ഓരോരുത്തരുടെയും നിക്ഷേപ ലക്ഷ്യങ്ങൾ വ്യത്യസ്തമായിരിക്കാം. എന്നാൽ പരമാവധി ലാഭം ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. അധ്വാനിച്ചുണ്ടാക്കിയ പണത്തിന് പരമാവധി നേട്ടം തന്നെയാകും ഓരോരുത്തരും പ്രതീക്ഷിക്കുന്നത്. സുരക്ഷിതമായി നല്ല ലാഭമുണ്ടാക്കാൻ സാധിക്കുന്ന നിക്ഷേപങ്ങളിലൊന്നാണ് പോസ്റ്റ് ഓഫീസ് നിക്ഷേപം. പോസ്റ്റ് ഓഫീസ് പദ്ധതികളുടെ കോമ്പിനേഷൻ രീതി ഉപയോഗപ്പെടുത്തുന്നൊരാളാണെങ്കിൽ ചെറിയ തുകയുടെ നിക്ഷേപത്തിലൂടെ പരമാവധി ലാഭം നേടാനാകും. ഇത് എങ്ങനെയെന്ന് നോക്കാം.
ഒന്നും ഒന്നും ചേർക്കാം
പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിൽ ജനപ്രീയമായ പദ്ധതികളിലൊന്നാണ് ആവർത്തന നിക്ഷേപം. മാസത്തിൽ നിക്ഷേപിക്കുന്ന തുകയ്ക്കൊപ്പം പലിശയും ചേർത്ത് കാലാവധിയിൽ ആദായം തിരികെ വാങ്ങാം. മറ്റൊരു നിക്ഷേപം പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയാണ്.ആവർത്തന നിക്ഷേപത്തിൽ നിന്ന് നേരെ വിപരീതമായി. രൊക്കെ പണം നിക്ഷേപിച്ചാൽ മാസ വരുമാനം ഉറപ്പാക്കുന്ന പദ്ധതിയാണിത്. ഈ രണ്ട് പദ്ധതികളുടെ കോമ്പിനേഷനാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
മാസ വരുമാന പദ്ധതിയിലേക്ക് നിക്ഷേപം നടത്തി അതിൽ നിന്ന് ലഭിക്കുന്ന തുക ആവര്‍ത്തന നിക്ഷേപത്തിലേക്ക് മാറ്റിയാൽ കോമ്പിനേഷൻ നിക്ഷേപം നടത്തേണ്ടത്. പ്രതിമാസ വരുമാന പദ്ധതിയില്‍ ലഭിക്കുന്ന മാസ പലിശ പിന്‍വലിക്കാതിരുന്നാല്‍ അധിക പലിശ ലഭിക്കില്ല. ഇത് ആവർത്തന നിക്ഷേപത്തിലേക്ക് മാറ്റുകയാണ് വേണ്ടത്. ഇത്തരത്തിൽ നിക്ഷേപിക്കുന്നൊരാൾ്ക്ക് ലഭിക്കുന്ന അധിക വുരുമാനം എത്രയെന്ന് നോക്കാം.
കോമ്പിനേഷൻ ആരംഭിക്കാം
ഇതിനായി ആദ്യം പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയാണ് ആരംഭിക്കേണ്ടത്. 1,000 രൂപ മുതല്‍ നിക്ഷേപിക്കാൻ സാധിക്കും. പരമാവധി നിക്ഷേപം 4.50 ലക്ഷം രൂപയാണ്. 5 വർഷമാണ് കാലാവധി. നിലവിലെ സാമ്പത്തിക വർഷത്തിന്റെ ഒക്ടോബർ - ഡിസംബർ പാദത്തിൽ 6.7 ശതമാനം പലിശ നിക്ഷേപത്തിന് ലഭിക്കുന്നു. ഇതു പ്രകാരം 4.50 ലക്ഷം നിക്ഷേപിക്കുന്നൊരാൾക്ക് മാസ്തിൽ 2,513 രൂപ ലഭിക്കും. 2 ലക്ഷം രൂപ നിക്ഷേപിച്ചൊരാൾക്ക് 1,117 രൂപ ലഭിക്കും.
ഈ തുക പിൻവലിക്കാതെ ആവർത്തന നിക്ഷേപത്തിലേക്ക് മാറ്റുകയാണ് വേണ്ടത്. പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയിൽ ചേർന്നൊരാൾക്ക് പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപത്തിലും ചേരാം. 100 രൂപ മുതല്‍ നിക്ഷേപം ആരംഭിക്കാൻ സാധിക്കും. 10ന്റെ ഗുണിതങ്ങളായി നിക്ഷേപിക്കാം. മാസ വരുമാന പദ്ധതിയുടെ തുല്യമായ 5 വർഷമാണ് ഈ പദ്ധതിയുടെയും കാലാവധി. ആവര്‍ത്തന നിക്ഷേപത്തിന് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്ന പലിശ നിരക്ക് 5.8 ശതമാനമാണ്.
പ്രതിമാസ വരുമാന പദ്ധതിയിലെ പലിശ വരുമാനം പോസ്റ്റ് ഓഫീസിലെ സേവിംഗ്‌സ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതാണ് രീതി. ഈ തുക ആവർത്തന നിക്ഷേപത്തിലേക്ക് മാറ്റണം. 2510 രൂപ പ്രതിമാസം നിക്ഷേപിച്ചാല്‍ അഞ്ച് വര്‍ഷത്തിന് ശേഷം 1,50,600 രൂപ നിക്ഷേപിക്കാന്‍ സാധിക്കും. 24339 രൂപ പലിശയായി 1,74,939 രൂപ ലഭിക്കും. മാസത്തില്‍ 1,100 രൂപ ആവര്‍ത്തന നിക്ഷേപത്തിലേക്ക് മാറ്റുന്നൊരാള്‍ക്ക് അഞ്ച് വര്‍ഷത്തിന് ശേഷം 77,363 രൂപ ലഭിക്കും.
രണ്ട് പദ്ധതികളടെയും കാലാവധി 5 വർഷമായതിനാൽ ഒന്നിച്ച് നിക്ഷേപം പിൻവലിക്കാം. പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിൽ നിക്ഷേിച്ച തുകയും ചേരുമ്പോൾ വലിയ നേട്ടം സ്വന്തമാക്കാം. 4.50 ലക്ഷം നിക്ഷേപിച്ചൊരാൾക്ക് 6,24,936 രൂപ അഞ്ച് വർഷത്തിന് ശേഷം പിൻവലിക്കാൻ സാധിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
