റിപ്പോ നിരക്ക് വർധനവിന് പിന്നാലെ ബാങ്കുകൾ നിക്ഷേപ പലിശ നിരക്ക് ഉയർത്തുന്നുണ്ട്. 2022 മേയ് മുതൽ 2023 ഫെബ്രുവരി വരെ 2.50 ശതമാനം വർധനവാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്കിൽ വരുത്തിയത്. മേയ് മാസത്തിന് മുൻപ് 5 ശതമാനമായിരുന്ന സ്ഥിര നിക്ഷേപ പലിശ നിരക്ക് 7 ശതമാനത്തിലേക്ക് ഉയർന്നു.
ഫെബ്രുവരിയിൽ വരുത്തിയ അവസാന റിപ്പോ നിരക്ക് വർധനവിന് പിന്നാലെ വിവിധ ബാങ്കുകൾ പലിശ നിരക്കുയർത്തി തുടങ്ങിയിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവ കഴിഞ്ഞ വാരം പലിശ നിരക്കുയർത്തിയിട്ടുണ്ട്. സ്ഥിര നിക്ഷേപത്തിന് സുരക്ഷിതത്വം പരിഗണിക്കുമ്പോൾ നിക്ഷേപിക്കാൻ പറ്റിയൊരിടം കൂടിയുണ്ട്. പോസ്റ്റ് ഓഫീസ് നൽകുന്ന ടെെം ഡെപ്പോസിറ്റുകൾ ബാങ്ക് സ്ഥിര നിക്ഷേപങ്ങൾക്ക് സമാനമാണ്.
പോസ്റ്റ് ഓഫീസുകൾ ഒരു വർഷം മുതൽ അഞ്ച് വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളാണ് സ്വീകരിക്കുന്നത്. ബാങ്ക് സ്ഥിര നിക്ഷേപങ്ങളെ പോലെ നിക്ഷേപകർ പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റിന്റെ കാലാവധിയിലൂടെ ഉറപ്പുള്ള വരുമാനം നേടാൻ സാധിക്കും.
ത്രൈമാസത്തിൽ പലിശ നിരക്ക് പുനഃപരിശോധിക്കുന്നവയാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ. ജനുവരി- മാർച്ച് പാദത്തിലെ പലിശ നിരക്ക് ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നു. സ്ഥിര നിക്ഷേപമിടുന്നൊരാൾക്ക് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകളാണോ ബാങ്ക് നിക്ഷേപമാണോ കൂടുതൽ പലിശ നൽകുന്നതെന്ന് നോക്കാം.
പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റ് പലിശ നിരക്കുകൾ
1 വർഷം മുതൽ 5 വർഷത്തേക്കാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകൾ സ്വീകരിക്കുന്നത്. സാധാരണ നിക്ഷേപകർക്കും മുതിർന്ന പൗരന്മാർക്കും ഒരേ പലിശ നിരക്കാണ് ലഭിക്കുന്നത്.
1 വർഷ ടൈം ഡെപ്പോസിറ്റ്- 6.6 ശതമാനം
2 വർഷ ടൈം ഡെപ്പോസിറ്റ്- 6.8 ശതമാനം
3 വർഷ ടൈം ഡെപ്പോസിറ്റ്- 6.9 ശതമാനം
5 വർഷ ടൈം ഡെപ്പോസിറ്റ്- 7.0 ശതമാനം
എസ്ബിഐ പലിശ നിരക്ക്
എസ്ബിഐയിൽ 7 ദിവസം മുതൽ 10 വർഷത്തേക്കാണ് സ്ഥിര നിക്ഷേപം സ്വീകരിക്കുന്നത്. സാധാരണ ഉപഭോക്താക്കൾക്ക് 3 ശതമാനം മുതൽ 7.1 ശതമാനം വരെയാണ് പലിശ നൽകുന്നത്. നിക്ഷേപങ്ങളിൽ മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനത്തിന്റെ അധിക നിരക്ക് ലഭിക്കും.
5 വർഷത്തിന് മുകളിലുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് എസ്ബിഐ വീകെയർ പദ്ധതിയുടെ ഭാഗമായി മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം പലിശ അധികമായി ലഭിക്കും. ആകെ 1 ശതമാനം അധിക പലിശ നേടാം.
7 ദിവസം മുതൽ 45 ദിവസം വരെ - 3 ശതമാനം
46 ദിവസം മുതൽ 179 ദിവസം വരെ - 4.5%
180 ദിവസം മുതൽ 210 ദിവസം വരെ - 5.25%
211 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെ - 5.75%
1 വർഷം മുതൽ 2 വർഷം വരെ - 6.8%
400 ദിവസം (അമൃത് കലശ്)- 7.10%
2 വർഷം മുതൽ 3 വർഷം വരെ - 7.00%
3 വർഷം മുതൽ 5 വർഷം വരെ - 6.5%
5 വർഷം മുതൽ 10 വർഷം വരെ - 6.5%
താരതമ്യം
പലിശ നിരക്ക് പുതുക്കിയതോടെ എസ്ബിഐയിൽ 1 വർഷം മുതൽ 3 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് പോസ്റ്റ് ഓഫീസിനേക്കാൾ പലിശ സാധാരണ നിക്ഷേപകർക്ക് ലഭിക്കും. മുതിർന്ന പൗരന്മാർക്ക് എസ്ബിഐ തന്നെയാണ് ഈ കാലയളവിൽ ലാഭം. എന്നാൽ എസ്ബിഐയിൽ 3 വർഷം മുതൽ 10 വർഷത്തേക്ക് സാധാരണ നിക്ഷേപകർക്ക് ലഭിക്കുന്ന പലിശ 6.50 ശതമാനം മാത്രമാണ്.
പോസ്റ്റ് ഓഫീസിൽ 6.9 ശതമാനം, 7 ശതമാനം എന്നിങ്ങനെയാണ് പലിശ നിരക്ക്. ഇതിനാൽ ഇക്കാലയളവിൽ പോസ്റ്റ് ഓഫീസ് ലാഭകരമായി കാണാം. മുതിർന്ന പൗരന്മാണെങ്കിൽ എസ്ബിഐയിൽ 10 വർഷത്തേക്ക് 7.50 ശതമാനം പലിശ ലഭിക്കും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
