ആവശ്യ സമയത്തുണ്ടാകുന്ന പണത്തിൻെറ ദൗർലഭ്യമാണ് വായ്പയിലേക്ക് എത്തിക്കുന്നത്. എന്നാൽ വായ്പയുട ബുദ്ധിമുട്ടില്ലാതെ തന്നെ സാമ്പത്തിക കാര്യങ്ങൾ നടന്നു പോകാൻ വഴിയുണ്ട്. ഇതിന് മുൻകൂട്ടിയുടെ പ്ലാനിംഗ് ആവശ്യമാണ്. മൂന്നാ നാലോ വർഷങ്ങൾക്കപ്പുറം നടക്കാനിരിക്കുന്ന വിവാഹം, പുതിയ കാർ വാങ്ങൽ തുടങ്ങിയ ചെലവുകൾക്ക് വായ്പകളെ ഉപയോഗിക്കാതെ പണം കണ്ടെത്താനുള്ള മാർഗമാണ് ചിട്ടികൾ.
ഈ തരത്തിൽ ചെലവുകളെ പറ്റി ധാരണയിലെത്തി ചിട്ടിയിൽ ചേരുന്നൊരാൾക്ക് മുന്നിൽ വ്യത്യസ്ത മാസ അടവുള്ള വ്യത്യസ്ത കാലാവധിയുള്ള ചിട്ടികൾ കാണാം. ഉദാഹരണത്തിന് 5 ലക്ഷം രൂപയുടെ ചിട്ടിയിൽ ചേരാനിരിക്കുന്നൊരാൾക്ക് 5,000 രൂപ മാസ അടവുള്ള 100 മാസ ചിട്ടിയും 10,000 രൂപ മാസ അടവുള്ള 50 മാസ ചിട്ടിയും കാണാം. ഇതിൽ ഏത് ചിട്ടികൾ തിരഞ്ഞെടുക്കണമെന്നറിയാൻ ആദ്യം രണ്ട് ചിട്ടികളും തമ്മിലുള്ള വ്യത്യാസം പരിശോധിക്കാം.
5,000 രൂപയുടെ100 മാസ ചിട്ടി
100 മാസ കാലാവധിയുള്ള 5 ലക്ഷം രൂപയുടെ സാധാരണ ചിട്ടിയിൽ പരമാവധി 5,000 രൂപയാണ് അടവ് വരുന്നത്. ചിട്ടി പരമാവധി ലേല കിഴിവായ 30 ശതമാനത്തിൽ ലേലം പോകുന്ന മാസങ്ങളിൽ 3,750 രൂപയാണ് അടയ്ക്കേണ്ടത്. 40 മുതൽ 45 മാസം സാധാരണ ഗതിയിൽ ചിട്ടി 30 ശതമാനം താഴ്ന്ന് പോകാനാണ് സാധ്യത.
ചിട്ടി പരമാവധി ലേല കിഴിവിൽ പോകുമ്പോൾ 3.50 ലക്ഷം രൂപയാണ് ലഭിക്കുക. ഒരാൾക്ക് ലഭിക്കുന്ന പരമാവധി ലേല കിഴിവ് 1,250 രൂപയാണ്. സാധരണ ഗതിയിൽ 50-55 മാസത്തിന് ശേഷം ലേലം വിളിച്ചെടുക്കുന്നൊരാൾക്ക് 4 ലക്ഷം രൂപ മുതൽ 4.25 ലക്ഷം രൂപ വരെ ലഭിക്കുന്ന ചിട്ടിയാണിത്.
10,000 രൂപയുടെ 50 മാസ ചിട്ടി
കാലാവധി കുറഞ്ഞ ചിട്ടികളെ അപേക്ഷിച്ച് ലാഭകരമാണ് 50 മാസ ചിട്ടികള്‍. വലിയ ചിട്ടികളെ അപേക്ഷിച്ച് വിളിച്ചെടുക്കാനുള്ള സാധ്യത കൂടുതലാണ് എന്നതും 50 മാസ ചിട്ടികളുടെ പ്രത്യേകതയാണ്. 50 മാസ കാലാവധിയുള്ള 5 ലക്ഷത്തിന്റെ ചിട്ടിയിൽ പരമാവധി മാസ തവണ വരുന്നത് 10,000 രൂപയാണ്. പിന്നീടുള്ള മാസങ്ങളിൽ ലാഭ വിഹിതം കിഴിച്ചുള്ള തുക അടച്ചാല്‍ മതിയാകും. 30 ശതമാനമാണ് പരമാവധി ലേല കിഴിവ്.
1.50 ലക്ഷം രൂപ വരെയാണ് പരമാവധി താഴ്ത്തി വിളിക്കാൻ സാധിക്കുന്നത്. പരമാവധി ലേല കിഴിവിൽ ചിട്ടി വിളിച്ചെടുത്തൊരാൾക്ക് 3.50 ലക്ഷം രൂപയാണ് ലഭിക്കുക. 1.50 ലക്ഷം രൂപയിൽ ഫോർമാൻസ് കമ്മീഷൻ കിഴിച്ചുള്ള തുക ചിട്ടി അംഗങ്ങൾക്കിടയിൽ വീതിച്ച് നൽകും.
1.50 ലക്ഷം രൂപയിൽ നിന്ന് ഫോർമാൻസ് കമ്മീഷനായ 25000 രൂപ കിഴിച്ചാൽ ലഭിക്കുന്ന് 1.25 ലക്ഷം രൂപ 50 പേർക്കായി വീതിക്കും. ഒരാൾക്ക് ലാഭ വിഹിതമായി 2,500 രൂപ ലഭിക്കും. ഈ മാസങ്ങളിൽ 7,500 രൂപ അടച്ചാൽ മതിയാകും.
ഒന്നിലധികം പേർക്ക് ചിട്ടി ആവശ്യമായി വരുന്ന മാസങ്ങളിൽ നറുക്കിലൂടെയാണ് ചിട്ടി പണം നൽകുന്നത്. 4 വര്‍ഷവും 2 മാസവുമാണ് ചിട്ടിയുടെ കാലാവധി. മാസത്തില്‍ ഒരാള്‍ക്കാണ് ചിട്ടി ലഭിക്കുന്നത്. കാലാവധിയിൽ ചിട്ടി പണം വാങ്ങുന്നവർക്ക് ഫോർമാൻസ് കമ്മീഷൻ കിഴിച്ചുള്ള തുക ലഭിക്കും. ഫോര്‍മാന്‍ കമ്മീഷൻ കിഴിച്ചാൽ 4.75 ലക്ഷം രൂപ ലഭിക്കും. ഇതിനൊപ്പം ജിഎസ്ടി, ഡോക്യുമെന്റേഷൻ ചാർജ് എന്നിവ കിഴിച്ച് ഏകദേശം 4,70,264 രൂപ ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
