യാതൊരു റിസ്കുമില്ലാതെ പണം കൂടുതല്‍ സുരക്ഷിതമായിരിക്കാനും മികച്ച ആദായം ലഭിക്കുകയും ചെയ്യാന്‍ സ്ഥിര നിക്ഷേപമാണ് വലിയൊരു വിഭാഗം തിരഞ്ഞെടുക്കുന്നത്. നിലവില്‍ റിപ്പോ നിരക്ക് വര്‍ധനവിന്റെ ഫലമായി മികച്ച പലിശ നിരക്കും ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. ഇതിനാല്‍ തന്നെ റിസ്കെടുക്കാന്‍ താല്പര്യമില്ലാത്തവര് കൂടുതലായി സ്ഥിര നിക്ഷേപത്തെ ആശ്രയിക്കുന്നുണ്ട്.
സ്ഥിര നിക്ഷേപത്തിലെ പോരായ്മ നികുതിയാണ്. പലിശ വരുമാനത്തിന് നികുതി സ്ലാബ് അനുസരിച്ച് നികുതി നല്‍കേണ്ടതായി വരും. നിക്ഷേപം ആവശ്യമാനുസരണം പിന്‍വലിക്കാമെങ്കിലും കാലാവധിക്ക് മുന്‍പ് പിന്‍വലിക്കുമ്പോള്‍ പിഴ നല്‍കേണ്ടതായി വരുന്നുണ്ട്. സ്ഥിര നിക്ഷേപത്തില്‍ എടുത്തു പറയേണ്ടത് മുതിര്‍ന്ന പൗരന്മാര്ക്കുള്ള പ്രത്യേക പരിഗണനയാണ്. സാധരാണ നിക്ഷേപത്തേക്കാള്‍ അധിക നിരക്ക് മുതിര്‍ന്ന പൗരന്മാര്ക്ക് ലഭിക്കും.
സ്ഥിര നിക്ഷേപമിടാന്‍ ഏറ്റവും സുരക്ഷിതമായ ബാങ്ക് നോക്കുന്നവര്‍ക്ക് രാജ്യത്തെ മുന്‍നിര ബാങ്കുകളെ തിരഞ്ഞെടുക്കാം. ആദ്യ 5 സ്ഥാനത്ത് വരുന്ന ബാങ്കുകളുടെ സ്ഥിര നിക്ഷേപ പലിശ നിരക്കും 5 ലക്ഷം രൂപ നിക്ഷേപിച്ചാലുള്ള ആദായവും നോക്കാം.

എസ്ബിഐ പലിശ നിരക്ക്
2 കോടിക്ക് താഴെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് എസ്ബിഐ നല്കുന്ന പലിശ നിരക്ക് 3 ശതമാനം മുതല്‍ 7 ശതമാനം വരെയാണ്. 2 വര്‍ഷം മുതല്‍ 3 വര്‍ഷത്തില്‍ താഴെയുള്ള കാലാവധിയില്‍ ഉയര്‍ന്ന പലിശ നല്‍കും. മുതിര്‍ന്ന പൗരന്മാര്ക്ക് 5 വര്‍ഷം- 10 വര്‍ഷത്തേക്കാണ് ഉയര്‍ന്ന നിരക്കായ 7.50 ശതമാനം ലഭിക്കുക. പ്രത്യേക സ്ഥിര നിക്ഷേപമായ അമൃത് കലാശ് 400 ദിവസത്തക്ക് 7.10 ശതമാനവും മുതിര്‍ന്ന പൗരന്മാര്ക്ക് 7.60 ശതമാനം പലിശയും നല്‍കും.
ഉയര്‍ന്ന പലിശ ലഭിക്കുന്ന 400 ദിവസത്തേക്ക് 5 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ സാധാരണ നിക്ഷേപകന് കാലാവധിയില്‍ 5,40,088 രൂപ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് 5,43,002 രൂപയാണ് ലഭിക്കുന്നത്.
എച്ച്ഡിഎഫ്സി ബാങ്ക്
എച്ച്ഡിഎഫ്സി ബാങ്കില്‍ സ്ഥിര നിക്ഷേപത്തിന് ലഭിക്കുന്ന പലിശ നിരക്ക് 3 ശതമാനം മുതല്‍ 7.10 ശതമാനമാണ്. സാധാരണ നിക്ഷേപകര്‍ക്ക് 15 മാസം മുതല്‍ 18 മാസത്തില്‍ കുറവ് കാലയളവിലേക്കാണ് ഉയര്‍ന്ന പലിശയായ 7.10 ശതമാനം ലഭിക്കുന്നത്. മുതിര്‍ന്ന പൗരന്മാര്ക്ക് 5 വര്‍ഷം 1 ദിവസം മുതല്‍ 10 വര്‍ഷത്തേക്ക് 7.75 ശതമാനം പലിശ ലഭിക്കും.
15 മാസം - 18 മാസ കാലയളവില്‍ 5 ലക്ഷം രൂപ നിക്ഷേപിക്കുമ്പോള്‍ കാലാവധിയില്‍ 45,999 രൂപയാണ് പലിശയായി ലഭിക്കുന്നത്. 5,45,999 രൂപ മൊത്തമായി ലഭിക്കും. 5 വര്‍ഷം 1 ദിവസ്ത്തേക്ക് നിക്ഷേപിക്കുന്ന മുതിര്‍ന്ന പൗരന് 2,38,693 രൂപ പലിശയായി ലഭിക്കും. 7,38,693 രൂപയാണ് കാലാവധിയിലെ തുക.
ഐസിഐസിഐ ബാങ്ക്
എച്ച്ഡിഎഫ്സി ബാങ്കിന് സമാനമായി പലിശ നിരക്കാണ് ഐസിഐസിഐ ബാങ്കിലും. 2 കോടിക്ക് താഴെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 3 ശതമാനം മുതല്‍ 7.10 ശതമാനം വരെ പലിശ ലഭിക്കും. സാധാരണനിക്ഷേപകര്ക്കും മുതിര്‍ന്ന പൗരന്മാര്ക്കും ഏറ്റവും ഉയര്‍ന്ന നിരക്ക് നല്‍കുന്നത് 15 മാസം മുതല്‍ 2 വര്‍ഷത്തില്‍ കുറവുള്ള കാലയളവിലാണ്. മുതിര്‍ന്ന പൗരന്മാര്ക്ക് 7.60 ശതമാനം പലിശ ലഭിക്കും.
പഞ്ചാബ് നാഷണല്‍ ബാങ്ക്
3.50 ശതമാനം മുതല്‍ 7.25 ശതമാനമാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് നല്കുന്ന പലിശ നിരക്ക്. ഏറ്റവും ഉയര്‍ന്ന നിരക്കായ 7.25 ശതമാനം 666 ദിവസത്തെ നിക്ഷേപത്തിനാണ്. മുതിര്‍ന്ന പൗരന്മാര്ക്ക് 7.75 ശതമാനം പലിശ ലഭിക്കും. 80 വയസിന് മുകളില്‍ പ്രായമുള്ള സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിന് 8.05 ശതമാനം പലിശയും ലഭിക്കും.
666 ദിവസത്തേക്ക് 5 ലക്ഷം നിക്ഷേപിച്ചാല്‍ സാധാരണ നിക്ഷേപകന് കാലാവധിയില്‍ 5,70,043 രൂപ ലഭിക്കും. മുതിര്‍ന്ന പൗരനായ നിക്ഷേപകന് 5,75,171 രൂപ ലഭിക്കും. സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിന് 5,78,266 രൂപയും ലഭിക്കും.
കാനറ ബാങ്ക്
4 ശതമാനം മുതല്‍ 7.25 ശതമാനം വരെ പലിശ ലഭിക്കുന്ന നിക്ഷേപമാണ് കാനറ ബാങ്കിന്റേത്. ഏറ്റവും ഉയര്‍ന്ന പലിശയായ 7.25 ശതമാനം ലഭിക്കുന്നത് 444 ദിവസത്തേക്കാണ്. മുതിര്‍ന്ന പൗരന്മാര്ക്ക് 7.75 ശതമാനം പലിശ ലഭിക്കും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
