വീട് എന്ന സ്വപ്നത്തിന് പിന്നാലെ ഓടുന്നവർക്കുള്ളൊരു കൈത്താങ്ങാണ് ഭവന വായ്കൾ. കയ്യിൽ വലിയ തുക എടുക്കാനില്ലാത്തവരാണെങ്കിൽ ഭവന വായ്പയിലൂടെ വീട് നിർമാണം തുടങ്ങുകയാണ് പലരുടെയും രീതി. വായ്പ പലിശ നിരക്കുകൾ ഉയർന്ന് നിൽക്കുന്നതിനാൽ ദീർഘകാലത്തേക്കുള്ളൊരു ഭവന വായ്പ എടുക്കുന്നത് വലിയ സാമ്പത്തിക ഭാരമാകും എന്ന കാര്യം ആദ്യം അറിഞ്ഞിരിക്കേണ്ടതുണ്ട്.
ഫ്ളോട്ടിംഗ് റേറ്റ് ഭവന വായ്പകളാണെങ്കിൽ റിപ്പോ നിരക്കിന്റെ വർധനവിന് അനുസരിച്ച് പലിശ നിരക്കുയരും. നിലവിൽ റിപ്പോ നിരക്ക് 6.50 ശതമാനം എന്ന ഉയർന്ന നിരക്കിലായതിനാൽ വായ്പ പലിശ നിരക്കും കൂടുതലാണ്. ഈ സാഹചര്യത്തിൽ ഭവന വായ്പയേക്കാൾ ലാഭത്തിലുള്ള മാർഗമാണോ ചിട്ടി ചേരുക എന്നത് പരിശോധിക്കുകയാണിവിടെ.

വായ്പ ചെലവ് എത്ര വരും
ഭവന വായ്പകൾ പൊതുവെ ദീർഘകാലത്തേക്കുള്ളവയാണ്. 10 മുതൽ 20 വർഷത്തിന് മുകളിലേക്കാണ് ഭവന വായ്പയുടെ കാലാവധി വരുന്നത്. 42 ലക്ഷം രൂപ 8.75 ശതമാനം പലിശ നിരക്കില്‍ 20 വർഷത്തേക്ക് വായ്പയെടുത്താൽ 37,116 രൂപയാണ് ഇഎംഐ വരുന്നത്.
20 വര്‍ഷത്തേക്കുള്ള ഈ തുക ഇഎംഐ അടയ്ക്കുമ്പോൾ ആകെ പലിശ അടവ് 47,07,804 രൂപ വരും. ഇതടക്കം 89,07,804 രൂപയാണ് വായ്പയിലേക്ക് ആകെ അടവ് വരുന്നത്. വായ്പ തുകയുടെ ഇരട്ടി 20 വർഷം കൊണ്ട് വായ്പയായി അടയ്ക്കണം.
എത്ര രൂപയുടെ ചിട്ടി വേണം
120 മാസം കാലാവധിയുള്ള 50,000 രൂപ മാസ തവണ വരുന്ന 60 ലക്ഷത്തിന്റെ റെഗുലർ ചിട്ടി ചേർന്നാൽ 42 ലക്ഷം രൂപ ആദ്യ മാസത്തിൽ സ്വന്തമാക്കാം. 30 ശതമാനമാണ് ചിട്ടിയുടെ പരമാവധി ലേല കിഴിവ്. ചിട്ടി 30 ശതമാനം ലേല കിഴിവില്‍ വിളിച്ചെടുത്താല്‍ 18 ലക്ഷം കിഴിവില്‍ 42 ലക്ഷം രൂപ ലഭിക്കും.
ആദ്യ മാസത്തില്‍ 30,000 രൂപയാണ് ചിട്ടിയിൽ അടവ് വരുന്നത്. അവസാന മാസങ്ങളിൽ 50,000 രൂപ മാസത്തിൽ അടയ്ക്കേണ്ടി വരും.120 മാസത്തെ ശരാശരി കണക്കാക്കിയാൽ 41,500 രൂപയാണ് മാസം അടവ് വരുന്നത്.
8,500 രൂപ വെച്ച് മാസത്തിൽ ഇളവ് ലഭിക്കുന്നതിനാൽ കാലാവധിയിൽ 10.20 ലക്ഷം രൂപ ചിട്ടിയിൽ നിന്ന് ലേല കിഴിവ് ലഭിക്കും. ചിട്ടി വിളിച്ചെടുക്കുമ്പോൾ നഷ്ടമായ 18 ലക്ഷം ലേല കിഴിവിൽ നിന്ന് കുറച്ചാൽ അധികമായി അടയ്ക്കേണ്ടി വന്നത്. 7,80 ലക്ഷം രൂപ മാത്രമാണ്. ജിഎസ്ടിയും മറ്റ് ചാർജുകളും 3 ലക്ഷം രൂപ കണക്കാക്കിയാലും 10,80 ലക്ഷം രൂപ മാത്രമാണ് നഷ്ടം.
10 വർഷത്തെ ചിട്ടിയും 20 വർഷ വായ്പയും
താരതമ്യത്തിൽ വായ്പയുടെയും ചിട്ടിയുടെയും കാലാവധി വ്യത്യസ്തമാണ്. 10 വർഷത്തേക്കാണ് സാധാരണയായി പരമാവധി കാലയളവിൽ ചിട്ടി നടക്കുന്നത്. വായ്പ 10 വർഷത്തേക്ക് കണക്കാക്കിയാൽ 52,637 രൂപ ഇഎംഐ ആയി വരും. 21,16,468 രൂപയാണ് പലിശയായി അടയ്ക്കേണ്ടത്. ഈ തുക ചിട്ടിയിൽ നിന്നുള്ള തുകയേക്കാൾ അധികമാണെന്ന് കാണാം.
വായ്പ തിരിച്ചടവിനും ചിട്ടി
10 ലക്ഷം രൂപയുടെ ഭവന വായ്പ 8.50 ശതമാനം പലിശ നിരക്കിൽ 20 വർഷത്തേക്ക് അടയ്ക്കുന്നൊരാൾക്ക് വായ്പ ഭാരം കുറയ്ക്കാൻ ചിട്ടി സഹായിക്കും. 6 ലക്ഷത്തിന്റെ ചിട്ടി ചേർന്ന വ്യക്തി, 4.50 ലക്ഷത്തിന് ചിട്ടി വിളിച്ചെടുത്താൽ ഈ തുക വായ്പയിലേക്ക് അടച്ച് വായ്പ ഭാരം കുറയ്ക്കാം. 2 വർഷം വായ്പ ഇഎംഐ കൃത്യമായി അടച്ചാൽ ബാക്കി വരുന്ന വായ്പ തുക 9,46,898 രൂപയാണ്.
18 വർഷം കാലാവധി ബാക്കി നിൽക്കുമ്പോൾ 4.50 ലക്ഷം രൂപ വായ്പയിലേക്ക് അടച്ചാൽ വായ്പ കാലാവധി 6 വർഷവും 4 മാസവുമായി ചുരുങ്ങും. കാലാവധി കുറയ്ക്കാതെ ഇഎംഐ കുറയ്ക്കാൻ തീരുമാനിച്ചാൽ 4,527 രൂപ വരും ഇഎംഐ.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications