സമ്പാദിക്കാൻ പ്ലാൻ ചെയ്താൽ ഏറ്റവും എളുപ്പത്തിൽ നിക്ഷേപിക്കാവുന്നത് എഫ്.ഡി സ്കീമുകളിലാണ്. ഉയർന്ന നേട്ടം ഉറപ്പാക്കാം, ഒപ്പം ഉയർന്ന വരുമാനവും കിട്ടും. ഏത് ബാങ്കിൽ നിക്ഷേപിക്കുമ്പോഴും നിങ്ങൾക്ക് എത്ര ശതമാനം വരെ പലിശ ലഭിക്കും എന്നതിനെ കുറിച്ച് ചിന്തിക്കുക. വിവിധ ബാങ്കുകളും ബാങ്ക് ഇതര സ്ഥാപനങ്ങളും വേറിട്ട പലിശ നിരക്കുകളാണ് നൽകുന്നത്. രാജ്യത്തെ എല്ലാ പൊതു മേഖലാ, സ്വകാര്യ മേഖല ബാങ്കുകളും ചെറുകിട സമ്പാദ്യ ബാങ്കുകളും വിവിധ ഫിക്സഡ് ഡെപ്പോസിറ്റ് സ്കീമുകൾ നൽകുന്നു.
എഫ്.ഡി തിരഞ്ഞെടുക്കുന്നതിനു മുന്നേ വിവിധ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകൾ താരതമ്യം ചെയ്യുക. നിങ്ങളുടെ സമ്പാദ്യം പരമാവധി പ്രയോജനപ്പെടുത്താൻ ഇത് നിങ്ങളെ സഹായിക്കും. ഇവിടെ നിങ്ങൾ 10 ലക്ഷം രൂപ എഫ്.ഡിയിൽ നിക്ഷേപിച്ചാൽ നിങ്ങൾക്ക് 60 അടിസ്ഥാന പോയിൻ്റുകൾ അധികമായി ലഭിച്ചാൽ നിങ്ങളുടെ വരുമാനം 6,000 രൂപ വർദ്ധിക്കും. ഇതേ എഫ്.ഡി മൂന്ന് വർഷത്തേക്ക് ലോക്ക് ചെയ്താൽ നിങ്ങളുടെ അധിക വരുമാനം 18,000 രൂപയായിരിക്കും. ഇത് 60 ബേസിസ് പോയിൻ്റുകളുടെ അധിക പലിശയ്ക്ക് കാരണമാകുന്നു.
ഇവിടെ 90 ബേസിസ് പോയിൻ്റായിരുന്നു വ്യത്യാസമെങ്കിൽ അധിക സമ്പാദ്യം 27,000 രൂപയായി ഉയരുമായിരുന്നു. പലിശ നിരക്ക് വർദ്ധിക്കുമ്പോൾ നിങ്ങളുടെ സമ്പാദ്യം വളരും. ഏത് ബാങ്കിലൂടെ നിക്ഷേപിച്ചാലും എവിടെ നേട്ടം ലഭിക്കും എന്നതാണ് പ്രധാനം.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കാണ് എസ്.ബി.ഐ. ഇവിടെ മികച്ച പലിശ നിരക്കുള്ള എഫ്.ഡി സ്കീമുകളുണ്ട്. എന്നാൽ എസ്.ബി.ഐ വാഗ്ദാനം ചെയ്യുന്നതിലും ഉയർന്ന പലിശ നൽകുന്ന എഫ്.ഡികളുണ്ട്. സാധാരണയായി ചെറുകിട ധനകാര്യ ബാങ്കുകൾ ഉയർന്ന പലിശ നിരക്ക് നൽകുന്നു. പക്ഷേ സുരക്ഷയുടെ കാര്യത്തിൽ എസ്.ബി.ഐ തന്നെയാണ് ഇന്നും മുന്നിൽ.

