2022 മേയ് മാസം മുതലാണ് ബാങ്കുകള്‍ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്താന്‍ തുടങ്ങിയത്. മേയ് മാസത്തിന് ശേഷം തുടര്‍ച്ചായായ നാല് തവണകളിലുണ്ടായ റിസര്‍വ് ബാങ്കിന്റെ നിരക്ക് വര്‍ധനവ് ബാങ്ക് പലിശ നിരക്കുകളില്‍ വലിയ മാറ്റം ഉണ്ടാക്കി. ബാങ്കുകളുടെ പലിശ നിരക്കുകള്‍ വിലയിരുത്തിയാല്‍ കുറഞ്ഞ നിരക്കുകളുടെ കാലം മാറിയതായി മനസിലാകും.
ചെറിയ സ്വകാര്യ ബാങ്കുകളും സ്മോള്‍ ഫിനാന്‍സ് ബാങ്കുകളും നല്കുന്ന പരമാവധി നിരക്ക് 9 ശതമാനത്തിലേക്ക് എത്തിയിട്ടുണ്ട്. എന്നാലും രാജ്യത്തെ മുന്‍നിര ബാങ്കുകളെ സ്ഥിര നിക്ഷേപത്തിനായി ആശ്രയിക്കുന്ന നിരവധി പേരുണ്ട്. ബാങ്കിംഗ് രംഗത്തെ ശക്തരായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നി ബാങ്കുകളുടെ പലിശ നിരക്ക് വിശകലനം ചെയ്യാം.
ആക്സിസ് ബാങ്ക്
രാജ്യത്തെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കാണ് ആക്സിസ് ബാങ്ക്. 4,758 ബ്രാഞ്ചുകള്‍ രാജ്യത്താകെ ആക്സിസ് ബാങ്കിനുണ്ട്. നവംബര്‍ 15നാണ് ആക്സിസ് ബാങ്ക് പലിശ നിരക്ക് പുതുക്കിയത്. 7 ദിവസം മുതല്‍ 45 ദിവസത്തേക്ക് 3.50 ശതമാനം പലിശയും 46-60 ദിവസത്തേക്ക് 4 ശതമാനം പലിശയും ലഭിക്കും. 6 മാസത്തേക്ക് 4.50 ശതമാനവും 9 മാസത്തേക്ക് 5.25 ശതമാനവും പലിശ നേടാം.
പലിശ നിരക്ക്
* 9 മാസം മുതല്‍ 1 വര്‍ഷം വരെ- 5.50%
* 1 വര്‍ഷം മുതല്‍ 15 മാസം വരെ- 6.25%
* 15 മാസം മുതല്‍ 18 മാസം വരെ- 6.40%
* 18 മാസം മുതല്‍ 3 വര്‍ഷം വരെ- 6.50
* 3 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ- 6.50%
എച്ച്ഡിഎഫ്സി ബാങ്ക്
രാജ്യത്തെ സ്വകാര്യ മേഖലകളില്‍ ഒന്നാം സ്ഥാനത്ത് എച്ച്ഡിഎഫ്സി ബാങ്കാണ്. രാജ്യത്തുടനീളം 6,499 ബ്രാഞ്ചുകള്‍ ഈ സ്വകാര്യ ബാങ്കിനുണ്ട്. 3 ശതമാനം മുതല്‍ 6.50 ശതമാനം പലിശ പൊതുവിഭാഗത്തിനും 3.50 ശതമാനം മുതല്‍ 7 ശതമാനം പലിശ മുതിര്‍ന്ന പൗരന്മാര്ക്കും ലഭിക്കും. 7 ദിവസം മുതല്‍ 10 വര്‍ഷത്തേക്കുള്ള നിക്ഷേപങ്ങള്‍ക്കാണ് ഈ പലിശ നിരക്ക്. അവസാനമായി പലിശ നിരക്ക് പുതുക്കിയത് നവംബര്‍ 8നാണ്.
മുതിര്‍ന്ന പൗരന്മാര്ക്ക് സാധാരണയായി ലഭിക്കുന്ന 0.50 ശതമാനം അധിക നിരക്ക് കൂടാതെ 0.25 ശതമാനം അധിക നിരക്ക് എച്ച്ഡിഎഫ്സി ബാങ്ക് നല്‍കുന്നുണ്ട്. 5 വര്‍ഷം 1 ദിവസം മുതല്‍ 10 വര്‍ഷത്തേക്കുള്ള നിക്ഷേപത്തിനാണ് ഈ നിരക്ക്.
1 വര്‍ഷം മുതല്‍ 15 മാസം വരെ 6.10 ശതമാനവും 15 മാസം മുതല്‍ 18 മാസം വരെ-6.40 ശതമാനവും പലിശ ലഭിക്കും. 18 മാസം മുതല്‍ 5 വര്‍ഷം വരെ 6.50 ശതമാനമാണ് പൊതു വിഭാഗത്തിന് നല്‍കുന്നത്.
എസ്ബിഐ
രാജ്യത്തും ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 7 ദിവസം മുതല്‍ 10 വര്‍ഷം വരെയാണ് സ്ഥിര നിക്ഷേപം സ്വീകരിക്കുന്നത്. 3 ശതമാനം മുതല്‍ 6.25 ശതമാനം പൊതു വിഭാഗത്തിനും 3.50 ശതമനം മുതല്‍ 6.90 ശതമാനം വരെ മുതിര്‍ന്ന പൗരന്മാര്ക്കും പലിശ ലഭിക്കും.
അവസാനമായി പലിശ നിരക്ക് പുതുക്കിയത് ഒക്ടോബര്‍ 22നാണ്. എസ്ബിഐയില്‍ 60 വയസ് കഴിഞ്ഞവര്‍ക്ക് 0.50 ശതമാനം അധിക നിരക്ക് ലഭിക്കും. എസ്ബിഐ പെന്‍ഷന്‍കാര്‍ക്ക് 1 ശതമാനം അധിക നിരക്കും ലഭിക്കും. എസ്ബിഐ പെന്‍ഷന്‍കാരനായ മുതിര്‍ന്ന പൗരന്മാര്ക്ക് 1.50 ശതമാനം അധിക നിരക്ക് ലഭിക്കും.
* 1 വര്‍ഷം മുതല്‍ 2 വര്‍ഷം വരെ- 6.10%
* 2 വര്‍ഷം മുതല്‍ 3 വര്‍ഷം വരെ- 6.25%
* 3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ 6.10
ഐസിഐസിഐ ബാങ്ക്
രാജ്യത്തെ മുന്‍നിര സ്വകാര്യ ബാങ്കാണ് ഐസിഐസിഐ ബാങ്ക്. 5,534 ബ്രാഞ്ചുകള്‍ രാജ്യത്തൊട്ടാകെയുണ്ട്. നവംബര്‍ 16 നാണ് ബാങ്ക് അവസാനമായി പലിശ നിരക്കുയർത്തിയത്. 7 ദിവസം മുതൽ 10 വര്‍ഷത്തേക്കുള്ള പലിശ നിരക്ക് നോക്കാം. പൊതു വിഭാഗത്തിന് 3 ശതമാനം മുതല്‍ 6.60 ശതമാനം വരെ പലിശ ലഭിക്കും, 3.50 ശതമാനം മുതല്‍ 7.10 ശതമാനം പലിശയാണ് മുതിര്‍ന്ന പൗരന്മാര്ക്ക് ലഭിക്കുന്നത്.
15 മാസം മുതല്‍ 2 വര്‍ഷത്തേക്ക് 6.40 ശതമാനം പലിശ ലഭിക്കും. 2 വര്‍ഷം മുതല്‍ 3 വര്‍ഷത്തേക്ക് 6.50 ശതമാനും 3 മുതല്‍ 5 വര്‍ഷത്തേക്ക് 6.60 ശതമാനവും പലിശ ലഭിക്കും. ടാക്സ് സേിംഗ്സ് സ്ഥിര നിക്ഷേപത്തിനും 6.60 ശതമാനം പലിശ ലഭിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

മുതിർന്ന പൗരന്മാർ ശ്രദ്ധിക്കുക: എഫ്.ഡി പലിശനിരക്കിൽ മാറ്റം; ഉയർന്ന വരുമാനം നേടാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
