നിങ്ങള്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലും (എസ്ബിഐ) അതുപോലെ പോസ്റ്റ് ഓഫീസിലും റെക്കറിംഗ് നിക്ഷേപങ്ങള്‍ (ആര്‍ഡി) ആരംഭിക്കുവാന്‍ സാധിക്കും. നിക്ഷേപകര്‍ക്കിടയില്‍ ഏറെ സുപരിചിതമായ ഒന്നാണ് റെക്കറിംഗ് നിക്ഷേപ പദ്ധതികള്‍. എ
നിങ്ങള്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലും (എസ്ബിഐ) അതുപോലെ പോസ്റ്റ് ഓഫീസിലും റെക്കറിംഗ് നിക്ഷേപങ്ങള്‍ (ആര്‍ഡി) ആരംഭിക്കുവാന്‍ സാധിക്കും. നിക്ഷേപകര്‍ക്കിടയില്‍ ഏറെ സുപരിചിതമായ ഒന്നാണ് റെക്കറിംഗ് നിക്ഷേപ പദ്ധതികള്‍. എസ്ബിഐയില്‍ മാത്രമല്ല ഏതൊരു ബാങ്കിലും, പോസ്റ്റ് ഓഫീസിലും നമുക്ക് റെക്കറിംഗ് നിക്ഷേപം ആരംഭിക്കുവാന്‍ സാധിക്കും. എന്നാല്‍ ഈ നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക് ഓരോ ബാങ്കിലും വ്യത്യസ്തമായിരിക്കും.
റെക്കറിംഡ് ഡെപ്പോസിറ്റുകള്‍
ഏറ്റവും ജനകീയമായ റിസ്ക് രഹിത നിക്ഷേപ മാര്‍ഗങ്ങളില്‍ ഒന്നാണ് റെക്കറിംഡ് ഡെപ്പോസിറ്റുകള്‍. നിശ്ചിത കാലയളവിലോ, പ്രതിമാസ രീതിയിലോ ബാങ്കുകളിലെ റെക്കറിംഗ് അക്കൗണ്ടില്‍ നിക്ഷേപം നടത്തുകയാണ് ഇതില്‍ ചെയ്യുന്നത്. ബാങ്ക് തിരികെ നിക്ഷേപകന് റിസ്ക് ഇല്ലാത്ത പലിശാദായം തിരികെ നല്‍കുകയും ചെയ്യുന്നു. ചികിത്സാ ആവശ്യങ്ങള്‍ പോലെ പെട്ടെന്ന് അത്യാവശ്യ സാഹചര്യങ്ങള്‍ മുന്നിലെത്തുമ്പോള്‍ റെക്കറിംഗ് നിക്ഷേപങ്ങള്‍ നിക്ഷേപകന് ഏറെ പ്രയോജനകരമാണ്. നിക്ഷേപത്തിലുള്ള തുക വളരെ എളുപ്പത്തില്‍ ഉപയോഗപ്പെടുത്തുവാന്‍ നിക്ഷേപകന് സാധിക്കും.
പലിശ നിരക്ക്
നിശ്ചിത ഗഢുക്കളായി നടത്തുന്ന നിക്ഷേപത്തിന് സ്ഥിരമായ പലിശ നിരക്കിന്റെ നേട്ടം റെക്കറിംഗ് നിക്ഷേപങ്ങളിലൂടെ ലഭിക്കും. റെക്കറിംഗ് നിക്ഷേപങ്ങളില്‍ ഒരിക്കല്‍ തീരുമാനിച്ച ഗഡു തുക പിന്നീട് മാറ്റുവാന്‍ സാധിക്കുകയില്ല. നിക്ഷേപത്തിന്റെ മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപിച്ച തുകയും അതിന്മേലുള്ള പലിശ നിരക്കും ചേര്‍ത്ത് നിക്ഷേപകന് ലഭിക്കും. സാധാരണ പൊതു ജനങ്ങള്‍ക്ക് എസ്ബിഐ റെക്കറിംഗ് നിക്ഷേപത്തിന്മേല് ലഭിക്കുന്ന പലിശ നിരക്ക് 5 മുതല്‍ 5.4 ശതമാനം വരെയാണ്. മുതിര്‍ന്ന പൗരന്മാര്ക്ക് 50 ബേസിസ് പോയിന്റെ അധിക പലിശ നിരക്ക് ലഭിക്കും. 2021 ജനുവരി 8 മുതല്‍ ഈ നിരക്കാണ് നിലവിലുള്ളത്.
എസ്ബിഐ റെക്കറിംഗ് നിക്ഷേപങ്ങള്‍
1 വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള കാലയളവുകളാണ് എസ്ബിഐ റെക്കറിംഗ് നിക്ഷേപങ്ങളുടെ മെച്യൂരിറ്റി കാലാവധി. നിക്ഷേപകര്‍ ചുരുങ്ങിയത് 100 രൂപ എങ്കിലും എസ്ബിഐ റെക്കറിംഗ് നിക്ഷേപത്തില്‍ ഓരോ മാസവും നിക്ഷേപം നടത്തേണ്ടതുണ്ട്. 10 രൂപയുടെ ഗുണിതങ്ങളാണ് നിക്ഷേപിക്കുവാന്‍ സാധിക്കും. എന്നാല്‍ ഒരു വ്യക്തിയ്ക്ക് എസ്ബിഐ റെക്കറിംഗ് നിക്ഷേപത്തില്‍ പരമാവധി നിക്ഷേപം നടത്താവുന്ന തുകയ്ക്ക് പരിധിയില്ല.
എസ്ബിഐ റെക്കറിംഗ് നിക്ഷേപത്തില്‍ പലിശ നിരക്കുകള്‍
എസ്ബിഐ റെക്കറിംഗ് നിക്ഷേപത്തില്‍ 2021 ജനുവരി 8 മുതല്‍ പ്രാബല്യത്തിലുള്ള പലിശ നിരക്കുകള്‍ ഇപ്രകാരമാണ്.
1 വര്‍ഷം മുതല്‍ 2 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് - 4.9 ശതമാനം
2 വര്‍ഷം മുതല്‍ 3 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് - 5.1 ശതമാനം
3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് - 5.3 ശതമാനം
5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് - 5.4 ശതമാനം
പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് സ്കീം
സര്‍ക്കാറിന്റെ മേല്‍ നോട്ടത്തിലുള്ള നിക്ഷേപ പദ്ധതികളിലൊന്നാണ് പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് സ്കീം. ചെറിയ ഗഢുക്കളായി ഈ പദ്ധതിയില്‍ നിങ്ങള്‍ക്ക് നിക്ഷേപം നടത്താവുന്നതാണ്. ഏറെ മികച്ച പലിശ നിരക്കിലുള്ള ആദായവും പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് സ്കീം നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്നു.
നിക്ഷേപ കാലാവധി
പദ്ധതിയിലെ ഏറ്റവും ചുരുങ്ങിയ നിക്ഷേപ തുക 100 രൂപയാണ്. പരമാവധി നിക്ഷേപ തുകയ്ക്ക് പരിധി നിശ്ചയിച്ചിട്ടില്ല. പോസ്റ്റ് ഓഫീസ് റെക്കറിംഗ് നിക്ഷേപങ്ങള്‍ 5.8 ശതമാനം വാര്‍ഷിക നിരക്കിലാണ് നിക്ഷേപകര്‍ക്ക് പലിശ വാഗ്ദാനം ചെയ്യുന്നത്. 5 വര്‍ഷമാണ് പോസ്റ്റ് ഓഫീസ് റെക്കറിംഗ് നിക്ഷേപങ്ങളുടെ നിക്ഷേപ കാലാവധി. പോസ്റ്റ് ഓഫീസ് റെക്കറിംഗ് നിക്ഷേപം ആരംഭിക്കുവാന്‍ ആവശ്യമായ ഏറ്റവും കുറഞ്ഞ തുക പ്രതിമാസം 10 രൂപയാണ്. 5 രൂപയുടെ ഗുണിതങ്ങളായ തുകയാണ് നിക്ഷേപിക്കുവാന്‍ സാധിക്കുക.
10 വര്‍ഷങ്ങള്‍ കൊണ്ട് നിങ്ങള്‍ക്ക് 16 ലക്ഷം രൂപ
എല്ലാ സാമ്പത്തീക വര്‍ഷത്തിലും ഓരോ പാദത്തിന്റെയും ആരംഭത്തില്‍ കേന്ദ്ര സര്‍ക്കാരാണ് ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് നിശ്ചയിക്കുന്നത്. നിലവിലെ 5.8 ശതമാനം പലിശ നിരക്കില്‍ ഓരോ മാസവും 10,000 രൂപ വീതം പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് സ്കീമില്‍ നിക്ഷേപിക്കുകയാണെങ്കില്‍ 10 വര്‍ഷങ്ങള്‍ കൊണ്ട് നിങ്ങള്‍ക്ക് 16 ലക്ഷം രൂപ തിരികെ ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
