നിക്ഷേപങ്ങളില്‍ പൂര്‍ണ സുരക്ഷിതത്വം നോക്കുന്ന വ്യക്തികള്‍ക്ക് പൊതുമേഖലാ ബാങ്കുകളോ സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള നിക്ഷേപങ്ങളോ തിരഞ്ഞെടുക്കണം. കേന്ദ്ര സര്‍ക്കാറിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ വരുന്നതിനാല്‍ നിക്ഷേപിക്കുന്ന പണത്തിന് പൂര്‍ണ സുരക്ഷിതത്വം ഇവിടെ ലഭിക്കും.
ഇത്തരത്തില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നൊരാള്‍ക്ക് പലിശ നിരക്കില്‍ പോസ്റ്റ് ഓഫീസ് നിക്ഷേപമാണോ ബാങ്ക് നിക്ഷേപമാണോ കൂടുതല്‍ പലിശ തരുന്നതെന്ന് പരിശോധിക്കേണ്ടതുണ്ട്. ഇതിനായി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും പോസ്റ്റ് ഓഫീസ് സേവിംഗ് സ്കീമുകളുടെയും പലിശ നിരക്കുകള്‍ പരിശോധിക്കാം.
എസ്ബിഐ പലിശ നിരക്ക്
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ സാധാരണ നിക്ഷേപകര്‍ക്ക് നല്കുന്ന പരമാവധി നിരക്ക് 6.75 ശതമാനമാണ്. മൂന്ന് വര്‍ഷത്തേക്കുള്ള നിരക്കാണിത്. അഞ്ച് വര്‍ഷത്തിന് മുകളിലുള്ള നിക്ഷേപത്തിന് മുതിര്‍ന്ന പൗരന്മാര്ക്ക് 7.25 ശതമാനം പലിശ ലഭിക്കും.
പോസ്റ്റ് ഓഫീസ് ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് ജനുവരി- മാര്‍ച്ച് പാദത്തിലേക്ക് ഉയര്‍ത്തിയരുന്നു. ഇതോടെ പല നിക്ഷേപങ്ങള്‍ക്കും പലിശ ബാങ്കുകളേക്കാള്‍ ഉയര്‍ന്നു. ഉയര്‍ന്ന പലിശ ലഭിക്കുന്ന പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളേയാണ് പരിശോധിക്കുന്നത്.
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീം പോസ്റ്റ് ഓഫീസ് നല്കുന്ന സ്ഥിര നിക്ഷേപ പദ്ധതിയാണ്. 1 വര്‍ഷം, 2 വര്‍ഷം, 3 വര്‍ഷം, 5 വര്‍ഷം എന്നിങ്ങനെയാണ് കാലാവധി. 1 വര്‍ഷത്തേക്ക് 6.6 ശതമാനം പലിശ ലഭിക്കും. 2 വര്‍ഷത്തേക്ക് 68 ശതമാനം പലിശയും 3 വര്‍ഷത്തേക്ക് 6.9 ശതമാനം പലിശയും ലഭിക്കും.
5 വര്‍ഷത്തേക്ക് നിക്ഷേപിക്കുകയാണെങ്കില്‍ 7 ശതമാനമാണ് പലിശ നിരക്ക്. പോസ്റ്റ് ഓഫീസില്‍ നിക്ഷേപങ്ങള്‍ക്ക് മുതിര്‍ന്ന പൗരന്മാര്ക്കും പൊതു ജനങ്ങള്‍ക്കും ഒരേ പലിശ നിരക്കാണ് ലഭിക്കുന്നത്. എസ്ബിഐയില്‍ സ്ഥിര നിക്ഷേപമിടുന്ന സാധാരണക്കാരന് അതിനേക്കാള്‍ മികച്ച പലിശ പോസ്റ്റ് ഓഫീസില്‍ ലഭിക്കുമെന്നാണ് ഇത് കാണിക്കുന്നത്.
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം
എസ്ബിഐയേക്കാള്‍ പലിശ മുതിര്‍ന്ന പൗരനാമാര്ക്ക് നല്‍കുന്നൊരു സ്കീമാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം. 5 വര്‍ഷത്തേക്കുള്ള ഈ സ്ഥിര വരുമാന പദ്ധതിയില്‍ 8 ശതമാനം പലിശ ലഭിക്കും. 60 വയസ് കഴിഞ്ഞവര്‍ക്കാണ് ചേരാന്‍ സാധിക്കുക. 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാന്‍ സാധിക്കും. ത്രൈമാസത്തില്‍ പലിശ ലഭിക്കുകയും ചെയ്യും. എസ്ബിഐയില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് ലഭിക്കുന്ന പരമാവധി പലിശ 7.25 ശതമാനമാണ്.
മറ്റു നിക്ഷേപങ്ങള്‍
5 വര്‍ഷത്തേക്ക് എസ്ബിഐയേക്കാള്‍ പലിശ നല്കുന്ന മറ്റൊരു നിക്ഷേപമാണ് നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്. 7 ശതമാനം പലിശ നല്കുന്നു. 10 വര്‍ഷം കൊണ്ട് നിക്ഷേപം ഇരട്ടിയാകുന്ന കിസാന്‍ വികാസ് പത്രയ്ക്ക് 7.2 ശതമാനം പലിശ പോസ്റ്റ് ഓഫീസ് നല്‍കുന്നുണ്ട്. ചെറിയ തുക മുതൽ നിക്ഷേപം ആരംഭിക്കാമെന്നതാണ് ഇവയുടെ പ്രത്യേകത. 10 വർഷത്തേക്ക് 7.2 ശതമാനം പലിശ എസ്ബിഐയിൽ സാധാരണ നിക്ഷേപകർക്ക് ലഭിക്കില്ല.
താരതമ്യം
ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ലഘു സമ്പാദ്യ പദ്ധതികളുടെ നിരക്കുകള്‍ പല കാലയളവുകളിലും തുല്യമോ അല്പം കൂടുതലണോ ആണ്. ഉദാഹരണത്തിന്, ലഘു സമ്പാദ്യ പദ്ധതികളുടെ കാര്യത്തില്‍ 5 വര്‍ഷത്തെ ടൈം ഡെപ്പോസിറ്റിന് 7 ശതമാനമാണ് പലിശ നിരക്ക്.
ബാങ്കിലും ഇതേ കാലയളവിൽ 7 ശതമാനമാണ് പലിശ ലഭിക്കുന്നത്. ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ലഘു സമ്പാദ്യ പദ്ധതികളുടെ നിരക്കുകള്‍ പല കാലയളവുകളിലും തുല്യമോ അല്പം കൂടുതലണോ ആണ്.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications