ക്രെഡിറ്റ് കാർഡുകൾ സ്വന്തമാക്കുമ്പോൾ ശരിയായ കാർഡ് തിരഞ്ഞെടുക്കുന്നത് സാമ്പത്തികമായി പ്രധനപ്പെട്ട കാര്യമാണ്. ഓരോരുത്തരുടെയും ചെലവാക്കൽ പാറ്റേണിന് അനുസരിച്ചുള്ള കാർഡുകളാണ് കയ്യിലെത്തുന്നതെങ്കിൽ അത് സാമ്പത്തികമായി നേട്ടമുണ്ടാക്കാം. ഓരോ ചെലവാക്കലിലും മികച്ച ഓഫറുകൾ നേടാം. ഇവിടെ അനുകൂലമാകുന്നത് കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകളാണ്. ബ്രാൻഡുകൾ, റീട്ടെയിലർ, സേവന ദാതാക്കൾ തുടങ്ങിയവരുമായി ക്രെഡിറ്റ് കാർഡ് കമ്പനികൾ സഹകരിച്ചാണ് കോ- ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകൾ പുറത്തിറക്കുന്നത്.
ഉപഭോക്താക്കൾക്ക് ആവശ്യാനുസരണമുള്ള തിരഞ്ഞെടുപ്പ് നൽകുന്നതാണ് ഇവ. കാർഡ് ഹോൾഡർമാർക്കുള്ള ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് എക്സ്ക്ലൂസീവ് റിവാർഡുകളും ഡിസ്കൗണ്ടുകളുമാണ്. യാത്ര, ഷോപ്പിംഗ്, ഡൈനിംഗ് അല്ലെങ്കിൽ വിനോദം എന്നിവയുമായി ബന്ധപ്പെട്ട കോ ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകൾ ചെലവാക്കലിൽ നിന്ന് പരമാവധി വരുമാനം നേടാൻ സഹായിക്കും. അതിനാൽ ക്രെഡിറ്റ് കാർഡിലേക്ക് പോകുമ്പോൾ താൽപ്പര്യങ്ങളും ചെലവ് ശീലങ്ങൾക്കും അനുകൂലമായ കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുന്നതാണ് അനുയോജ്യം.

കോ- ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് പ്രവർത്തനം
കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകൾ വിവിധ വിഭാഗങ്ങളിൽ ലഭ്യമാണ്. ഓരോന്നും വ്യത്യസ്തമായ ആനുകൂല്യങ്ങലാണ് നൽകുന്നത്. റീട്ടെയിലർമാരുമായി സഹകരിച്ച് കമ്പനികൾ ഇഷ്യൂ ചെയ്ത കോ-ബ്രാൻഡഡ് കാർഡുകൾ കാഷ്ബാക്ക്, കിഴിവുകൾ, ലോയൽറ്റി പോയിന്റുകൾ എന്നിവ നൽകും. പോയിന്റുകൾ ഭാവിയിലെ വാങ്ങലുകൾക്ക് ഉപയോഗിക്കാമെന്നതിനാൽ ഉപഭോക്താവിനും റീട്ടെയ്ലർക്കും കോ- ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകൾ ഒരുപോലെ ലാഭമാണ്.
ട്രാവൽ കമ്പനികളുടെ കോ- ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകളിൽ ബോണസ് മൈലുകൾ, സൗജന്യ ഫ്ലൈറ്റുകൾ, ലോഞ്ച് ആക്‌സസ് എന്നിവ ലഭിക്കും. അതേസമയം ഡൈനിംഗിനായി രൂപകൽപ്ന ചെയ്ത കോ- ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകൾ റെസ്റ്റോറന്റുകളിൽ പ്രത്യേക ഓഫറുകൾ നൽകുന്നു.
ചെലവ് ശീലം മനസിലാക്കുക
ഒരു കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുന്നതിന് മുൻപ് ചെലവ് ശീലങ്ങൾ മനസ്സിലാക്കി വേണം അപേക്ഷിക്കാൻ. ഏറ്റവും കൂടുതൽ ചെലവഴിക്കുന്നത് ഏത് മേഖലയിലാണെന്ന് തിരിച്ചറിഞ്ഞ് ജീവിതശൈലിയും ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്ന ഒരു കോ-ബ്രാൻഡഡ് കാർഡ് തിരഞ്ഞെടുക്കണം.
അതോടൊപ്പം ജോയിനിംഗ് ഫീസ്, സൈൻ-അപ്പ് ബോണസുകൾ, പലിശ നിരക്കുകൾ, കിഴിവുകൾ, വിവിധ വിഭാഗങ്ങളിലെ ചെലവുകൾക്ക് ലഭിക്കുന്ന റിവാർഡ് പോയിന്റുകൾ എന്നിവ താരതമ്യം ചെയ്യണം. വിവിധ വിഭാഗങ്ങളിലുള്ള ചില കോ- ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകൾ അടുത്തതായി നോക്കാം.
ഐആര്‍സിടിസി എസ്ബിഐ പ്ലാറ്റിനം കാര്‍ഡ്
ഐആര്‍സിടിസിയുമായി സഹകരിച്ച് എസ്ബിഐ പുറത്തിറക്കിയ കോ- ബ്രാന്‍ഡഡ് ട്രാവൽ ക്രെഡിറ്റ് കാര്‍ഡാണ് ഐആര്‍സിടിസി എസ്ബിഐ പ്ലാറ്റിനം കാര്‍ഡ്. ഐആര്‍സിടിസി വഴി റെയില്‍വെ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ 10 ശതമാനം റിവാര്‍ഡായി ലഭിക്കും. ചെലവാക്കുന്ന 125 രൂപയ്ക്കും 1 റിവാര്‍ഡ് പോയിന്റ് ലഭിക്കും.
