ഈ തട്ട് താഴ്ന്നു തന്നെ; നിരക്കുയർത്തിയിട്ടും ബാങ്കുകൾക്ക് തൊടാനാകാത്ത പോസ്റ്റ് ഓഫീസ് പലിശ; ഇതാണ് ആ നിക്ഷേപം

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തിയതോടെ ബാങ്കുകളും നിക്ഷേപത്തിന് പലിശ ഉയര്‍ത്തി തുടങ്ങിയിട്ടുണ്ട്. പ്രധാന പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചൊവ്വാഴ്ച (14 ജൂൺ 2022)യാണ് നിരക്കുയർത്തിയത്. 1 വർഷം വരെയുള്ള ടേം ഡെപ്പോസിറ്റുകൾക്കും 1 വർഷത്തിനും 2 വർഷത്തിനും ഇടയിലുള്ള നിക്ഷേപങ്ങൾക്കും 20 അടിസ്ഥാന പോയിന്റാണ് വർധിപ്പിച്ചത്. 2 വർഷത്തിനും 3 വർഷത്തിൽ കുറയാത്തതുമായ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 15 അടിസ്ഥാന പോയിന്റും ഉയർത്തി. ഇതോടൊപ്പം മറ്റു ബാങ്കുകളും നിരക്ക് ഉയർത്തി തുടങ്ങിയിട്ടുണ്ട്. രാജ്യത്ത് ആവര്‍ത്തനവ നിക്ഷേപത്തിന് പ്രധാന പൊതു, സ്വകാര്യ ബാങ്കുകളും പോസ്റ്റ് ഓഫീസും നല്‍കുന്ന പലിശ നിരക്ക് പരിശോധിക്കാം.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ആവർത്തന നിക്ഷേപത്തിനുള്ള ചുരുങ്ങി തുക 100 രൂപയാണ്. ഉയര്‍ന്ന നിക്ഷേപത്തിന് പരിധിയില്ല. 12 മാസം മുതല്‍ 120 മാസം വരെയാണ് നിക്ഷേപിക്കാനാവുക. 1 വര്‍ഷം മുതല്‍ രണ്ട് വര്‍ഷത്തിൽ കുറവുള്ള നിക്ഷേപത്തിന് 5.30 ശതമാനമാണ് പലിശ. രണ്ട് വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം പൂർത്തിയാവാത്ത നിക്ഷേപങ്ങള്‍ക്ക് 5.35 ശതമാനം പലിശ ലഭിക്കും. 3 വര്‍ഷം മുതല്‍ 5 വര്‍ഷം കുറയാത്ത നിക്ഷേപങ്ങള്‍ക്ക് 5.45 ശതമാനവും പലിശ നൽകും അഞ്ച് വര്‍ഷം വരെയുള്ള വയ്ക്ക് 5.50 ശതമാനമാണ് പലിശ. മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.30 ശതാനം വരെ പലിശ ലഭിക്കും. തുടര്‍ച്ചയായ 6 അടവ് തെറ്റിച്ചാല്‍ നിക്ഷേപം അവസാനിപ്പിച്ച് അക്കൗണ്ട് ഉടമയ്ക്ക് പണം തിരികെ നല്‍കും. 

എച്ചഡിഎഫ്‌സി ബാങ്ക്

എച്ചഡിഎഫ്‌സി ബാങ്ക്

എച്ചഡിഎഫ്‌സി ബാങ്കിൽ ആവർത്തന നിക്ഷേപം 6 മാസം മുതൽ 120 മാസം (10 വർഷം) വരെയാണ് അനുവദിക്കുന്നത്. നിക്ഷേപത്തിന്റെ പലിശ 3.50 ശതമാനം മുതല്‍ 5.75 ശതമാനം വരെയാണ്. 120 മാസത്തേക്കുള്ള നിക്ഷേപത്തിന് ഉയര്‍ന്ന നിരക്കായ 5.75 ശതമാനം ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ചുരുങ്ങിയ പലിശ 4 ശതമാനവും ഉയർന്ന പലിശ നിരക്ക്, 120 മാസത്തേക്ക് 6.50 ശതമാനവുമാണ്. 120 മാസത്തേക്ക് മാസം 5000 രൂപ വീതം നിക്ഷേപിക്കുന്ന സാധാരണ നിക്ഷേപകന് 6 ലക്ഷം രൂപ കാലാവധിക്ക് ശേഷം 8,11,064 രൂപ ലഭിക്കും. 60 മാസത്തേക്ക് നിക്ഷേപിക്കുന്നയാൾക്ക് കാലാവദിക്ക് ശേഷം 3,46,645 രൂപ ലഭിക്കും. 

ഐസിഐസിഐ ബാങ്ക്

ഐസിഐസിഐ ബാങ്ക്

6 മാസം മുതല്‍ 10 വര്‍ഷത്തേക്കാണ് ഐസിഐസിഐ ബാങ്ക് നിക്ഷേപം സ്വീകരിക്കുന്നത്. 3.50 മുതല്‍ 5.75 വരെയാണ് പലിശ നിരക്ക്. പത്ത് വര്‍ഷത്തേക്കാണ് ഈ നിരക്ക്. ക്രമരഹിതമായ അടവിന് 1000 രൂപയ്ക്ക് 12 രൂപ എന്ന തോതില്‍ പിഴയുണ്ട്. സാധാരണ നിക്ഷേപകർക്ക് 2 വര്‍ഷത്തേക്ക് 5.10 ശതമാനവും 3 വര്‍ഷത്തേക്ക് 5.40 വും 5 വര്‍ഷത്തേക്ക് 5.60 ശതമാനവുമാണ് പലിശ നിരക്ക്. 5000 രൂപ അഞ്ച് വര്‍ഷത്തേക്ക് നിക്ഷേിച്ചാൽ കാലാവധിയിൽ 3,46,661 രൂപ ലഭിക്കും. സീനിയര്‍സിറ്റസണിന് 5 വര്‍ഷത്തേക്ക് 6.10 ശതമാനം ആണ് പലിശ. 10 വര്‍ഷത്തേക്ക് 6.50 വും ആണ് നിരക്ക്. ഇത് പ്രകാരം 5 വര്‍ഷത്തേക്ക് 5000 രൂപയുടെ ആവർത്തന നിക്ഷേപം തുടങ്ങിയാല്‍ക്ക് കാലാവധിയില്‍ 351239 രൂപ ലഭിക്കും. 

പോസ്റ്റ് ഓഫീസ് നിക്ഷേപം

പോസ്റ്റ് ഓഫീസ് നിക്ഷേപം

പോസ്റ്റ് ഓഫീസ് നിക്ഷേപത്തിന്റെ കാലാവധി 5 വര്‍ഷമാണ്. വേണമെങ്കില്‍ അപേക്ഷ നല്‍കി 5 വര്‍ഷത്തേക്ക് കാലാവധി നീട്ടാം. നീട്ടുന്ന കാലാവധിയിലും അതേ നിരക്കായിരിക്കും ലഭിക്കുക. 2022 ജൂണ്‍ വരെയുള്ള പാദത്തില്‍ 5.8 ശതമാനമാണ് പോസ്റ്റ് ഓഫീസ് ആര്‍ഡി നിക്ഷേപങ്ങളുടെ നിരക്ക്. പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപത്തിൽ മാസം 5,000 രൂപ നിക്ഷേപിക്കുന്നൊരാൾക്ക് 3,48,483 രൂപയാണ് അഞ്ച് വർഷ കാലാവധിക്ക് ശേഷം ലഭിക്കുക.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X