അത്യാവശ്യങ്ങള്‍ക്കായി കരുതുന്ന ഫണ്ട് സൂക്ഷിക്കാന്‍ എല്ലാവരും തിരഞ്ഞെടുക്കുന്നത് സേവിംഗ്സ് അക്കൗണ്ടുകളാണ്. ബാങ്കിംഗ് ഇടപാടുകൾ മൊബൈൽ വഴി എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന കാലത്ത് സേവിംഗ്സ് അക്കൗണ്ടില്ലാത്തവർ വളരെ ചുരുക്കമാകും. മികച്ച പലിശ നിരക്ക് നൽകുന്ന ബാങ്കുകളിൽ സേവിംഗ്സ് അക്കൗണ്ട് ആരംഭിക്കുന്നതാണ് നേട്ടം.
സേവിംഗ്സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസും അക്കൗണ്ട് തുറക്കുന്ന സമയത്ത് പരിഗണിക്കേണ്ടതുണ്ട്. എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് എന്നിവയുടെ പലിശ നിരക്കും മിനിമം ബാലൻസുമാണ് ചുവടെ വിശദീകരിക്കുന്നത്.
എസ്ബിഐ സേവിംഗ്സ് അക്കൗണ്ട്
1 ലക്ഷം വരെ ബാലന്‍സുള്ള സേവിംഗ്സ് അക്കൗണ്ടിന് 2.70 ശതമാനം പലിശയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അനുവദിക്കുന്നത്. 1 ലക്ഷത്തിന് മുകളിലുള്ള അക്കൗണ്ടുകള്‍ക്കും ഇതേ പലിശ ലഭിക്കും. 2020 മേയ്് 31നാണ് ബാങ്ക് ഈ നിരക്കുകള്‍ പ്രഖ്യാപിച്ചത്.
2020 മാര്‍ച്ച് മുതല്‍ മിനിമം ബാലന്‍സ് ചാര്‍ജുകള്‍ എസ്ബിഐ പിന്‍വലിച്ചിരുന്നു. ഇത് അക്കൗണ്ട് ഉടമകൾക്ക് ആശ്വാസമാണ്. നേരത്തെ 5 രൂപ മുതൽ 15 രൂപ വരെ മിനിമം ബാലൻസ് കുറഞ്ഞാൽ എസ്ബിഐ പിഴ ഈടാക്കിയിരുന്നു.
എച്ച്ഡിഎഫ്സി ബാങ്ക് സേവിംഗ്സ് അക്കൗണ്ട്
2022 ഏപ്രില്‍ 6നാണ് എച്ച്ഡിഎഫ്സി ബാങ്ക് സേവിംഗ്സ് അക്കൗണ്ടുകളുടെ പലിശ നിരക്ക് വര്‍ധിപ്പിച്ചത്. 50 ലക്ഷത്തില്‍ താഴെ ബാലന്‍സുള്ള അക്കൗണ്ടുകള്‍ക്ക് 3 ശതമാനമാണ് പലിശ നിരക്ക്. 50 ലക്ഷത്തില്‍ കൂടുതല്‍ ബാലന്‍സുള്ള അക്കൗണ്ടുകള്‍ക്ക് 3.5 ശതമാനം പലിശ ലഭിക്കും. പാദങ്ങളിലാണ് സേവിംഗ്സ് ബാങ്ക് അക്കൗണ്ടില്‍ പലിശ കണക്കാക്കുക.
അര്‍ബന്‍ ഏരിയയില്‍ 10,000 രൂപയാണ് എച്ച്ഡിഎഫ്സി ബാങ്ക് ആവശ്യപ്പെടുന്ന മിനിമം ബാലന്‍സ്. സെമി അര്‍ബന്‍ ഏരിയയില്‍ 5,000 രൂപയും റൂറല്‍ ബ്രാഞ്ചുകളില്‍ 2,500 രൂപയുമാണ് ആവശ്യം. ബാലൻസില്ലാത്ത പക്ഷം 600 രൂപ മുതല്‍ 450 രൂപ വരെ പിഴ ലഭിക്കും.
ഐസിഐസിഐ ബാങ്ക് സേവിംഗ്സ് അക്കൗണ്ട്
2020 ജൂണ്‍ നാലിനാണ് ഐസിഐസിഐ ബാങ്ക് പലിശ നിരക്ക് പുതുക്കി നിശ്ചയിക്കുന്നത്. പ്രതിദിന ക്ലോസിംഗ് ബാലന്‍സിന്റെ അടിസ്ഥാനത്തില്‍ പലിശ കണക്കാക്കി പാദങ്ങളിലാണ് പലിശ അനുവദിക്കുന്നത്. ദിവസത്തില്‍ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ബാലന്‍സ് 50 ലക്ഷത്തില്‍ താഴെയാണെങ്കില്‍ 3 ശതമാനവും 50 ലക്ഷത്തില്‍ കൂടുതലാണെങ്കില്‍ 3.50 ശതമാനവും ലഭിക്കും.
ഐസിഐസിഐ ബാങ്കില്‍ മെട്രോ, അര്‍ബന്‍ ബ്രാഞ്ചുകളില്‍ 10,000 രൂപ മിനിമം ബാലന്‍സ് വേണം. സെമി അര്‍ബന്‍ മേഖലയില്‍ 5,000 രൂപ, റൂറല്‍ മേഖലയില്ഡ 2000 രൂപ ഗ്രാമീണ്‍ മേഖലയില്‍ 1,000 രൂപ എന്നിങ്ങനെയാണ് മിനിമം ബാലന്‍സ് ആവശ്യം.
ആക്സിസ് ബാങ്ക് സേവിംഗ്സ് അക്കൗണ്ട്
3 ശതമാനം മുതല്‍ 3.5 ശതമാനം വരെയാണ് ആക്സിസ് ബാങ്ക് സേവിംഗ്സ് അക്കൗണ്ുകള്ക്ക് നല്കുന്ന പലിശ നിരക്ക്. 2022 ജൂണ്‍ 1നാണ് പലിശ നിരക്ക് പുതുക്കിയത്. പ്രതിദിന ബാലന്‍സിനെ അടിസ്ഥാനമാക്കി പലിശ കണക്കാക്കി മൂന്ന് മാസത്തിലൊരിക്കലാണ അുവദിക്കുന്നത്.
50 ലക്ഷത്തില്‍ താഴെ ബാലന്‍സുള്ള അക്കൗണ്ടുകള്‍ക്കാണ് 3 ശതമാനം പലിശ. 50 ലക്ഷത്തിന് മുകളില്‍ 3.5 ശതമാനം പലിശ ലഭിക്കും. സെമി അര്‍ബന്‍, അര്‍ബന്‍, മെട്രോ നഗരങ്ങളില്‍ 15,000 രൂപ മുതല്‍ 25000 രൂപ വരെയാണ് മിനിമം ബാലൻസ്.
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്
2022 ജൂണ്‍ 1നാണ് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് പലിശ നിരക്ക് പുതുക്കിയത്. 10 ലക്ഷം വരെ ബാലന്‍സുള്ള അക്കൗണ്ടുകള്‍ക്ക് 4 ശതമാനമാണ് പലിശ. 10 ലക്ഷത്തിനും 10 കോടിക്കും ഇടയില്‍ 6 ശതമാനം പലിശ ബാങ്ക് നല്‍കുന്നുണ്ട്. 10,000 രൂപയാണ് ഐഡിഎഫ്സി ഫസ്റ്റ് ബാങ്കില്‍ ആവശ്യമുള്ള മിനിമം ബാലന്‍സ്. 2015 ലാണ് ഈ സ്വകാര്യ ബാങ്ക് ആരംഭിക്കുന്നത്.
പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട്
2022 ജൂലായ് സെപ്റ്റംബര്‍ പാദത്തിലെ നിരക്ക് പ്രകാരം പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടുകള്‍ക്ക് 4 ശതമാനമാണ് പലിശ നിരക്ക്. സാമ്പത്തിക വര്‍ഷത്തിലാണ് പലിശ ക്രെഡിറ്റ് ചെയ്യുന്നത്.500 രൂപയാണ് പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിന്റെ മിനിമം ബാലന്‍സ്. വ്യക്തിഗത അക്കൗണ്ടും സംയുക്ത അക്കൗണ്ടും അനുവദിക്കുന്നുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