എസ്.ബി.ഐ vs ചെറുകിട ധനകാര്യ ബാങ്കുകൾ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സ്മോൾ ഫിനാൻസ് ബാങ്കുകളും നൽകുന്ന പലിശ നിരക്കുകൾ തമ്മിലുള്ള വ്യത്യാസം പരിശോധിക്കാം. എസ്.ബി.ഐ ഒരു വർഷത്തെ സ്ഥിര നിക്ഷേപങ്ങൾക്ക് 6.8 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. ഇതേ കാലയളവിലുള്ള എഫ്.ഡിയ്ക്ക് എ.യു സ്മോൾ ഫിനാൻസ് ബാങ്ക് 7.25 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. ഇക്വിറ്റാസ് സ്‌മോൾ ഫിനാൻസ് ബാങ്ക് 8.10 ശതമാനവും ജന സ്മോൾ ഫിനാൻസ് ബാങ്ക് 8.25 ശതമാനവും പലിശ നിരക്കാണ് ഒരു വർഷത്തെ എഫ്.ഡിയ്ക്ക് നൽകുന്നത്.
2 വർഷത്തെ കാലയളവിൽ, ഏറ്റവും ഉയർന്ന പലിശയായ 8.25 ശതമാനമാണ് ജന സ്മോൾ ഫിനാൻസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. ഇത് എസ്.ബി.ഐ വാഗ്ദാനം ചെയ്യുന്നതിനേക്കാൾ 125 ബേസിസ് പോയിൻ്റ് കൂടുതലാണ്. അതായത് 3 വർഷത്തേക്ക് എസ്.ബി.ഐ നൽകുന്ന പലിശ നിരക്ക് 7 ശതമാനമാണ്. എ.യു സ്മോൾ ഫിനാൻസും ഇക്വിറ്റി സ്മോൾ ഫിനാൻസും 7.75 ശതമാനമാണ് 2 വർഷത്തെ എഫ്.ഡിക്ക് വാഗ്ദാനം ചെയ്യുന്നത്.
3 വർഷത്തെ എഫ്.ഡിക്ക് എസ്.ബി.ഐ 6.75 ശതമാനമാണ് പലിശ നൽകുന്നത്. എന്നാൽ 3 വർഷത്തെ എഫ്.ഡിക്കും ജന സ്മോൾ ഫിനാൻസ് 8.25% പലിശ നൽകുന്നു. ഇതേ കാലയളവിൽ എ.യു സ്മോൾ ഫിനാൻസ് 7.5 ശതമാനവും ഇക്വിറ്റി സ്മോൾ ഫിനാൻസ് 8 ശതമാനവും പലിശ വാഗ്ദാനം ചെയ്യുന്നു.
5 വർഷത്തെ കാലയളവിൽ എസ്.ബി.ഐ വാഗ്ദാനം ചെയ്യുന്നത് 6.5% പലിശയാണ്. പക്ഷേ ബാക്കി മൂന്ന് ചെറുകിട ധനകാര്യ ബാങ്കുകളും (എ.യു സ്മോൾ, ഇക്വിറ്റി സ്മോൾ, ജന സ്മോൾ ഫിനാൻസ് ബാങ്കുകൾ) 7.25 ശതമാനം പലിശ നൽകുന്നു.
മുഖ്യധാരാ ബാങ്കുകൾ വാഗ്‌ദാനം ചെയ്യുന്നതിനേക്കാൾ ടേം ഡെപ്പോസിറ്റുകളിൽ ചെറുകിട ധനകാര്യ ബാങ്കുകൾ ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുവെന്ന് ഇതിലൂടെ വ്യക്തമാവുന്നു. ഏറ്റവും ഉയർന്ന നിരക്ക് നൽകുന്ന എഫ്.ഡി യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്കിന്റെ 1001 ദിവസത്തെ നിക്ഷേപമാണ്. ഇത് 9.0% പലിശ നിരക്കിലും നോർത്ത് ഈസ്റ്റ് സ്മോൾ ഫിനാൻസ് ബാങ്ക് 546 ദിവസം മുതൽ 1111 ദിവസം വരെയുള്ള എഫ്ഡി 9.0% നിരക്കിലും പലിശ വാഗ്ദാനം ചെയ്യുന്നു.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications