മുതിർന്ന പൗരന്മാർക്ക്, പ്രത്യേകിച്ച് 60 വയസിന് മുകളിൽ പ്രായമുള്ളൊരാളുടെ സാമ്പത്തിക ലക്ഷ്യങ്ങളും മുൻഗണനകളും വ്യത്യസ്തമായിരിക്കും. എമർജൻസി ഫണ്ട് പോലെ ഉപയോഗിക്കാവുന്ന മികച്ച പണ ലഭ്യതയുള്ള, സ്ഥിര വരുമാനം നൽകുന്ന നിക്ഷേപങ്ങളോടാണ് ഇത്തരക്കാർക്ക് മുൻഗണനയുണ്ടാവുക. ഇതിനാലാണ് പ്രായമായവർ സമ്പാദ്യത്തിന്റെ ഒരു ഭാഗം സ്ഥിര നിക്ഷേപങ്ങളിൽ നിക്ഷേപങ്ങളിലേക്ക് മാറ്റാൻ താൽപര്യമപ്പെടുന്നത്.
സ്ഥിര നിക്ഷേപത്തിലേക്കിറങ്ങുന്നവർക്ക് മികച്ച സമയമാണിത്. പലിശ നിരക്കുയർന്ന് നിൽക്കുന്ന ഘട്ടത്തിൽ സ്വകാര്യ, പൊതുമേഖലാ ബാങ്കുകൾ മുതിർന്ന പൗരന്മാർക്ക് മൂന്ന് വർഷത്തേക്ക് 7.75 ശതമാനം വരെ പലിശ നൽകുന്നുണ്ട്.
സ്ഥിര നിക്ഷേപങ്ങളിൽ നിന്നുള്ള പലിശ വരുമാനം നികുതി ബാധകമാണെങ്കിലും മറ്റ് വരുമാന സ്രോതസുകളില്ലാത്ത ഘട്ടത്തിൽ താഴ്ന്ന നികുതി ബ്രാക്കറ്റിൽ ഉൾപ്പെടുന്നതിനാൽ ഇത് ബാധ്യതയാകുന്നില്ല. അതിനാൽ തന്നെ ഇവ മികച്ച ഓപ്ഷനായി തുടരുന്നു. വിവിധ ബാങ്കുകളിലെ നിക്ഷേപങ്ങൾ പരിശോധിക്കാം. ഇതോടൊപ്പം ഒരു ലക്ഷം രൂപ സ്ഥിര നിക്ഷേപമിട്ടാൽ എത്ര രൂപ കാലാവധിയിൽ ലഭിക്കുമെന്നും കണക്കാക്കാം.

ബാങ്ക് ഓഫ് ബറോഡ
പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ മൂന്ന് വർഷത്തെ സ്ഥിര നിക്ഷേപങ്ങൾക്ക് 7.75 ശതമാനം പലിശ നൽകുന്നുണ്ട്. പൊതുമേഖലാ ബാങ്കുകളിൽ മുതിർന്ന പൗരന്മാർക്ക് ഏറ്റവും ഉയർന്ന പലിശ നിരക്ക് നൽകുന്നതും ഈ ബാങ്കാണ്. 7.75 ശതമാനം പലിശ നിരക്കിൽ ഒരു ലക്ഷം രൂപ മൂന്ന് വർഷത്തേക്ക് നിക്ഷേപിച്ചാൽ കാലാവധിയിൽ 1.26 ലക്ഷം രൂപയായി വളരും.
ആക്‌സിസ് ബാങ്ക്
മുതിർന്ന പൗരന്മാർക്ക് മൂന്ന് വർഷ സ്ഥിര നിക്ഷേപങ്ങളിൽ മികച്ച പലിശ നൽകുന്ന സ്വകാര്യ ബാങ്കാണ് ആക്സിസ് ബാങ്ക്. 7.60 ശതമാനം പലിശ യാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. ആക്സിസ് ബാങ്കിൽ 3 വർഷത്തേക്ക് ഒരു ലക്ഷം രൂപ നിക്ഷേപിക്കുമ്പോൾ 1.25 ലക്ഷം രൂപയായി വളരും.
7.50 ശതമാനം പലിശ
എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവ മൂന്ന് വർഷത്തെ സ്ഥിര നിക്ഷേപങ്ങൾക്ക് 7.50 ശതമാനം പലിശ നൽകും. ഒരു ലക്ഷം രൂപ ഈ പലിശ നിരക്കിൽ മൂന്ന് വർഷത്തേക്ക് നിക്ഷേപിച്ചാൽ 1.25 ലക്ഷം രൂപയായി വളരും.
കാനറ ബാങ്ക്
കാനറ ബാങ്ക് മൂന്ന് വർഷത്തെ സ്ഥിര നിക്ഷേപത്തിന് 7.30 ശതമാനം പലിശ നൽകുന്നുണ്ട്. ഒരു ലക്ഷം രൂപ മൂന്ന് വർഷത്തിനുള്ളിൽ 1.24 ലക്ഷം രൂപയായി വളരും.
എസ്ബിഐ
മൂന്ന് വർഷത്തെ സ്ഥിര നിക്ഷേപത്തിന് മുതിർന്ന പൗരന്മാർക്ക് 7.25 ശതമാനം വരെ പലിശയാണ് എസ്ബിഐയിൽ നിന്ന് ലഭിക്കുന്നത്. എസ്ബിഐയിൽ ഒരു ലക്ഷം രൂപ സ്ഥിര നിക്ഷേപമിട്ടാൽ മൂന്ന് വർഷത്തിനുള്ളിൽ 1.24 ലക്ഷം രൂപയായി വളരും.
7 ശതമാനം പലിശ
ബാങ്ക് ഓഫ് ഇന്ത്യയും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയും മൂന്ന് വർഷത്തെ സ്ഥിര നിക്ഷേപങ്ങൾക്ക് 7 ശതമാനം പലിശ നൽകുന്നുണ്ട്. ഈ പലിശ പ്രകാരം ഒരു ലക്ഷം രൂപ മൂന്ന് വർഷത്തേക്ക് നിക്ഷേപിച്ചാൽ 1.23 ലക്ഷം രൂപയായി വളരും. ഇന്ത്യൻ ബാങ്ക് മൂന്ന് വർഷത്തേക്ക് 6.75 ശതമാനം പലിശ നൽകും. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ മൂന്നു വർഷത്തിനുള്ളിൽ 1.22 ലക്ഷം രൂപയായി വളരും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

മുതിർന്ന പൗരന്മാർ ശ്രദ്ധിക്കുക: എഫ്.ഡി പലിശനിരക്കിൽ മാറ്റം; ഉയർന്ന വരുമാനം നേടാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
