ബാങ്ക് സ്ഥിര നിക്ഷേപങ്ങളും പോസ്റ്റ് ഓഫീസ് വഴി ലഭിക്കുന്ന ലഘു സമ്പാദ്യ പദ്ധതികളുമാണ് ഇന്ന് രാജ്യത്ത് ലഭ്യമായ റിസ്ക് കുറഞ്ഞ നിക്ഷേപ പദ്ധതികളെന്ന് കാണാം. നിക്ഷേപിക്കുന്ന തുകയ്ക്ക് സുരക്ഷിതത്വം ആഗ്രഹിക്കുന്നവര്‍ക്ക് ഇവ രണ്ടുമാണ് മുന്നിലുള്ള പ്രധാന വഴികള്‍. സ്ഥിര നിക്ഷേപം ബാങ്കുകള്‍ നിയന്ത്രിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരാണ് ലഘു സമ്പാദ്യ പദ്ധതികള്‍ നിയന്ത്രിക്കുന്നത്.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകള്‍, നാഷണല്‍ സേവിംഗ്സ് സ്കീം, നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്, കിസാന്‍ വികാസ് പത്ര, സുകന്യ സമൃദ്ധി യോജന, സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്സ് സ്കീം തുടങ്ങിയവയാണ് ലഘു സമ്പാദ്യ പദ്ധതികള്‍. വ്യത്യസ്ത നിക്ഷേപ ലക്ഷ്യങ്ങളുള്ളവര്‍ക്ക് വ്യത്യസ്ത രീതിയില്‍ നിക്ഷേപിക്കാന്‍ സാധിക്കുന്നവയാണ ഇക്കൂട്ടത്തിലുണ്ട്.

പലിശ നിരക്ക് ഉയരുന്നു
2022 മേയ് മുതൽ ആര്‍ബിഐ ഒന്നിലധികം തവണ റിപ്പോ നിരക്ക് വര്‍ധിപ്പിച്ചതിന് ശേഷം എല്ലാ പ്രമുഖ ബാങ്കുകളും സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്. പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടും സുകന്യ സമൃദ്ധി യോജനയും ഒഴികെ കഴിഞ്ഞ രണ്ട് പാദങ്ങളില്‍ തുടര്‍ച്ചയായി ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കും സര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇതിനാല്‍ ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെയും പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെയും ആദായം പരിശോധിക്കാം.

ബാങ്ക് സ്ഥിര നിക്ഷേപം
2022 മേയ് മാസത്തില്‍ മൂന്ന് വര്‍ഷത്തെത്തെ സ്ഥിര നിക്ഷേപത്തിന് 5.10 ശതമാനമായിരുന്നു എസ്ബിഐയിലെ പലിശ നിരക്ക്. റിപ്പോ നിരക്ക് വര്‍ധനവിന് പിന്നാലെ 6.75 ശതമാനത്തിലേക്ക് പലിശ നിരക്ക് ഉയര്‍ന്നു. എച്ച്ഡിഎഫ്സി ബാങ്കും സമാനമായി 1-3 വര്‍ഷത്തേക്ക് 6.50 ശതമാനം മുതല്‍ 7 ശതമാനം വരെ പലിശ നല്കുന്നു. അതേസമയം ലഘു സമ്പാദ്യ പദ്ധതികളില്‍ 8 ശതമാനം വരെയാണ ഉയര്‍ന്ന പലിശ നിരക്ക്. സ്വകാര്യ, സ്മോൾ ഫിനാൻസ് ബാങ്കുകളിൽ നിക്ഷേപിച്ചാൽ 8 ശതമാനത്തിന് മുകളിൽ പലിശ ലഭിക്കുന്നുണ്ട്.

ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക്
ആവര്‍ത്തന നിക്ഷേപത്തിന് 5.80 ശതമാനവും മാസ വരുമാന പദ്ധതിക്ക് 7.1 ശതമാനവും പോസറ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് 1 വര്‍ഷത്തേക്ക് 6.6 ശതമാനവും 2 വര്‍ഷത്തേക്ക് 6.8 ശതമാനവും 3 വര്‍ഷത്തേക്ക് 6.9 ശതമാനവും പലിശ ലഭിക്കും. 5 വര്‍ഷത്തേക്ക് 7 ശതമാനമാണ് പപലിശ നിരക്ക്. കിസാന്‍ വികാസ് പത്രയ്ക്ക് 7.2 ശതമാനവും സുകന്യ സമൃദ്ധി യോജനയ്ക്ക് 7.6 ശതമാനവും സീനിയര്‍ സിറ്റിസണ്‍ സേവിഗംസ് സ്കീമിന് 8 ശതമാനവും പലിശ ലഭിക്കും.
താരതമ്യം
ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ലഘു സമ്പാദ്യ പദ്ധതികളുടെ നിരക്കുകള്‍ പല കാലയളവുകളിലും തുല്യമോ അല്പം കൂടുതലണോ ആണ്. ഉദാഹരണത്തിന്, ലഘു സമ്പാദ്യ പദ്ധതികളുടെ കാര്യത്തില്‍ 5 വര്‍ഷത്തെ ടൈം ഡെപ്പോസിറ്റിന് 7 ശതമാനമാണ് പലിശ നിരക്ക്. എച്ച്ഡിഎഫ്സി ബാങ്കിലും ഇതേ കാലയളവിൽ 7 ശതമാനമാണ് പലിശ ലഭിക്കുന്നത്. എസ്ബിഐയിൽ ഇതേ കാലയളവില്‍ 6.25 ശതമാനം നിരക്കാണ് ലഭിക്കുന്നത്.
മുതിർന്ന പൗരന്മാർക്കും സാധാരണ നിക്ഷേപകർക്കും ലഘു സമ്പാദ്യ പദ്ധതി ഒരേ പലിശ നിരക്കാണ് നൽകുന്നത്. മുതിര്‍ന്ന പൗരന്മാരെ സംബന്ധിച്ച് ബാങ്ക് സ്ഥിരനിക്ഷേപം തിരഞ്ഞെടുത്താൽ 7.25 ശതമാനം മുതൽ 8 ശതമാനത്തിന് മുകളിൽ പലിശ ലഭിക്കും.
എവിടെ നിക്ഷേപിക്കാം
ചില സ്മോൾ ഫിനാൻസ് ബാങ്കുകള്‍ സ്ഥിര നിക്ഷേപത്തിന് 9 ശതമാനത്തിന് മുകളിൽ പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇവയ്ക്ക് ഡെപ്പോസിറ്റ് ഇൻഷൂറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷന്റെ ഗ്യാരണ്ടിയുണ്ട്. ബാങ്ക് പൊളിഞ്ഞാലും 5 ലക്ഷം രൂപ വരെ തിരികെ ലഭിക്കും. എന്നാൽ സുരക്ഷിതത്വം നോക്കുകയാണെങ്കിൽ ചെറുകിട സമ്പാദ്യ പദ്ധതികളാണ് ഏറ്റവും മികച്ചത്. പലിശ പരിഗണിക്കുമ്പോൾ രണ്ട് നിക്ഷേപ മാർഗങ്ങളും ഏകദേശം തുല്യമായ പലിശയാണ് നൽകുന്നത്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications