സാധാരണക്കാര്‍ക്കിടയില്‍ ഏറ്റവും സൗകര്യപ്രദമായ നിക്ഷേപങ്ങളിലൊന്നാണ് ആവര്‍ത്തന നിക്ഷേപം. വലിയൊരു തുക ഒന്നിച്ച് നിക്ഷേപിക്കാനില്ലാത്തവര്‍ക്ക് മാസ തവണകളായി നിക്ഷേപിക്കാന്‍ സാധിക്കുന്ന ആവര്‍ത്തന നിക്ഷേപം ഉപകാരപ്പെടും. നിശ്ചിത കാലയളവിലേക്ക് മാസത്തില്‍ സ്ഥിരമായൊരു തുക നിക്ഷേപിക്കുകയും കാലാവധിയില്‍ പലിശ സഹിതം തിരികെ ലഭിക്കുകയും ചെയ്യുന്നതാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ രീതി.
ചെറിയ തവണകളായി ചിട്ടിയായ നിക്ഷേപ ശീലം ഉണ്ടാക്കാനും കാലാവധിയില്‍ വലിയൊരു സംഖ്യ സമ്പാദിക്കാനും ഇതിലൂടെ സാധിക്കും. റിസ്കെടുക്കാൻ തീരെ താൽപര്യമില്ലാത്തവർക്കാണ് ആവർത്തന നിക്ഷേപം അനുയോജ്യമായകുന്നത്.
സമാന രീതിയില്‍ എസ്ഐപി വഴി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാം. മാസത്തിൽ നിശ്ചിത തുക വീതം കാലപരിധിയില്ലാതെ നിക്ഷേപിക്കാൻ എസ്ഐപി വഴി സാധിക്കും. മികച്ച ആദായം പ്രതീക്ഷിക്കാമെങ്കിലും ഇവിടെ നഷ്ട സാധ്യതയുണ്ട്. ദീർഘകാലത്തേക്ക് നിക്ഷേപിക്കുന്നതിലൂടെ നഷ്ട സാധ്യത കുറച്ചു കൊണ്ടു വരാനും എസ്ഐപി വഴി സാധിക്കും.
വിപണി സാഹചര്യങ്ങൾക്ക് അനുസരിച്ച് ഓഹരിയധിഷ്ഠിത മ്യൂച്വൽ ഫണ്ടുകൾ 12 ശതമാനത്തിന് മുകളിൽ ആദായം ദീർഘകാലത്തേക്ക് നൽകുന്നുണ്ട്. ഈ രണ്ട് നിക്ഷേപങ്ങളിലും 5000 രൂപ മാസം നിക്ഷേപിക്കുന്നൊരാൾക്ക് എത്ര രൂപ ആദായം ലഭിക്കുമെന്ന് നോക്കാം.
ആവർത്തന നിക്ഷേപം
ഉറപ്പായ വരുമാനം പ്രതീക്ഷിക്കാവുന്ന റിസ്കില്ലാത്ത നിക്ഷേപങ്ങളിലൊന്നായി ആവര്‍ത്തന നിക്ഷേപത്തെ പരിഗണിക്കാം. ആവര്‍ത്തന നിക്ഷേപങ്ങളില്‍ പ്രധാനമായും ആശ്രയിക്കുന്നത് പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപങ്ങളെയും ബാങ്ക് ആവര്‍ത്തന നിക്ഷേപങ്ങളുമാണ്.
പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപം ചെറിയ തുകയായ 100 രൂപ മുതല്‍ ആരംഭിക്കാന്‍ സാധിക്കുന്നവയാണ്. 5 വര്‍ഷമാണ് ഇവയുടെ കാലാവധി. ബാങ്കുകളിൽ 6 മാസം മുതൽ 120 മാസത്തേക്ക് (10 വർഷം) ആവർത്തന നിക്ഷേപം നടത്താനാകും. നിക്ഷേപിക്കാവുന്നചുരുങ്ങിയ തുക ബാങ്കുകൾ അനുസരിച്ച് വ്യത്യാസപ്പെടും.
കാൽക്കുലേറ്റർ
നിലവില്‍ 5.8 ശതമാനം പലിശയാണ് പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപത്തിന് ലഭിക്കുന്നത്. പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപത്തില്‍ മാസം 5,000 രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് 5 വര്‍ഷം കൊണ്ട് ലഭിക്കുന്ന വരുമാനം 48,740 രൂപയാണ്. കാലാവധിയെത്തുമ്പോള്‍ അഞ്ച് വര്‍ഷത്തിന് ശേഷം 3,48,740 രൂപ ലഭിക്കും.
എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്
എസ്ബിഐയിലെ ആവര്‍ത്തന നിക്ഷേപത്തിന് 6.5 ശതമാനം പലിശ ലഭിക്കുന്നുണ്ട്. അഞ്ച് വര്‍ഷത്തേക്ക് 5,000 രൂപ നിക്ഷേപിച്ചാല്‍ 52,165 രൂപ പലിശയായി ലഭിക്കും. 3,54,957 രൂപ കാലാവധിയില്‍ നേടാം. എച്ച്ഡിഎഫ്സി ബാങ്കില്‍ 5 വര്‍ഷത്തെ ആവര്‍ത്തന നിക്ഷേപത്തിന് 7 ശതമാനം പലിശ ലഭിക്കും. 3 ലക്ഷം രൂപയുടെ നിക്ഷേപത്തില്‍ നിന്ന് കാലാവധിയില്‍ 359,684 രൂപ ലഭിക്കും.
ഐസിഐസിഐ, കാനറ, ആക്സിസ് ബാങ്ക്
ഐസിഐസിഐ ബാങ്കില്‍ 5.75 ശതമാനം പലിശയാണ് അഞ്ച് വർഷത്തെ ആവർത്തന നിക്ഷേപത്തിന് ലഭിക്കുന്നത്. 48,027 രൂപയാണ് ഇതിലൂടെയുള്ള വരുമാനം. കാലാവധിയിൽ 3,48,027 രൂപ ലഭിക്കും. ആക്സിസ് ബാങ്കില്‍ 5 വർഷത്തെ ആവർത്തന നിക്ഷേപത്തിന് 7 ശതമാനമാണ് പലിശ നിരക്ക്.
5 വര്‍ഷത്തേക്ക് നിക്ഷേപിച്ചാല്‍ 59,664 രൂപ പലിശയായി ലഭിക്കും. 3,59,664 രൂപയാണ് ആകെ ലഭിക്കുന്ന തുക. 5 വര്‍ഷത്തേക്ക് കാനറ ബാങ്കിലെ പലിശ നിരക്ക് 6 ശതമാനമാണ്. 50,317 രൂപ പലിശയായി ലഭിക്കും. കാലാവധിയില്‍ 3,50,317 രൂപ ലഭിക്കും.
എസ്ഐപി കാൽക്കുലേറ്റർ
5 വര്‍ഷത്തേക്ക് 5000 രൂപ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടില്‍ മാസ എസ്ഐപി വഴി നിക്ഷേപിച്ചാല്‍ ലഭിക്കുന്ന ആദായം പ്രതീക്ഷിക്കാം. ഫണ്ട് 12 ശതമാനം വാർഷിക വളർച്ച നേടിയാൽ അഞ്ച് വർഷം കൊണ്ട് 1,12,432 രൂപ ലാഭം നേടാം. ഈ സാഹചര്യത്തിൽ കാലാവധിയില്‍ 4,12,432 രൂപ പ്രതീക്ഷിക്കാം.
More From GoodReturns

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം



Click it and Unblock the Notifications