ഇന്ധന ചെലവ് ഒഴികെയുള്ള മറ്റു ചെലവുകള്‍ക്കും സമാന രീതിയില്‍ റിവാര്‍ഡ് പോയിന്റ് ലഭിക്കും. ആദ്യ വര്‍ഷം 500 രൂപയാണ് കാര്‍ഡിന്റെ ചാര്‍ജ്. തൊട്ടടുത്ത വര്‍ഷം മുതല്‍ ഇത് 300 രൂപയായി കുറയും. വര്‍ഷത്തില്‍ നാല് റെയില്‍വെ ലോഞ്ച് ആക്സസും കാർഡ് ഉടമകൾക്ക് നേടാം.
സ്വിഗ്ഗി - എച്ച്ഡിഎഫ്‌സി ബാങ്ക് കോ ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ്
എച്ച്ഡിഎഫ്‌സി ബാങ്കും സ്വിഗ്ഗയും ചേർന്ന് പുറത്തിറക്കിയ ക്യാഷ്ബാക്ക് കാർഡാണ് സ്വിഗ്ഗി - എച്ച്ഡിഎഫ്‌സി ബാങ്ക് കോ ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ്. സ്വിഗ്ഗിയിലൂടെയുള്ള ഫുഡ് ഡെലിവറി, ഇൻസ്റ്റമാർട് വഴിയുള്ള ഗ്രോസറി ഡെലിവറി, ഡൈൻഔട്ട് ആപ്പ് വഴിയുള്ള ഇടപാട് എന്നിവയ്ക്ക് 10 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും.
ആമസോൺ, ഫ്ലിപ്കാർട്ട്, മിന്ത്ര, നൈക്ക, ഉബർ, ഒല, ഫാർമ ഈസി, ബുക്ക് മൈ ഷോ അടക്കമുള്ള വെബ്‌സൈറ്റിൽ നിന്നുള്ള ഇടപാടിന് 5 ശതമാനം ക്യാഷ്ബാക്കും ലഭിക്കും. മറ്റ് ഓൺലൈൻ ഇടപാടിന് 1 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും.
വെൽക്കം ബോണസായി 3 മാസത്തെ സ്വിഗ്ഗി വൺ അംഗത്വം ലഭിക്കും. സ്വിഗ്ഗി - എച്ച്ഡിഎഫ്‌സി ബാങ്ക് കോ ബ്രാൻഡഡ് ക്രെഡിറ്റ് കാർഡിൽ ക്യാഷ്ബാക്കുകൾ സ്വിഗ്ഗി മണി രൂപത്തിലാണ് ലഭിക്കുക. സ്വിഗ്ഗി ഫുഡ് ഡെലിവറി, ഇൻസ്റ്റമാർട് വഴിയുള്ള ഗ്രോസറി ഡെലിവറി, ഡൈൻഔട്ട് ആപ്പ് എന്നി എന്നിവ ഉപയോഗിക്കുന്നവർക്ക് ലാഭകരമായ കാർഡാണിത്.
ബിപിസിഎൽ എസ്ബിഐ ഒക്ടെയ്ൻ കാർഡ്
ബിപിസിഎൽ എസ്ബിഐ കൂട്ടുകെട്ടിലുള്ള കോ ബ്രാൻഡഡ് ക്രെഡിറ്റ് കാർഡാണ് ബിപിസിഎൽ എസ്ബിഐ ഒക്ടെയ്ൻ കാർഡ്. റിവാർഡ് പോയിന്റ്, ഇന്ധന സർചാർജ് ഒഴിവാക്കൽ എന്നിങ്ങനെ ഇന്ധന ചെലവാക്കലിൽ ലാഭം നേടാം. ബിപിസിഎൽ പെട്രോൾ പമ്പുകളിൽ ചെലവഴിച്ചത് 100 രൂപയ്ക്കും ഓരോ രൂപയ്ക്കും 25X റിവാർഡ് പോയിന്റുകൾ ലഭിക്കും. ഇവ ബിപിസിൽ പമ്പിൽ പെട്രോൾ അടിക്കാൻ ഉപയോഗിക്കാം.
4,000 രൂപ വരെയുള്ള ഇന്ധന ഇടപാടിന് 1 ശതമാനം സർചാർജ് ഇളവ് ലഭിക്കും. ഡൈനിംഗ്, പലചരക്ക്, ഡിപ്പാർട്ട്‌മെന്റൽ സ്റ്റോറുകൾ, സിനിമകൾ എന്നിവയ്‌ക്കായി 100 രൂപ ചെലവാക്കുമ്പോൾ 10 റിവാർഡ് പോയിന്റുകൾ ലഭിക്കും. പ്രതിവർഷം 4 ആഭ്യന്തര വിസ ലോഞ്ച് ആക്സസ്, വാർഷത്തിൽ 3 ലക്ഷം രൂപയിൽ കൂടുതൽ ചെലവാക്കിയാൽ 2,000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകൾ എന്നിവ ലഭിക്കും. വാർഷിക ഫീസ് 1,499 രൂപ.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
