ഇക്വിറ്റിയിലേക്ക് പോകാതെ നിക്ഷേപിക്കുന്നവർക്ക് ഇന്നുള്ള മികച്ച ഓപ്ഷനുകൾ സ്ഥിര നിക്ഷേപങ്ങളും പോസ്റ്റ് ഓഫീസ് പദ്ധതികളുമാണ്. സുരക്ഷയ്ക്ക് അമിത പ്രധാന്യം നൽകുന്നവർക്ക് അനുയോജ്യമാണ് ഈ പദ്ധതികൾ. ഇവയുടെ കൂട്ടത്തിലേക്ക് ചേർക്കാവുന്ന നിക്ഷേപമാണ് ട്രഷറി സ്ഥിര നിക്ഷേപം. കേരള സർക്കാറിന്റെ ട്രഷറികളിൽ സർക്കാർ സുരക്ഷയോടെ സ്ഥിര നിക്ഷേപം ആരംഭിക്കാൻ സാധിക്കും. സർക്കാർ സുരക്ഷയിൽ നിക്ഷേപിക്കാൻ സാധിക്കുമെന്നതിനാൽ രണ്ട് പദ്ധതികളും റിസ്കെടുക്കാൻ താൽപര്യമില്ലാത്തവർക്ക് പരിഗണിക്കാവുന്നതാണ്. ഇവയുടെ താരതമ്യത്തിലൂടെ ഏതാണ് മികച്ചതെന്ന് നോക്കാം.
സുരക്ഷിതത്വം
2 പദ്ധതികൾക്കും സർക്കാർ ഗ്യാരണ്ടിയുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ ഗ്യാരണ്ടിയുള്ള പദ്ധതികളാണ് പോസ്റ്റ് ഓഫീസിൽ നിന്ന് ലഭിക്കുന്നത്. ധനമന്ത്രലാലയമാണ് പദ്ധതി നിയന്ത്രിക്കുന്നത്. ട്രഷറി നിക്ഷേപങ്ങൾക്ക് സംസ്ഥാന സര്‍ക്കാര്‍ ഗ്യാരണ്ടിയുണ്ട്.
വ്യത്യസ്ത പദ്ധതികൾ
ട്രഷറിയിൽ സേവിംഗ്‌സ് അക്കൗണ്ടും ട്രഷറി സ്ഥിര നിക്ഷേപവും മാത്രമാണ് ലഭിക്കുന്നത്. പോസ്റ്റ് ഓഫീസിൽ ഓരോരുത്തരുടെയും സാമ്പത്തിക സ്ഥിതിക്ക് അനുയോജ്യമായ വിവിധ പദ്ധതികളുണ്ട്. വിരമിക്കൽ കാലത്തേക്ക് പിപിഎഫ്, മകളുടെ ഭാവിക്കായി സുകന്യ സമൃദ്ധി യോജന, സ്ത്രീകൾക്കായി മഹിള സമ്മാൻ സേവിംഗ്‌സ് സ്കീം, കൂടാതെ നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റ്, കിസാൻ വികാസ് പത്ര തുടങ്ങിയ നിക്ഷേപങ്ങളും പോസ്റ്റ് ഓഫീസിലുണ്ട്.

പലിശ നിരക്ക്
ട്രഷറി സ്ഥിര നിക്ഷേപങ്ങളും പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളും കാലാവധി വ്യത്യസ്തമാണ്. കേരള ട്രഷറി വെബ്സൈറ്റ് പ്രകാരം, രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 7.5 ശതമാനം പലിശയാണ് ട്രഷറിയിൽ നിന്ന് നല്‍കുന്നത്.
1 വര്‍ഷം മുതല്‍ 2 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 6.4 ശതമാനമാണ് പലിശ. 46 ദിവസം മുതല്‍ 90 ദിവസം വരെ 5.4 ശതമാനവും 91 ദിവസം മുതല്‍ 1 വര്‍ഷം വരെ 5.9 ശതമാനവും പലിശ ലഭിക്കും.
പോസ്റ്റ് ഓഫീസ് ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് ത്രൈമാസത്തിൽ പുതുക്കും. ഈ പാദത്തിൽ ആവർത്തന നിക്ഷേപത്തിന് .020 ശതമാനം നിരക്കുയർത്തി പലിശ നിരക്ക് 6.70 ശതമാനമാക്കി. സേവിംഗ്‌സ് അക്കൗണ്ടില്‍ 4 ശതമാനം പലിശ ലഭിക്കും. 1 വർഷത്തെ ടൈം ഡെപ്പോസിറ്റിന് 6.90 ശതമാനം പലിശയും 2 വര്‍ഷ, 3 വർഷ ടൈം ഡെപ്പോസിറ്റിന് 7 ശതമാനം പലിശയും ലഭിക്കും. 5 വര്‍ഷത്തേക്ക് 7.50 ശതമാനം പലിശയും ലഭിക്കും.
സീനിയര്‍ സിറ്റസണ്‍ സേവിംഗ്‌സ് സ്‌കീമിനാണ് ലഘു സമ്പാദ്യ പദ്ധതിയില്‍ ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് ലഭിക്കുന്നത്. 8.20 ശതമാനം പലിശ ലഭിക്കും. കിസാൻ വികാസ് പത്ര 7.50 ശതമാനം, നാഷണല്‍ സേവിംഗ്‌സ് സ്‌കീം 7.70 ശതമാനം, പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് 7.10 ശതമാനം, സുകന്യ സമൃദ്ധി യോജന 8 ശതമാനം, പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി 7.40 ശതമാനം എന്നിങ്ങനെയാണ് പലിശ നിരക്ക്.
കോമ്പൗണ്ടിംഗ്
മാസത്തിലാണ് ട്രഷറി സ്ഥിര നിക്ഷേപങ്ങളിൽ പലിശ അനുവദിക്കുന്നത്. അതിനാൽ നിക്ഷേപകർക്ക് കോമ്പൗണ്ടിംഗ് ഗുണം ലഭിക്കുന്നില്ല. പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപങ്ങളിൽ ത്രൈമാസ കോമ്പൗണ്ടിംഗ് രീതിയിലാണ് പലിശ കണക്കാക്കുന്നത്.
നികുതി
ട്രഷറി സ്ഥിര നിക്ഷേപത്തിൽ യാതൊരു നികുതി ആനുകൂല്യവുമില്ല. നിക്ഷേപത്തിലെ പലിശയ്ക്ക് ആദായ നികുതിയുണ്ട്. പലിശ വരുമാനം 5,000 രൂപയിൽ കടന്നാലാണ് സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കുക. പോസ്റ്റ് ഓഫീസിൽ 5 വർഷ സ്ഥിര നിക്ഷേപം, സുകന്യ സമൃദ്ധി യോജന, പിപിഎഫ്, സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്കീം, നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റ് എന്നിവയിൽ നിക്ഷപിക്കുന്ന തുകയ്ക്ക് സാമ്പത്തിക വർഷത്തിൽ സെക്ഷൻ 80സി പ്രകാരം നികുതി ഇളവ് ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
