നാട്ടിൻപുറങ്ങളിൽ വിവിധ ക്ലബുകളും വായനശാലകളും അടക്കം കേന്ദ്രീകരിച്ച് കൂട്ടായ്മകളിൽ ചിട്ടി നടക്കുന്നുണ്ട്. ഇതിന്റെ ബിസിനസ് രൂപമാണ് കെഎസ്എഫ്ഇ പോലുള്ള ചിട്ടി കമ്പനികളിൽ നടക്കുന്നത്. ഇതിനാൽ തന്നെ ചിട്ടിയുടെ പ്രവർത്തനങ്ങളെ പറ്റി ഒട്ടുമിക്കവർക്കും അറിയാൻ സാധിക്കും. കെഎസ്എഫ്ഇ ചിട്ടികളിൽ വ്യത്യസ്ത മാസ അടവുള്ള വ്യത്യസ്ത കാലാവധിയുള്ള ചിട്ടികൾ ലഭിക്കും.
1,000 രൂപ മുതൽ 6 ലക്ഷം രൂപ വരെ മാസ അടവും 30 മാസം മുതൽ 120 മാസം വരെ കാലാവധിയുള്ള ചിട്ടികളുണ്ട്. സാധാരണ ചിട്ടികൾക്കൊപ്പം മൾട്ടി ഡിവിഷൻ ചിട്ടി കൂടി കമ്പനികൾ ലഭ്യമാകുന്നുണ്ട്. കെഎസ്എഫ്ഇ ചിട്ടികളിൽ എന്താണ് മൾട്ടി ഡിവിഷൻ ചിട്ടിയെന്നും ഈ ചിട്ടിയിൽ ചേരേണ്ടത് ആരാണെന്നുമുള്ള സംശയങ്ങൾക്കുള്ള മറുപടി ഈ ലേഖനത്തിൽ പരിശോധിക്കാം.
റെഗുലർ ചിട്ടി
മാസത്തിൽ ഒരാൾക്ക് ലേല കിഴിവ് കഴിഞ്ഞ് ചിട്ടി തുക നൽകുന്ന സംവിധാനത്തിലാണ് റെഗുലർ ചിട്ടി പ്രവർത്തിക്കുന്നത്. ചിട്ടി വിളിച്ചെടുക്കുമ്പോൾ ലഭിക്കുന്ന ലേല കിഴിവ് ചിട്ടിയിലെ മറ്റ് അംഗങ്ങളുമായി വീതിക്കുകയാണ് ഈ ചിട്ടികളിൽ ചെയ്യുന്നത്. കെഎസ്എഫ്ഇ റെഗുലർ ചിട്ടിയിൽ മാസത്തിൽ പരമാവധി 30 ശതമാനം വരെ താഴ്ത്തി വിളിക്കാം. ഉദാഹരണമായി 1 ലക്ഷത്തിന്റെ ചിട്ടിയിൽ 30,000 രൂപ വരെ കുറയും. ചിട്ടിയുടെ കാലാവധി തുല്യമായ അംഗങ്ങളാണ് ചിട്ടിയിൽ ഉണ്ടാവുക.
മൾട്ടി ഡിവിഷൻ ചിട്ടി
സാധാരണ ചിട്ടിയിൽ നിന്ന് മൾട്ടി ഡിവിഷൻ ചിട്ടിയെ വ്യത്യസ്തമാക്കുന്നത് എന്തൊക്കെയാണെന്ന് നോക്കാം.ഒന്നിലധികം സാധാരണ ചിട്ടികൾ ചേർന്ന ചിട്ടിയാണ് മൾട്ടി ഡിവിഷൻ ചിട്ടി. നാല് ഡിവിഷനുകളുള്ള ചിട്ടിയാണ് പൊതുവെ കെഎസ്എഫ്ഇ അവതരിപ്പിക്കുന്നത്. 8 ഡിവിഷനും 12 ഡിവിഷനും ഉള്ള മള്‍ട്ടി ഡിവിഷന്‍ ചിട്ടികളുണ്ട്. ഇതിനാൽ തന്നെ ഒരു മാസത്തില്‍ ഒന്നില്‍ കൂടുതല്‍ പേര്‍ക്ക് ലേലത്തില്‍ പങ്കെടുക്കാൻ സാധിക്കുന്നു. എത്ര ഡിവിഷനുണ്ടോ അത്രയും പേർക്ക് മാസത്തിൽ ലേലത്തിൽ പങ്കെടുക്കാം.
നാലിലൊരാൾക്ക് (നാല് ഡിവിഷനുള്ള ചിട്ടിയിൽ ഒരാൾക്ക്) ഫോർമാൻസ് കമ്മീഷൻ കിഴിച്ചുള്ള മുഴുവൻ തുകയും ലഭിക്കും. പരമാവധി താഴ്ത്തി വിളിക്കാവുന്ന സംഖ്യ ചിട്ടി കാലാവധിക്ക് അനുസരിച്ച് വ്യത്യാസപ്പെടും.
100 മാസത്തിൽ കൂടുതൽ കാലാവധിയുള്ള മൾട്ടി ഡിവിഷൻ ചിട്ടിയിൽ 40 ശതമാനം വരെ കുറച്ച് ലേലം ചെയ്യാം. 60 മാസം മുതൽ 100 മാസം കാലാവധിയുള്ള ചിട്ടികളിൽ 35 ശതമാനം വരെ താഴ്ത്തി ചിട്ടി വിളിക്കാം. 60 മാസത്തിൽ താഴെ കാലാവധിയുളള ചിട്ടികൾ 30 ശതമാനം വരെ ലേല കിഴിവ് ലഭിക്കും.
ഓരോ ചിട്ടിയിലും ചേരേണ്ടത് ആരൊക്കെ
മികച്ച ലേല കിഴിവും കുറഞ്ഞ മാസ അടവില്‍ കൂടുതല്‍ കാലം അടക്കാൻ തീരുമാനിക്കുന്നതെങ്കിൽ റെഗുലര്‍ ചിട്ടിയാണ് അനുയോജ്യം. എന്നാൽ മൾട്ടി ഡിവിഷൻ ചിട്ടികളിൽ ലാഭ വിഹിതം കുറവായിരിക്കും. നാല് ഡിവിഷനിൽ നിന്നും ലഭിക്കുന്ന ലാഭ വിഹിതം നാലിരട്ടി അംഗങ്ങൾക്കിടയിൽ വീതിക്കണം. ഇതിനാൽ തന്നെ ലാഭ ലിഹിതം കുറവായിരിക്കും.
പെട്ടന്ന് പണം സമാഹരിക്കാന്‍ മള്‍ട്ടി ഡിവിഷന്‍ ചിട്ടിയാണ് അനുയോജ്യം. സാധാരണ ചിട്ടികളേക്കാള്‍ വേഗത്തില്‍ ചിട്ടി ലേലം ആരംഭിക്കുന്നത് മൾട്ടി ഡിവിഷൻ ചിട്ടികളിലാണ്. 60 മാസത്തിന് താഴെയുള്ള ചിട്ടികളില്‍ 1 വര്‍ഷത്തിനുള്ളില്‍ ലേലം ആരംഭിക്കാൻ സാധ്യതയുണ്ട്. മാസത്തിൽ ഒരാൾക്ക് മുഴുവൻ തുകയും ലഭിക്കും എന്ന ഭാഗം മൾട്ടി ഡിവിഷൻ ചിട്ടികളിലുണ്ട്. എല്ലാ മാസത്തിലും ഓരോരുത്തർക്ക് മുഴുവൻ തുകയും ലഭിക്കും.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ



Click it and Unblock the Notifications
