ഭവന വായ്പയിലേക്ക് കടക്കുന്നൊരാള് ആദ്യം ചെയ്യേണ്ടത് വായ്പ പലിശ നിരക്കുകള്‍ താരതമ്യം ചെയ്യുക എന്നതാണ്. ബാങ്കുകള്‍ നിരക്ക് ഉയര്‍ത്തുന്ന സമയത്ത് മികച്ച പലിശ കണ്ടെത്താന്‍ ബാങ്കുകള്‍ക്കിടയില്‍ ഈ താരതമ്യം അനിവാര്യമാണ്. രാജ്യത്തെ മുന്‍നിര ബാങ്കുകള്‍ 50 ലക്ഷം രൂപയ്ക്ക് മുകളില്‍ വായ്പയെടുക്കുമ്പോള്‍ എത്ര ശതമാനം നിരക്കിലാണ് പലിശ ഈടാക്കുന്നതെന്ന് നോക്കാം.
ഭവന വായ്പയ്ക്ക് മുൻപ് ശ്രദ്ധിക്കാം
വായ്പയ്ക്ക് മുൻപ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യമാണ് ഡൗൺപേയ്മെന്റ്. വായ്പ നൽകുന്ന ബാങ്കുകൾ വസ്തുവിൻ്റെ മൂല്യത്തിൻ്റെ ഒരു ഭാഗം മാത്രമേ വായ്പ നൽകുന്നുള്ളൂ. അതിനാൽ ബാക്കി തുക ഡൗൺപെയ്മെന്റായി കരുതണം. വസ്തുവിൻ്റെ വിലയും അപേക്ഷകൻ്റെ യോഗ്യതയും അനുസരിച്ച് ലോൺ ടു വാല്യു അനുപാതം 75 ശതമാനം മുതൽ 90 ശതമാനം വരെയാകാം.
ഭവന വായ്പ തിരിച്ചടവിന് തടസമുണ്ടാകാത്ത തരത്തിൽ പ്രതിമാസ ചെലവുകൾ ക്രമീകരിക്കുന്ന ബജറ്റ് തയ്യാറാക്കേണ്ടതുണ്ട്. ലേറ്റ് ഫീസും ഉയർന്ന പലിശനിരക്കും ഒഴിവാക്കാൻ ഇത് സഹായിക്കും. ചെലവുകളിൽ ജാഗ്രത പാലിക്കുകയും അത്യാവശ്യമല്ലാത്ത വാങ്ങലുകൾ മാറ്റിവയ്ക്കുന്നതും ഭവന വായ്പ വേഗത്തിൽ അടയ്ക്കാനും ദീർഘകാലാടിസ്ഥാനത്തിൽ പണം ലാഭിക്കാനും സഹായിക്കും.

ഐസിഐസിഐ ബാങ്ക്
35ലക്ഷത്തിനും 75 ലക്ഷത്തിനും ഇടയില്‍ ഭവന വായ്പയെടുക്കുമ്പോള്‍ ഐസിഐസിഐ ബാങ്ക് ശമ്പളക്കാര്‍ക്ക് 9.50- 9.8 ശതമാനം നിരക്കില്‍ പലിശ ഈടാക്കും. സ്വയം തൊഴിലാണെങ്കില്‍ നിരക്ക് 9.65- 9.95 ശതമാനത്തിലേക്ക് എത്തും. വായ്പ തുക 75 ലക്ഷത്തിന് മുകളിലേക്ക് പോകുമ്പോള്‍ പലിശ നേരിയ തോതില്‍ ഉയരും. 9.60 ശതമാനം മുതല്‍ 9.9 ശതമാനം വരെയാണ് ശമ്പളക്കാര്‍ക്കുള്ള പലിശ നിരക്ക്. സ്വയം തൊഴിലാണെങ്കില്‍ 9.75 മുതല്‍ 10.05 ശതമാനം വരെ പലിശ ഈടാക്കും.
എച്ച്ഡിഎഫ്സി ബാങ്ക്
സാധാരണ ഭവന വായ്പകള്‍ക്ക് 8.9 ശതമാനം മുതല്‍ 9.60 ശതമാനംവരെയാണ് എച്ച്ഡിഎഫ്സി ബാങ്ക്് ഈടാക്കുന്ന പലിശ നിരക്ക്. അതേസമയം പ്രത്യേക ഭവന വായ്പ നിരക്കുകള്‍ 8.55 ശതമാനം മുതല്‍ 9.10 ശതമാനം വരെയാണ്.
എസ്ബിഐ
എസ്ബിഐയിലെ ഭവന വായ്പ പലിശ നിരക്ക് വായ്പയെടുക്കുന്നയാളുടെ ക്രെഡിറ്റ് സ്കോറിനെ അടിസ്ഥാനമാക്കിയാണ്. ഉയര്‍ന്ന ക്രെഡിറ്റ് സ്കോറുള്ളവര്‍ക്ക് 9.15 ശതമാനം മുതല്‍ 9.55 ശതമാനം വരെ പലിശയില്‍ എസ്ബിഐയില്‍ നിന്ന് ഭവന വായ്പ ലഭിക്കും. 700-749 നും ഇടിയില്‍ ക്രെഡിറ്റ് സ്കോറുള്ളവര്‍ക്ക് 9.35 ശതമാനം മുതല്‍ 9.75 ശതമാനം വരെ പലിശയില്‍ ഭവന വായ്പ ലഭിക്കും.
650 നും 699 നും ഇടയില്‍ ക്രെഡിറ്റ് സ്കോറുള്ള അപേക്ഷകര്‍ക്ക് 9.45- 9.85 ശതമാനം വരെ പലിശയില്‍ വായ്പ ലഭിക്കും. ഇതിനേക്കാളും കുറഞ്ഞ ക്രെഡിറ്റ് സ്കോറുള്ളവര് ഉയര്‍ന്ന നിരക്ക് വായ്പയ്ക്ക് നല്‍കേണ്ടി വരും. 9.65- 10.05 ശതമാനമാണ് എസ്ബിഐ ഈടാക്കുന്ന നിരക്ക്.
പഞ്ചാബ് നാഷണല്‍ ബാങ്ക്
800 മുകളില്‍ ക്രെഡിറ്റ് സ്കോറുള്ളവര്‍ക്ക് 30 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഭവന വായ്പ 8.40 ശതമാനം പലിശ നിരക്കില്‍ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് ലഭിക്കും. ക്രെഡിറ്റ് സ്കോര്‍ 750 ലുള്ളവര്‍ക്ക് വായപ തുക പരിഗണിക്കാതെ 9.45 ശതമാനമാണ് പലിശ നിരക്ക്. കുറഞ്ഞ ക്രെഡിറ്റ് സ്കോറുകാര് 9.90 ശതമാനം മുതല്‍ 11 ശതമാനം വരെ പലിശ നല്‍കേണ്ടി വരും.
ബാങ്ക് ഓഫ് ബറോഡ
പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ 8.40 ശതമാനം മുതല്‍ 10.6 ശതമാനം വരെയാണ് ഭവന വായ്പയ്ക്ക് ഈടാക്കുന്ന പലിശനിരക്ക്.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ?

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications