍ 364 ദിവസം വരെ 7.25 ശതമാനമാണ് പലിശ.1 വർഷം മുതൽ 2 വർഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്കാണ് ഉയർന്ന പലിശ നിരക്ക് ലഭിക്കുന്നത്. 0.50 നിരക്ക് വർധിപ്പിച്ച് 8.25 ശതമാനം പലിശയായി. രണ്ട് വര്‍ഷത്തില്‍ കൂടുതലുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 8 ശതമാനം പലിശയും ലഭിക്കും.
കേരള ബാങ്ക്
കേരളാ ബാങ്കിലെ സ്ഥിര നിക്ഷേപങ്ങൾക്കും 0.50 ശതമാനം പലിശയാണ് നൽകുന്നത്. 15 ദിവസം മുതല്‍ 45 ദിവസം വരെ 5.50 ശതമാനം പലിശ ലഭിക്കും. 46 ദിവസം മുതല്‍ 90 ദിവസം വരെ 6 ശതമാനം പലിശയും 91 ദിവസം മുതല്‍ 179 ദിവസം വരെ 6.25 ശതമാനം പലിശയും 180 ദിവസം മുതല്‍ 364 ദിവസം വരെ 6.75 ശതമാനം പലിശയും ലഭിക്കും. ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെ 7.25 ശതമാനവും രണ്ടു വര്‍ഷത്തില്‍ കൂടുതൽ കാലാവധിയുള്ളവയ്ക്ക് 7 ശതമാനം പലിശയും ലഭിക്കും.

ഫെഡറൽ ബാങ്ക്
കേരളത്തില്‍ നിന്നുള്ള സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്ക് പലിശ നിരക്കുകള്‍ ഫെബ്രുവരി 17 മുതല്‍ നിലവില്‍ വന്നു. 7 ദിവസം മുതല്‍ 2223 ദിവസത്തേക്ക് 3 ശതമാനം മുതല്‍ 7 ശതമാനം വരെ പലിശ സാധാരണ നിക്ഷേപകര്‍ക്ക് ലഭിക്കും. 15 മാസ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്കാണ് ഉയര്‍ന്ന പലിശ നല്‍കുന്നത്. 7.25 ശതമാനം സാധാരണ നിക്ഷേപകര്‍ക്കും 7.75 ശതമാനം പലിശ മുതിര്‍ന്ന പൗരന്മാര്‍ക്കും ലഭിക്കും.
എച്ച്ഡിഎഫ്സി ബാങ്ക്
ഫെബ്രുവരി 17 മുതല്‍ നിലവില്‍ വന്ന എച്ച്ഡിഎഫ്‌സി ബാങ്കിന്റെ പലിശ നിരക്ക് പ്രകാരം 7 ദിവസം മുതല്‍ 10 വര്‍ഷത്തേക്ക് 4.75 ശതമാനം മുതല്‍ 7 ശതമാനം പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 5 വര്‍ഷം 1 ദിവസം മുതല്‍ 10 വര്‍ഷത്തേക്ക് 7.75 ശതമാനം പലിശ ലഭിക്കും. 15 മാസം മുതല്‍ 2 വര്‍ഷത്തേക്ക് 7.15 ശതമാനം സാധാരണ നിക്ഷേപകര്‍ക്കും 7.65 ശതമാനം മുതിര്‍ന്ന പൗരന്മാര്‍ക്കും ലഭിക്കും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications