60 വയസ് കഴിഞ്ഞവരാണെങ്കിൽ കയ്യിലുള്ള പണത്തിന്റെ നല്ലൊരു പങ്ക് ബാങ്ക് സ്ഥിര നിക്ഷേപങ്ങളിലോ പോസ്റ്റ് ഓഫീസ് ലഘു സമ്പാദ്യ പദ്ധതികളിലേക്കോ മാറ്റാറുണ്ട്. ചാഞ്ചാട്ടങ്ങളില്ലാതെ സ്ഥിരതയാർന്ന റിട്ടേൺ പ്രതീക്ഷിക്കുന്നിടത്താണ് ഈ നിക്ഷേപങ്ങളെ തിരഞ്ഞെടുക്കുന്നത്. ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ മുതിർന്ന പൗരന്മാർക്ക് അധിക നിരക്ക് വാഗ്ദാനം ചെയ്യുന്നവയാണ്.
ലഘു സമ്പാദ്യ പദ്ധതിയിൽ മുതിർന്ന പൗരന്മാർക്കുള്ള നിക്ഷേപമാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം. പോസ്റ്റ് ഓഫീസ് പദ്ധതികളിൽ ഏറ്റവും ഉയർന്ന പലിശയാണ് ഇവ നൽകുന്നത്. ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെയും സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിന്റെയും പലിശ നിരക്കുകൾ താരതമ്യം ചെയ്യാം.
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം
60 വയസ് പൂർത്തിയായ നിക്ഷേപകർക്ക് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം നിക്ഷേപം തിരഞ്ഞെടുക്കാവുന്നതാണ്. അഞ്ച് വർഷമാണ് നിക്ഷേപത്തിന്റെ കാലാവധി. ഇത് 3 വർഷത്തേക്ക് കൂടി നീട്ടാം. നിലവിൽ 8.2 ശതമാനം പലിശ നിരക്ക് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിന് ലഭിക്കുന്നുണ്ട്. നിക്ഷേപ കാലാവധിയിലുടനീളം പലിശ നിരക്ക് അതേപടി തുടരും.

30 ലക്ഷം രൂപ വരെയാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ നിക്ഷേപിക്കാം. ത്രൈമാസത്തിലാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം പലിശ അനുവദിക്കുക. സ്ഥിര വരുമാനം ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ നിക്ഷേപമാണിത്.
എസ്ബിഐ
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ) 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിൽ മുതിർന്ന പൗരന്മാർക്ക് 4 ശതമാനം മുതൽ 7.50 ശതമാനം വരെ പലിശ ലഭിക്കും. 5 വർഷ കാലായളവിൽ മുതിർന്ന പൗരന്മാർക്ക് എസ്ബിഐ 7.50 ശതമാനം നൽകുന്നുണ്ട്. എസ്ബിഐ വീകെയർ നിക്ഷേപങ്ങളുടെ നേട്ടത്തോടെയാണിത്. 2023 ഡിസംബർ 27 നാണ് ബാങ്ക് അവസാനമായി നിരക്കുകൾ പരിഷ്കരിച്ചത്.
പഞ്ചാബ് നാഷണൽ ബാങ്ക്
പൊതുമേഖലയിലുള്ള പഞ്ചാബ് നാഷണൽ ബാങ്ക് 2024 ജനുവരി എട്ടിനാണ് അവസാനമായി പലിശ നിരക്കുയർത്തിയത്. മുതിർന്ന പൗരന്മാർക്ക് 7 ദിവസം മുതൽ 10 വർഷ കാലാവധിയിൽ 4 ശതമാനം മുതൽ 7.75 ശതമാനം വരെ പലിശ നൽകുന്നു. അഞ്ച് വർഷ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് 7 ശതമാനം പലിശ ലഭിക്കും.
എച്ച്ഡിഎഫ്സി ബാങ്ക്
2023 ഒക്ടോബർ 1 നാണ് എച്ച്ഡിഎഫ്സി ബാങ്ക് അവസാനമായി പലിശ നിരക്ക് പുതുക്കിയത്. മുതിർന്ന പൗരന്മാർക്ക് 4 ശതമാനം മുതൽ 7.75 ശതമാനം വരെ പലിശ എച്ച്‌ഡിഎഫ്‌സി ബാങ്ക് നൽകുന്നുണ്ട്. 5 വർഷ കാലാവധിയിൽ 7.50 ശതമാനം പലിശയാണ് ബാങ്ക് നൽകുന്നത്.
ഐസിഐസിഐ ബാങ്ക്
ഐസിഐസിഐ ബാങ്ക് മുതിർന്ന പൗരന്മാർക്ക് 3.50 ശതമാനം മുതൽ 7.65 ശതമാനം വരെ പലിശ നൽകുന്നുണ്ട്. 5 വർഷ കാലാവധിയിൽ ബാങ്ക് 7.50 ശതമാനം പലിശ നൽകുന്നുണ്ട്. 2023 ഒക്ടോബർ 16 നാണ് ബാങ്ക് പലിശ നിരക്ക് പുതുക്കിയത്.
മികച്ചത് ഏത്
ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ മുതിർന്ന പൗരന്മാർക്ക് അധിക പലിശ നിരക്ക് നൽകുന്നുണ്ട്. മിക്ക ബാങ്കുകളിലും ഇത് സാധാരണക്കാർക്ക് ലഭിക്കുന്നതിനേക്കാൾ 0.50 ശതമാനം വരെ അധികമാണ്. പലിശ നോക്കുകയാണെങ്കിൽ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം 8.2 ശതമാനം പലിശ നൽകുമ്പോൾ എസ്ബിഐ, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവ യഥാക്രമം 7.50%, 7 ശതമാനം എന്നിങ്ങനെയാണ് പലിശ നൽകുന്നത്.
എച്ച്‌ഡിഎഫ്‌സിയും ഐസിഐസിഐ ബാങ്കും 7.50 ശതമാനത്തിലൊതുങ്ങുന്നു. അതേസമയം സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിന് ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം നികുതിയിളവും ലഭിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

മുതിർന്ന പൗരന്മാർ ശ്രദ്ധിക്കുക: എഫ്.ഡി പലിശനിരക്കിൽ മാറ്റം; ഉയർന്ന വരുമാനം നേടാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
