മുതിര്‍ന്ന പൗരന്മാര് അധികം റിസ്കെടുക്കാതെ നിക്ഷേപിക്കാൻ ആഗ്രഹിക്കുമ്പോൾ പൊതുെവ സ്ഥിര നിക്ഷേപങ്ങളെയാണ് ആശ്രയിക്കുന്നത്. അതിൽ മികച്ച ബിസിനസ് നടത്തുന്ന രാജ്യത്തെ മുൻനിര ബാങ്കുകളെ തന്നെയാണ് തിരഞ്ഞെടുക്കുകയും ചെയ്യുക. ഇത് നിക്ഷേപത്തിന്റെ റിസ്ക് കുറയ്ക്കാൻ മുതിർന്ന പൗരന്മാരെ സഹായിക്കും. അതിനാൽ തന്നെ ചില മുൻനിര ബാങ്കുകള്‍ പ്രത്യേക സ്ഥിര നിക്ഷേപങ്ങള്‍ മുതിർന്ന പൗരന്മാർക്ക് നൽകാറുണ്ട്. സാധാരണയായി ലഭിക്കുന്ന 0.50 ശതമാനം പ്രീമിയം നിരക്കിനൊപ്പം അധിക നിരക്ക് നല്കുന്ന നിക്ഷേപങ്ങളാണിവ.
അധികം റിസ്ക് എടുക്കാതെ പണം സ്ഥിര നിക്ഷേപത്തിലേക്ക് മാറ്റുന്ന മുതിര്‍ന്ന പൗരന്മാര്ക്കിത് ലാഭകരമാണ്. രാജ്യത്തെ മുന്‍നിര ബാങ്കുകളായ എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവ ഇത്തരം നിക്ഷേപങ്ങൾ നൽകുന്നുണ്ട്. നിശ്ചിത കാലവാധിയിൽ മുതിർന്ന പൗരന്മാർക്ക് എസ്ബിഐ വീകെയർ സ്ഥിര നിക്ഷേപത്തിന്റെയും എച്ച്ഡിഎഫ്സി ബാങ്ക് സീനിയർ സിറ്റിസൺ സ്പെഷ്യൽ എഫ്ഡിയുടെയും ആനുകൂല്യം ലഭിക്കും.
ഈ ബാങ്കുകൾ 7.75 ശതമാനം വരെ പലിശ മുതിര്‍ന്ന പൗരന്മാര്ക്ക് നല്‍കുന്നുണ്ട്. ഇതോടൊപ്പം പോസ്റ്റ് ഓഫീസും മികച്ച പലിശ സ്ഥിര നിക്ഷേപത്തിന് നൽകുന്നു. 1 ലക്ഷം രൂപ 1,3,5, 10 വർഷ കാലയളവുകളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ എന്നിവ എത്ര രൂപ നൽകുന്നുവെന്ന് നോക്കാം.

എസ്ബിഐ സ്ഥിര നിക്ഷേപം
രാജ്യത്തെ മുൻനിര ബാങ്കായ എസ്ബിഐ 1 വര്‍ഷത്തേക്ക് 6.25 ശതമാനം പലിശ മുതിര്‍ന്ന പൗരന്മാര്ക്ക് നൽകും. 1 ലക്ഷം നിക്ഷേപിച്ചാല്‍ 6,396 രൂപ പലിശയായി ലഭിക്കും. 3 വര്‍ഷത്തേക്ക് 7 ശതമാനമാണ് മുതിര്‍ന്ന പൗരന്മാര്ക്ക് എസ്ബിഐ നൽകുന്ന പലിശ നിരക്ക്. 1 ലക്ഷം രൂപ 3 വര്‍ഷത്തേക്ക് നിക്ഷേപിച്ചാല്‍ 23,144 രൂപ പലിശയായി ലഭിക്കും.
5 വര്‍ഷത്തേക്ക് 7.50 ശതമാനം പലിശ ലഭിക്കുമ്പോള്‍ 1 ലക്ഷം രൂപയില്‍ നിന്ന് 44,995 രൂപ പലിശ നേടാം. 10 വര്‍ഷത്തേക്കും 7.50 ശതമാനമാണ് പലിശ. 1 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 1,1,0235 രൂപ നേടാം.
എച്ച്ഡിഎഫ്സി ബാങ്ക് സ്ഥിര നിക്ഷേപം
എച്ച്ഡിഎഫ്സി ബാങ്കില്‍ 1 ലക്ഷം രൂപ 1 വര്‍ഷത്തേക്ക് നിക്ഷേപിച്ചാല്‍ 7,291 രൂപ പലിശയായി ലഭിക്കും. 7.10 ശതമാനമാണ് 1 വര്‍ഷത്തേക്കുള്ള പലിശ നിരക്ക്. 3 വര്‍ഷത്തേക്ക് 7.50 ശതമാനം പലിശ ലഭിക്കും. 1 ലക്ഷം രൂപ നിക്ഷേപിച്ചാൽ 24,972 രൂപ പലിശ നേടാം.
5 വര്‍ഷം കൊണ്ട് എച്ച്ഡിഎഫ്സി ബാങ്കില്‍ നിക്ഷേപിക്കുന്ന 1 ലക്ഷം രൂപയ്ക്ക് 44,995 രൂപ പലിശ ലഭിക്കും. 7.50 ശതമാനമാണ് 5 വർഷത്തേക്കുള്ള പലിശ നിരക്ക്. 10 വര്‍ഷത്തേക്ക് 7.75 ശതമാനമാണ് പലിശ നിരക്ക്. 1 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 1,15,456 രൂപ പലിശയായി നേടാം.
പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപം
പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപങ്ങൾ മുതിർന്ന പൗരന്മാർക്കും റെഗുലർ നിക്ഷേപകർക്കും ഒരേ പലിശ നിരക്കാണ് നൽകുന്നത്. 1 വര്‍ഷത്തേക്ക് പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപം നൽകുന്ന പലിശ 6.80 ശതമാനമാണ്. 1 ലക്ഷം രൂപയുടെ നിക്ഷേപത്തില്‍ നിന്ന് 6,975 രൂപ പലിശ ലഭിക്കും. 3 വര്‍ഷത്തേക്ക് 7 ശതമാനം പലിശയിൽ 1 ലക്ഷം നിക്ഷേപിച്ചാല്‍ 23,144 രൂപ നേടാം.
5 വര്‍ഷത്തേക്ക് 7.50 ശതമാനം പലിശ പോസ്റ്റ് ഓഫീസ് നല്‍കുന്നുണ്ട്. 1 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 44,995 രൂപ കാലാവധിയില്‍ ലഭിക്കും. പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപങ്ങള്‍ 10 വര്‍ഷ കാലാവധിയിൽ ലഭിക്കില്ല.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
