രാജ്യത്ത് സുരക്ഷിത നിക്ഷേപങ്ങളായി കണക്കാക്കുന്നവയാണ് സ്ഥിര നിക്ഷേപങ്ങൾ. അധിക ഫണ്ടുകൾ സുരക്ഷിതമാക്കാൻ സാധാരണക്കാരുടെ ഏറ്റവും ഇഷ്ടപ്പെട്ട നിക്ഷേപ തിരഞ്ഞെടുപ്പുകളിലൊന്നാണ് സ്ഥിര നിക്ഷേപം. ബാങ്ക്ബസാർ പുറത്തുവിട്ട ഡാറ്റ പ്രകാരം ഇന്ത്യക്കാരന് ശരാശരി 42,573 രൂപയുടെ സ്ഥിര നിക്ഷേപമുണ്ടെന്നാണ് കണക്ക്. ഡൽഹിയിലെ ശരാശരി 80,872 രൂപയും മഹാരാഷ്ട്രയിൽ ഇഥ് 73,206 രൂപയുമാണ്. മിസോറാമിലെ ശരാശരി സ്ഥിര നിക്ഷേപം 68,323 രൂപയാണ്.
മൊത്തത്തിൽ, 24.23 ദശലക്ഷം നിക്ഷേപങ്ങളിൽ നിന്ന് 103 ട്രില്യൺ രൂപ ഇന്ത്യക്കാർ സ്ഥിര നിക്ഷേപമിട്ടിട്ടുണ്ട്. സ്ഥിര നിക്ഷേപത്തിന് ഏറ്റവും സുരക്ഷിത മാർഗങ്ങൾ ബാങ്കും പോസ്റ്റ് ഓഫീസുകളുമാണ്. ഹ്രസ്വകാലത്തേക്ക് ബാങ്കും പോസ്റ്റ് ഓഫീസും നൽകുന്ന പലിശ നിരക്കുകൾ താരതമ്യം ചെയ്യാം.

പലിശ നിരക്ക് പുതുക്കി
പോസ്റ്റ് ഓഫീസ് പദ്ധതികൾ സാമ്പത്തിക വർഷ പാദങ്ങളിലാണ് പലിശ നിരക്ക് പുതുക്കുന്നത്. 2023 ജൂലൈ-സെപ്റ്റംബർ പാദത്തിൽ സർക്കാർ ചില ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് 30 അടിസ്ഥാന നിരക്ക് വരെ വർധിപ്പിച്ചിരുന്നു.
1 വർഷം, 2 വർഷ കാലാവധിയുള്ള പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകൾ, 5 വർഷത്തെ ആവർത്തന നിക്ഷേപം എന്നിവയുടെ പലിശ നിരക്കുകൾ വർധിപ്പിച്ചിട്ടുണ്ട്. ഈ വർധനവിന് ശേഷം ഇതേ കാലയളവിലെ ബാങ്ക് സ്ഥിര നിക്ഷേപങ്ങളുമായി പലിശയുമായി താരതമ്യം ചെയ്യാം.
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്
ജൂലൈ-സെപ്റ്റംബർ പാദത്തിൽ 1 വർഷത്തെ പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്കിൽ 10 അടിസ്ഥാന നിരക്കാണ് വർധിപ്പിച്ചത്. 6.8 ശതമാനത്തിൽ നിന്ന് 6.9 ശതമാനമായി ഉയർന്നു. 2 വർഷത്തെ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിന്റെ പലിശ നിരക്ക് 10 അടിസ്ഥാന നിരക്ക് വർധിച്ച് 7 ശതമാനമായി.
എസ്ബിഐ സ്ഥിര നിക്ഷേപം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റെഗുലർ നിക്ഷേപകർക്ക് 1 വർഷം മുതൽ 2 വർഷത്തിൽ താഴെ വരെയുള്ള കാലാവധിയിൽ 6.8 ശതമാന പലിശയാണ് നൽകുന്നത്. 2 വർഷം മുതൽ 3 വർഷത്തിൽ താഴെ വരെയുള്ള കാലയളവിന് 7 ശതമാനമാണ് പലിശ നൽകുന്നത്. 3 വർഷം മുതൽ 5 വർഷത്തിൽ താഴെയുള്ള കാലാവധിക്ക് 6.50 ശതമാനമാണ് എസ്ബിഐ നൽകുന്ന പലിശ നിരക്ക്.
എച്ച്ഡിഎഫ്സി ബാങ്ക്
എച്ച്‌ഡിഎഫ്‌സി ബാങ്ക് ഒരു വർഷം മുതൽ 15 മാസത്തിൽ താഴെ കാലയളവിൽ 6.60 ശതമാനം പലിശ നൽകും. 15 മാസം മുതൽ 18 മാസത്തിൽ താഴെ വരെയുള്ള കാലാവധിയിൽ 7.10 ശതമാനം പലിശയും 18 മാസം മുതൽ 5 വർഷം വരെയുള്ള കാലയളവിൽ ബാങ്ക് 7 ശതമാനം പലിശയും ബാങ്ക് നൽകുന്നു.
ഐസിഐസിഐ
ഐസിഐസിഐ ബാങ്ക് 1 വർഷം മുതൽ 15 മാസത്തിൽ താഴെ കാലയളവിന് 6.70 ശതമാനം പലിശ നൽകും. 15 മാസം മുതൽ 2 വർഷം വരെ 7.10 ശതമാനമാണ് ഐസിഐസിഐ ബാങ്ക് നൽകുന്ന പലിശ.
പഞ്ചാബ് നാഷണൽ ബാങ്ക്
പഞ്ചാബ് നാഷണൽ ബാങ്ക് ഒരു വർഷത്തെ കാലാവധിയിൽ 6.75 ശതമാനം പലിശ നൽകും. 1 വർഷം മുതൽ 443 ദിവസം വരെ 6.80 ശതമാനം പലിശ നേടാം. 444 ദിവസത്തെ പ്രത്യേക സ്ഥിര നിക്ഷേപത്തിന് 7.25 ശതമാനമാണ് പലിശ നിരക്ക്.
കാനറ ബാങ്ക്
കാനറ ബാങ്ക് ഒരു വർഷ കാലാവധിയിൽ 7 ശതമാനം പലിശയും 444 ദിവസത്തെ കാലാവധിയിൽ 7.25 ശതമാനം പലിശയും നൽകുന്നുണ്ട്. 1 വർഷം മുതൽ 2 വർഷം വരെ 6.90 ശതമാനമാണ് പലിശ നിരക്ക്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications