എത്ര നേതാക്കന്മാർക്ക് ഏതൊക്കെ കമ്പനിയിൽ ഓഹരികളുണ്ടെന്ന് അറിയുമോ?. പലപ്പോഴും രഹസ്യമെന്ന് തോന്നാവുന്നതാണ് രാഷ്ട്രീയ നേതാക്കളുടെ സാമ്പത്തിക വിവരങ്ങൾ. ഇത് ഒന്ന് പരിശോധിച്ചാലാണ് എത്രത്തോളം മികവോടെയാണ് പലരും നിക്ഷേപത്തെ ക്രമീകരിച്ചതെന്ന് കാണാനാകും. ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രധാന നേതാക്കളായ പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും നിക്ഷേപങ്ങൾ ഒന്ന് പരിശോധിക്കാം. ആശയത്തിന്റെ പേരിൽ പിന്തുടരുന്നത് പോലെ നിക്ഷേപത്തിന്റെ പേരിൽ ആരെ പിന്തുടരമമെന്ന് ഇതിലൂടെ മനസിലാക്കാം. 2019 ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സമയത്ത് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനനത്തിലാണ് ഈ വിലയിരുത്തൽ.
പ്രധാനമന്ത്രിയുടെ നിക്ഷേപം
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കണക്ക് പ്രകാരം 1,37,19,733 കോടി രൂപയുടെ ആസ്തിയാണുള്ളത്. ഇതില്‍ സ്റ്റേറ്റ് ബാങ്കിലെ സ്ഥിര നിക്ഷേപമായി 1,27,81,574 രൂപയുണ്ട്, 20,000 രൂപയുടെ ടാക്‌സ് സേവിംഗ്‌സ് ബോണ്ട് നിക്ഷേപവും പ്രധാനമന്ത്രിക്കുണ്ട്. പോസ്റ്റ് ഓഫീസ് നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റില്‍ 7,61,466 രൂപയുടെ നിക്ഷേപം 2019തിൽ നരേന്ദ്രമോദിക്കുണ്ട്. 1,13,800 രൂപ വിലമതിക്കുന്ന നാല് സ്വര്‍ണ മോതിരം, 1,90,347 രൂപയുടെ ഇന്‍ഷൂറൻസ് എന്നിങ്ങനെയാണ് പ്രധാനമന്ത്രിയുടെ നിക്ഷേപങ്ങൾ. ഗുജറാത്തിൽ 1,10,00,000 രൂപ വില മതിക്കുന്ന വസതു വും അദ്ദേഹത്തിനുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിൽ 4,143 രൂപയും ഉണ്ട്.
രാഹുൽ ഗാന്ധിയുടെ നിക്ഷേപം
കുറച്ചു കൂടി വൈവിധ്യമുള്ളതാണ് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുല്‍ ഗാന്ധിയുടെ പോര്‍ട്ട്‌ഫോളിയോ. രാഹുൽ ഗാന്ധിയുടെ കയ്യില്‍ 11,33,693 രൂപയുണ്ട്. എച്ചഡിഎഫ്‌സി ബാങ്കില്‍ 7 ലക്ഷത്തിന്റെ സ്ഥിര നിക്ഷപവും 39,89,037 രൂപയുടെ പ്രൊവിഡന്റ് ഫണ്ട് നിക്ഷേവുമുണ്ട്. ഓഹരികളിലും ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലുമായി 4,07,48,535 കോടി രൂപയും ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകളിൽ 1,11,96,147 രൂപയും രാഹുൽ ഗാന്ധി നിക്ഷേപിച്ചിട്ടുണ്ട്. 2,91,367 രൂപയുടെ സ്വർണ നിക്ഷേപം രാഹുൽ ഗാന്ധിക്കുണ്ട്. ആകെ നിക്ഷേപം 5,80,58,770 രൂപയാണ്. 10,08,18,284 രൂപയുടെ വസ്തുകൾ അദ്ദേഹത്തിനുണ്ട്.
പ്രധാനമന്ത്രിയുടെ നിക്ഷേപത്തില്‍ 98 ശതമാനവും ഡെബ്റ്റ് നിക്ഷേപമാണ്. രാഹുല്‍ ഗാന്ധി 70 ശതമാനം ഇക്വിറ്റിയിലും 27.36 ശതമാനം ഡെബ്റ്റ് ഫണ്ടുകളിലും 0.50 ശതമാനം സ്വര്‍ണത്തിലുമാണ് നിക്ഷേപിച്ചത്. രാഹുല്‍ ഗാന്ധിയുടെ നിക്ഷേപങ്ങളില്‍ ഭൂരിഭാഗവും മ്യൂച്വല്‍ ഫണ്ടുകളിലാണ്. ഒരു കമ്പനിയുടെ ഓഹരിയും രാഹുല്‍ ഗാന്ധിക്കുണ്ട്. 8 ഇക്വിറ്റി ഫണ്ടുകളും 2 ഹൈബ്രിഡ് ഫണ്ടുകളുമടക്കം 10 മ്യൂച്വല്‍ ഫണ്ടുകളിലായി 5.17 കോടി നിക്ഷേപമാണ് രാഹുൽ ഗാന്ധി നടത്തിയിട്ടുള്ളത്. പ്രധാനമന്ത്രിക്ക് മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളില്ല.
രാഹുൽ ഗാന്ധിയുടെ മ്യൂച്വൽ ഫണ്ടുകൾ
ആദിത്യ ബിര്‍ള സണ്‍ലൈഫ്, ഡിഎസ്പി സ്‌മോള്‍ കാപ്, ഫ്രാങ്ക്‌ളിന്‍ ഇന്ത്യ ഇക്വിറ്റി, ഐഡിഎഫ്‌സി മള്‍ട്ടി കാപ്, എല്‍ ആന്‍ഡ് ടി ഇക്വിറ്റി, മോത്തിലാല്‍ ഒസ്വാല്‍ മള്‍ട്ടികാപ്, ആദിത്യ ബിര്‍ള സണ്‍ലൈഫ്, എച്ച്ഡിഎഫ്‌സി ഹൈബ്രിഡ് ഡെബ്റ്റ്, ഐസിഐസിഐ പ്രുഡൻഷ്യൽ എന്നിങ്ങനെയുളള മ്യൂച്വ. ഫണ്ടുകളലാണ് രാഹുൽ ഗാന്ധി നിക്ഷേപം. യങ് ഇന്ത്യ കമ്പനിയിൽ രാഹുൽ ഗാന്ധിക്ക് 1,900 ഓഹരികൾ ആണുള്ളത്. സാമ്പത്തിക സ്ഥാപമായ ഫുള്‍സര്‍ക്കിള്‍ സ്ഥാപകൻ കല്‍പേഷ് അഷറിന്റെ അഭിപ്രായത്തിൽ ദീര്‍ഘകാലത്തേക്ക് മികച്ച പ്രകടനം നടത്തിയ മ്യൂച്വല്‍ ഫണ്ടുകളാണ് രാഹുല്‍ ഗാന്ധി കൈവശം വച്ചിരിക്കുന്നത്. മാനേജ് ചെയ്യാന്‍ സാധിക്കുന്ന തരത്തിലുള്ള എണ്ണവും അദ്ദേഹം ക്രമീകരിച്ചിട്ടുണ്ട്. വൈവിധ്യമുള്ള പോരട്ട്ഫോളിയോ എന്നത് നിക്ഷേപകനുണ്ടാകേണ്ട കാര്യമാണ്. ഇക്വിറ്റിയും ഡെബ്റ്റ് ഫണ്ടുകളും ചേര്‍ന്ന നിക്ഷേപമാണ് അനുയോജ്യം. ഇവിടെ രാഹുല്‍ ഗാന്ധിയുടെ പോര്‍ട്ട്‌ഫോളിയോയില്‍ 70 ശതമാനം ഇക്വിറ്റിയും 27 ശതമാനം സ്വര്‍ണത്തിലും ബാങ്ക് അക്കൗണ്ടുകളിലും നിക്ഷേപിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ ഇക്വിറ്റിയിലെ നിക്ഷേപം പരിശോധിച്ചാല്‍ ദീര്‍ഘകാലത്തേക്ക് വരുമാനമാണ് രാഹുല്‍ ഗാന്ധി പ്രതീക്ഷിക്കുന്നതെന്ന് കാണം.
പ്രധാനമന്ത്രിക്ക് ഇക്വിറ്റി നിക്ഷേപങ്ങളില്ല. 99 ശതമാനം ഡെബ്റ്റ് നിക്ഷേപങ്ങളാണ്. ബാക്കി സ്വര്‍ണത്തിലുമാണ്. നാല് സ്വര്‍ണ മോതിരമാണ് മോദിയുടെ നിക്ഷേപത്തിലുള്ളത്. ഇത് ആകെ നിക്ഷേപത്തിന്റെ 0.83 ശതമാനം വരും. നരേന്ദ്രമോദിയുടെ വ്യക്തിഗത ജീവിതത്തിന് അനുയോജ്യമായ നിക്ഷേപമാണ് അദ്ദേഹം നടത്തിയതെന്ന് വിദഗ്ധർ വിലയിരുത്തുന്നു. രണ്ടു പേരും നികുതിയിളവ് ലഭിക്കുന്ന നിക്ഷേപങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ട്. നരേന്ദ്രമോദി തുടര്‍ച്ചയായ 3 വര്‍ഷങ്ങളില്‍ 1.50 ലക്ഷം രൂപ നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റിൽ നിക്ഷേപിച്ചിട്ടുണ്ട്. പിപിഎഫിൽ രാഹുൽ ഗാന്ധിക്കും നിക്ഷേപമുണ്ട്. ഇവ രണ്ടും നിക്ഷേപത്തിന് 1.5 ലക്ഷം രൂപ വരെ ആദായ നികുതിയിളവ് അനുവദിക്കുന്നുണ്ട്.


Click it and Unblock the Notifications