ക്രിസ്തുമസ് - ന്യൂഇയർ ബംപറാണ് ലോട്ടറിയെടുക്കുന്നവർക്കിടയിൽ ഇത്തവണ താരം. 20 കോടി രൂപയാണ് 400 രൂപ ടിക്കറ്റിന് ഒന്നാം സമ്മാനമായി നൽകുന്നത്. രണ്ടാം സമ്മാനമായി 1 കോടി വീതം 20 പേർക്ക് ലഭിക്കും. ഇതോടൊപ്പം ലക്ഷങ്ങൾ ചേരുന്ന നിരവധി സമ്മാനങ്ങൾ വേറെയും ക്രിസ്തുമസ്- പുതുവത്സര ബംപറിലുണ്ട്. ലോട്ടറി അടിച്ചാലുള്ള സൗഭാഗ്യങ്ങൾ ഓർത്ത് ഒന്നിലധികം ഭാഗ്യപരീക്ഷണങ്ങൾക്ക് മുതിരുന്നവരുണ്ട്.
ബംപറിനൊപ്പം ദിവസേനെ നറുക്കെടുക്കുന്ന ലോട്ടറികളിലും ഭാഗ്യ പരീക്ഷണത്തിന് പലർക്കും നല്ലൊരു തുക നഷ്ടമാകുന്നുണ്ട്. ലോട്ടറിക്കായി പൊടിക്കുന്ന പണമുണ്ടെങ്കിൽ ചെറിയ രീതിയിൽ നിക്ഷേപം തുടങ്ങാനും നല്ലൊരു തുക സമ്പാദിക്കാനും സാധിക്കും. ദിവസത്തിലും മാസത്തിലും 500 രൂപ നിക്ഷേപത്തിലേക്ക് മാറ്റിവെച്ചാൽ എത്ര രൂപ സമ്പാദിക്കാൻ സാധിക്കുമെന്ന് നോക്കാം.
തുടങ്ങാം മ്യൂച്വൽ ഫണ്ടിൽ എസ്ഐപി
ദിവസവും ലോട്ടറിയെടുക്കുന്നവരാണെങ്കിൽ ചുരുങ്ങിയത് 1,200 രൂപയെങ്കിലും മാസത്തിൽ ചെലവാക്കണം. ഉറപ്പില്ലാത്ത ലക്ഷങ്ങൾക്കായി ഇത്രയും തുക ചെലവാക്കുമെങ്കിൽ റിട്ടേൺ ലഭിക്കുമെന്ന് ഉറപ്പുള്ള നിക്ഷേപത്തിലേക്ക് ഈ തുക മാറ്റാനും സാധിക്കണം. മാസത്തിൽ കുറഞ്ഞ തുക മുതൽ നിക്ഷേപിച്ച് ഉയർന്ന റിട്ടേൺ സ്വന്തമാക്കാൻ മ്യൂച്വൽ ഫണ്ടിൽ എസ്ഐപി വഴി നിക്ഷേപിക്കാം.
മാസത്തിൽ നിശ്ചിത തുക തുടർച്ചയായ നിക്ഷേപിക്കുന്ന രീതിയാണ് എസ്ഐപി (സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ). എസ്ഐപി ചെയ്യാൻ ഒരു ഇക്വിറ്റി മ്യൂച്വൽ ഫണ്ട് തിരഞ്ഞെടുത്താൽ ദീർഘകാലാടിസ്ഥാനത്തിൽ മികച്ച റിട്ടേൺ ലഭിക്കും. 15 ശതമാനം എന്നത് 10-15 വർഷ കാലയളവിൽ ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽ നിന്ന് പ്രതീക്ഷിക്കാവുന്ന റിട്ടേണാണ്.

500 രൂപ മാസത്തിൽ നിക്ഷേപിച്ചാൽ
പ്രതിമാസം 500 രൂപയുടെ എസ്ഐപി 10 വർഷത്തേക്ക് ഇക്വിറ്റി ഫണ്ടിൽ നിക്ഷേപിക്കുമ്പോൾ 60,000 രൂപയാണ് നിക്ഷേപത്തിന് ആവശ്യം. ഈ ഫണ്ടിന് 15 ശതമാനം വാർഷിക റിട്ടേൺ പ്രതീക്ഷിച്ചാൽ നിക്ഷേപം 1,39,329 രൂപയായി വളരും. 10 വർഷം കൊണ്ട് 79,329 രൂപയാണ് ഈ നിക്ഷേപത്തിലൂടെ ഉണ്ടാക്കിയ ലാഭം. നിക്ഷേപം 15 വർഷത്തേക്ക് നീട്ടിയാൽ 90,000 രൂപയുടെ നിക്ഷേപം 3,38,432 രൂപയായി വളരും.
നിക്ഷേപം 25 വർഷത്തേക്ക് തുടരുകയാണെങ്കിൽ 1.50 ലക്ഷം രൂപ ചെലവിൽ 16,42,037 രൂപ നേടാനാകും. മാസം 2,000 രൂപ എസ്ഐപി വഴി നിക്ഷേപിക്കുന്നൊരാൾക്ക് 10 വർഷത്തേക്ക് 15 ശതമാനം റിട്ടേൺ ലഭിക്കുമ്പോൾ 5,57,315 രൂപ നേടാനാകും. 2.40 ലക്ഷത്തിന്റെ നിക്ഷേപത്തിൽ നിന്ന് 3,17,315 രൂപ ലാഭമുണ്ടാക്കാൻ സാധിക്കും.
ദിവസം 500 രൂപ മാറ്റിവെച്ചാൽ 1 കോടി
ദിവസം 500 രൂപ മാറ്റിവെച്ചാൽ 15 വർഷം കൊണ്ട് ഒരു കോടി രൂപയാണ് സമ്പാദിക്കാൻ സാധിക്കുക. ദിവസം 500 രൂപ മാറ്റിവെയ്ക്കുമ്പോൾ മാസത്തിൽ 15,000 രൂപ നിക്ഷേപത്തിനായി ലഭിക്കും. പ്രതിമാസം 15,000 രൂപയുടെ എസ്ഐപി 15 വർഷത്തേക്ക് നടത്തുകയും 15 ശതമാനം വാർഷിക റിട്ടേൺ ലഭിക്കുകയും ചെയ്യുമ്പോൾ 1 ോടി രൂപയിലധികം നേടാനാകും. ഇക്കാലയളവിൽ മൊത്തം 27 ലക്ഷം രൂപയാണ് നിക്ഷേപമായി കൈമാറുന്നത്.
അറിയിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഗ്ലാൻഡ് ഫാർമ, ഭാരത് ഫോർജ്: ബ്രോക്കറേജ് റേറ്റിംഗിലെ വമ്പൻ മാറ്റങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications