സ്ഥിര നിക്ഷേപങ്ങൾ വിശ്വസനീയവും സ്ഥിരവുമായ വരുമാനം നൽകുന്നുണ്ട്. ഒരു നിശ്ചിത കാലയളവിലേക്ക് ഒരു തുക നിക്ഷേപിച്ചാൽ, പലിശ ഇനത്തിൽ നല്ലൊരു വരുമാനം നേടിയെടുക്കാൻ കഴിയും. സേവിംഗ്‌സ് അക്കൗണ്ടുകളേക്കാൾ ഉയർന്ന പലിശ നിരക്ക് എഫ്‌ഡികൾ നൽകുന്നു. ഇതാണ് നിക്ഷേപകരെ ആകർഷിക്കുന്ന മറ്റൊരു പ്രധാന ഘടകം. ബാങ്കുകളും പോസ്റ്റ് ഓഫീസുകളും സ്ഥിര നിക്ഷേപങ്ങൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇവയിൽ ഏതാണ് സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നൽകുന്നതെന്ന് നോക്കാം.
പി.എൻ.ബിയിൽ നിക്ഷേപമുണ്ടോ? നിങ്ങളറിഞ്ഞോ പുതിയ മാറ്റങ്ങൾ? ഈ എഫ്.ഡി ഉയർന്ന റിട്ടേൺ നൽകും..
എസ്ബിഐ സ്ഥിരനിക്ഷേപം
ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) നിക്ഷേപത്തിന്റെ കാലാവധിയെ അടിസ്ഥാനമാക്കി വ്യത്യസ്ത സ്ഥിര നിക്ഷേപ (എഫ്ഡി) പലിശ നിരക്കുകൾ വാഗ്‌ദാനം ചെയ്യുന്നു. 1 മുതൽ 5 വർഷം വരെ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് 6.5 ശതമാനം മുതൽ 7 ശതമാനം വരെ പലിശ നൽകുന്നു. ഒരു വർഷത്തെ ടേം ഡെപ്പോസിറ്റിന് 6.8 ശതമാനം പലിശയും രണ്ട് വർഷത്തെ ടേം ഡിപ്പോസിറ്റിന് 7 ശതമാനവും മൂന്ന്, നാല് വർഷത്തെ ടേം ഡെപ്പോസിറ്റുകൾക്ക് 6.75 ശതമാനം പലിശയും ലഭിക്കും. അഞ്ച് വർഷത്തെ കാലാവധിയുള്ള നിക്ഷേപത്തിന് 6.5 ശതമാനം പലിശ ലഭിക്കും.

പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപം
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ടുകൾ (TD) എന്ന പേരിൽ പോസ്റ്റ് ഓഫീസുകൾ സ്ഥിര നിക്ഷേപ സൗകര്യം നൽകുന്നുണ്ട്. ഈ അക്കൗണ്ടുകൾക്ക് ഇന്ത്യൻ സർക്കാരിന്റെ പിന്തുണയുണ്ട്. അതിനാൽതന്നെ നിക്ഷേപകർക്കിടയിൽ അവ പലപ്പോഴും സുരക്ഷിത നിക്ഷേപ ഓപ്ഷനായി കണക്കാക്കപ്പെടുന്നു. 2025 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ, പോസ്റ്റ് ഓഫീസുകൾ 6.7 ശതമാനം മുതൽ 7.1 ശതമാനം വരെ പലിശ വാഗ്‌ദാനം ചെയ്യുന്നുണ്ട്.
ഒരു വർഷത്തെ കാലാവധിയുള്ള നിക്ഷേപത്തിന് 6.9 ശതമാനം പലിശയും രണ്ട് വർഷത്തെ ടേം ഡെപ്പോസിറ്റിന് 7 ശതമാനവും മൂന്ന് വർഷത്തെ ടേം ഡെപ്പോസിറ്റിന് 7.1 ശതമാനവും ലഭിക്കും. അഞ്ച് വർഷത്തെ കാലാവധിയുള്ള നിക്ഷേപത്തിന് 6.7 ശതമാനം പലിശ ലഭിക്കും.
സ്ഥിര നിക്ഷേപത്തിലൂടെ പരമാവധി റിട്ടേൺസ് നേടാം; ഇക്കാര്യം അറിഞ്ഞിരുന്നാൽ...
എസ്ബിഐയിലെ സ്ഥിര നിക്ഷേപ പലിശ നിരക്ക് (2025 ജനുവരി മുതൽ മാർച്ച്‌വരെ)
1 വർഷം - 6.8%
2 വർഷം - 7.0%
3 വർഷം - 6.75%
4 വർഷം - 6.75%
5 വർഷം - 6.5%
പോസ്റ്റ് ഓഫീസിലെ പലിശ നിരക്ക്
1 വർഷം - 6.9%
2 വർഷം - 7.0%
3 വർഷം - 7.1%
4 വർഷം - -
5 വർഷം - 6.7%
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ?

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications