മക്കളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം, വാഹനം വാങ്ങൽ തുടങ്ങി ഭാവിയിൽ വരാനിരിക്കുന്ന വലിയ ചെലവുകളെ നേരിടാൻ പണം അത്യാവശ്യമാണ്. അവസാന നിമിഷത്തെ ഓട്ടപ്പാച്ചിലുകൾക്ക് പകരം നേരത്തെ കളം പിടിക്കാൻ ചിട്ടിയിൽ ചേരുന്നത് ഉചിതമാണ്. ഇത്തരക്കാർക്ക് ദീർഘകാല ചിട്ടികളാണ് അനുയോജ്യം. സാധാരണയായി ദീർഘകാല ചിട്ടികൾ വലിയ തുകയുടെ ചിട്ടികളായിരിക്കും. ഇവയിൽ മൾട്ടി ഡിവിഷൻ, സാധാരണ ചിട്ടികൾ കെഎസ്എഫ്ഇയിൽ നിന്ന് ലഭിക്കുന്നുണ്ട്. ഇവയിൽ ഏത് ചേരണമെന്നത് പലർക്കുമുള്ള സംശയമാണ്.
10 ലക്ഷത്തിന്റെ ചിട്ടി
10 ലക്ഷം രൂപയുടെ വിവിധ കാലാവധിയുള്ള വ്യത്യസ്ത മാസ തവണകളുള്ള ചിട്ടികൾ കെഎസ്എഫ്ഇ ശാഖകളിൽ സാധാരണയായി കണ്ടു വരുന്ന ദീർഘകാല ചിട്ടികളിലൊന്നാണ്. വലിയ ബുദ്ധിമുട്ടില്ലാതെ അടച്ചു തീർക്കാമെന്നതിനാലും നല്ലൊരു തുക സ്വന്തമാക്കാമെന്നതിനാലും 10 ലക്ഷത്തിന്റെ ചിട്ടികളിൽ ചേരുന്നവരും കൂടുതലാണ്. മൾട്ടി ഡിവിഷൻ ചിട്ടിയും സാധാരണ ചിട്ടിയായും കെഎസ്എഫ്ഇ 10 ലക്ഷത്തിന്റെ ചിട്ടി നടത്താറുണ്ട്. ഈ രണ്ട് ചിട്ടികളിലേയും വ്യത്യാസവും ഏത് ചിട്ടിയിൽ ചേരുന്നതാണ് ലാഭകരമെന്ന് നോക്കാം.
അംഗങ്ങൾ
10,000 രൂപ മാസ അടവുള്ള 100 മാസ കാലാവധിയുള്ള 10 ലക്ഷത്തിന്റെ ചിട്ടികളാണ് ഇവിടെ പരിഗണിക്കുന്നത്. ഇവയുടെ മൾട്ടി ഡിവിഷൻ, സാധാരണ ചിട്ടികളിലുള്ള പ്രധാന വ്യത്യാസം അംഗങ്ങളുടെ എണ്ണം തന്നെയാണ്. മള്‍ട്ടി ഡിവിഷന് ചിട്ടിയില്‍ 100 അംഗങ്ങൾ വീതമുള്ള നാല് ഡിവിഷനുണ്ടാകും. മൊത്തം 400 അംഗങ്ങളാണ് 100 മാസത്തെ മൾട്ടി ഡിവിഷൻ ചിട്ടിയിലുണ്ടാവുക. സാധാരണ ചിട്ടിയിൽ മാസത്തിന് അനുസൃതമായി 100 പേരാണ് ചിട്ടി അംഗങ്ങൾ.
ചിട്ടി ലഭിക്കുന്നവർ
മാസത്തിൽ ചിട്ടി ലഭിക്കുന്നവരുടെ എണ്ണത്തിൽ രണ്ട് ചിട്ടികളിലും വ്യത്യാസമുണ്ട്. മൾട്ടി ഡിവിഷൻ ചിട്ടികളിൽ 4 പേർക്കാണ് ഒരു മാസം ചിട്ടി ലഭിക്കുക. ഒരാൾ നറുക്കിലൂടെ ഫോർമാൻസ് കമ്മീഷൻ കിഴിച്ചുള്ള മുഴുവൻ തുകയും മറ്റ് മൂന്ന് പേർക്ക് ലേലത്തിലൂടെയും ചിട്ടി ലഭിക്കും. ഇത്തരത്തിൽ 100 മാസം കൊണ്ട് 400 പേർക്കും ചിട്ടി പണം ലഭിക്കു. സാധാരണ ചിട്ടിയിൽ മാസത്തിൽ ഒരാൾ എന്ന തോതിൽ ചിട്ടി ലഭിക്കും.
ലേല കിഴിവ്
ചിട്ടി ലേലത്തിൽ വിളിച്ചെടുക്കാവുന്ന പരമാവധി ലേല കിഴിവ് രണ്ട് ചിട്ടികളിലും വ്യത്യാസമാണ്. സാധരണ ചിട്ടികളിൽ 30 ശതമാനം വരെ കിഴിവിലാണ് ചിട്ടി ലേലത്തിൽ വിളിക്കാൻ സാധിക്കുക. 10 ലക്ഷത്തിന്റെ ചിട്ടിയിൽ 7 ലക്ഷം രൂപ ലഭിക്കും. മൾട്ടി ഡിവിഷൻ ചിട്ടിയിൽ 100 മാസ ചിട്ടിയിൽ 35 ശതമാനം വരെ കിഴിവിൽ വിളിക്കാം. 6.50 ലക്ഷം രൂപയാണ് പരമാവധി ലേല കിഴിവിൽ ലഭിക്കുക.
ലാഭ വിഹിതം
മൾട്ടി ഡിവിഷൻ ചിട്ടിയിൽ നിന്ന് ലഭിക്കുന്ന പരമാവധി ലാഭ വിഹിതം 2,250 രൂപയാണ്. സാധാരണ ചിട്ടിയിൽ നിന്ന് 2,500 രൂപയാണ് പരമാവധി ലഭിക്കുന്ന ലാഭം. പരമാവധി ലാഭ വിഹിതം ലഭിക്കുന്ന മാസങ്ങളിൽ മൾട്ടി ഡിവിഷൻ ചിട്ടിയിൽ 7,750 രൂപയാണ് മാസ അടവ് വരുന്നത്. സാധരണ ചിട്ടിയില്‍ 2500 രൂപ ലാഭ വിഹിതം കിട്ടിയാല്‍ 7,500 രൂപ മാത്രം അടച്ചാല്‍ മതി.
ആകെ ഡിവിഡന്റ് കണക്കാക്കുമ്പോൾ സാധരണ ചിട്ടിയിലാണ് കൂടുതൽ ലാഭ വിഹിതം ലഭിക്കുന്നത്. ഓരോ മാസവും ഓരാള്‍ക്ക് നറുക്കിലൂടെ മുഴുഴൻ തുകയും ലഭിക്കുന്നു എന്നതാണ് മൾട്ടി ഡിവിഷൻ ചിട്ടിയുടെ ഗുണം.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?



Click it and Unblock the Notifications
