വീടു വെയ്ക്കുക, കാർ വാങ്ങുക എന്നത് ജീവിതത്തിലെ സ്വപ്ന സാക്ഷാത്കാരമായി കാണുന്നവരുണ്ട്. ഇതിന് മിക്കവരും വായ്പകളെ ആശ്രയിക്കും. ദീർഘകാല തിരിച്ചടവ് വരുന്ന ഭവന വായ്പകൾ സാധാരണക്കാർക്ക് നിക്ഷേപത്തിന്റെ സാധ്യതകളെയാണ് ഇല്ലാതാക്കുന്നത്. ഇഎംഐ ബാധ്യത വരുന്നതോടു കൂടി വലിയൊരു തുക ഇതിനായി മാറ്റിവെയ്ക്കേണ്ടി വരും.
15 വർഷത്തിന് മുകളിൽ തിരിച്ചടവുള്ളതിനാൽ കരിയറിൽ നല്ലൊരു കാലം തിരിച്ചടവ് ബാധ്യതയുണ്ടാകും. എന്നാൽ ഇഎംഐയ്ക്ക് അടയ്ക്കേണ്ടി വരുന്ന തുക എസ്ഐപി നിക്ഷേപത്തിലേക്ക് മാറ്റിയാൽ കട ബാധ്യതയില്ലാതെ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കും. ഇക്കാര്യമാണ് ചുവടെ വിശദമാക്കുന്നത്.
ഇഎംഐ
ആവശ്യത്തിനായി എടുക്കുന്ന വായ്പ തുക മാസത്തിൽ തിരിച്ചടയ്ക്കുന്നതിനനെയാണ് ഇക്യുറേറഡ് മന്ത്‌ലി ഇൻസ്റ്റാൾമെന്റ് (ഇഎംഐ) എന്ന് പറയുന്നത്. മാസത്തിൽ അടയ്ക്കുന്ന തുകയും ആകെ അടയ്ക്കേണ്ട മാസവും കൊണ്ട് ഗുണിച്ചാൽ ആകെ അടയ്ക്കേണ്ട തുക ലഭിക്കും. വായ്പയെടുക്കുമ്പോൾ ലഭിക്കുന്ന തുകയെയാണ് മുതലെന്ന് (principal amount) വിളിക്കുന്നത്.
ഇതിനൊപ്പം പലിശയും ചേര്‍ത്താണ് തിരിച്ചടവ് തുക കണക്കാക്കുന്നത്. വിലയ തുക വായ്പ എടുക്കുന്നൊരാൾക്ക് വലിയ തുക പലിശ വരും. പലിശ നിരക്ക് കൂടുമ്പോള്‍ തിരിച്ചടവും കൂടും. കാലാവധി കൂടുന്ന വായ്പകളിൽ പലിശ ബാധ്യതയും ഉയരും. ഭവന വായ്പകള്‍ 15 മുതല്‍ 30 വർഷ കാലാവധിയുള്ളവയാണ്. ഇതിനാൽ ബാങ്കുകൾക്ക് വലിയ പലിശ ഭവന വായ്പകളിലൂടെ ലഭിക്കുന്നു.
എസ്ഐപി
ഇഎംഐയുടെ എതിര്‍ വിപരീതമായ പ്രക്രിയയാണ് സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്ഐപി) എന്ന് പറയാം. വിപണിയില്‍ ലഭ്യമായ നിക്ഷേപങ്ങളിൽ നിശ്ചിത ഇടവേളകളിൽ തുക ഇടുന്നതാണ് എസ്ഐപിയുടെ രീതി. നിക്ഷേപിക്കുന്ന പണത്തിനൊപ്പം കോമ്പൗണ്ടിംഗ് പലിശയും ചേര്‍ത്ത് കാലാവധിയിൽ തിരികെ ലഭിക്കും. പ്രധാനമായും മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളിലാണ് എസ്ഐപി പ്രവർത്തിക്കുന്നത്.
ഓഹരിവിപണിയിൽ നേരിട്ട് നിക്ഷേപിക്കുന്നൊരാൾക്ക് ടൈമിംഗ് പ്രധാനമാണ്. വാങ്ങുന്നതും വിൽക്കുന്നതിനും കൃത്യമായ സമയം പാലിച്ചില്ലെങ്കിൽ ആദായത്തെ ബാധിക്കും. എന്നാൽ മ്യൂച്വൽ ഫണ്ടിൽ എസ്‌ഐപി വഴി ദീര്‍ഘകാലം നിക്ഷേപിച്ചാൽ ആവറേജിംഗിന്റെ ഗുണം ലഭിക്കും.
ആദായം എങ്ങനെ
ഭവന വായ്പകളിൽ പലിശ നിരക്ക് 6.5- 10 ശതമാനം വരെയാണ്. മ്യൂച്വൽ ഫണ്ടുകളിൽ ഇക്വിറ്റി ഫണ്ടുകളിൽ നിക്ഷേപിക്കുന്നൊരാൾക്ക് 12-16% ശതമാനം വരെ ആദായം ലഭിക്കും. ബാലന്‍സ്ഡ് ഫണ്ടുകള്‍ക്ക് 7-11% വരെ ആദായം ലഭിക്കും. ഇതു പ്രകാരം മാസത്തിൽ 5,000 രൂപ മാസ എസ്ഐപി 15 വര്‍ഷത്തേക്ക് നടത്തുന്നൊരാൾ കാലാവധി വരെ 9 ലക്ഷം രൂപയാണ് നിക്ഷേപിക്കുക. ശരാശരി 8 ശതമാനം ആദായം പ്രതീക്ഷിച്ചാൽ 8.4 ലക്ഷം രൂപ ലാഭം ലഭിക്കും. 17.42 ലക്ഷം രൂപ രൂപ കാലാവധിയിൽ ലഭിക്കും.
സമാനമായി 3.75 ലക്ഷം രൂപ വായ്പയെടുക്കുന്നൊരാൾക്ക് എത്ര രൂപ തിരിച്ചടവ് വരുമെന്ന് നോക്കാം. 15 വര്‍ഷകാലം തിരിച്ചടവ് കാലാവധിയുള്ള വായ്പയ്ക്ക് 8 ശതമാനം പലിശ കണക്കാക്കിയാൽ മാസത്തിൽ 5,000 രൂപയാണ് ഇഎംഐയായി വരുന്നത്. കാലാവധിയിൽ 5.25 ലക്ഷം രൂപ തിരിച്ചടയ്ക്കേണ്ടി വരും.
ഗുണങ്ങളും ദോഷങ്ങളും
വായ്പയെടുക്കുന്നൊരാൾക്ക് ആഗ്രഹിക്കുന്ന കാര്യം വേഗത്തിൽ നേടാന്‍ സാധിക്കും. പക്ഷേ ഇഎംഐയായി തിരിച്ചടവ് വരുമ്പോൾ കൂടുതല്‍ പണം നല്‌കേണ്ടി വരും. ഇഎംഐ ഒരു തരത്തിൽ ബാധ്യതയാണ്. തിരിച്ചടവ് മുടങ്ങിയാല്‍ ഈട് നൽകിയ വസ്തു ബാങ്കുകൾക്ക് തിരിച്ചെടുക്കാൻ സാധിക്കും. മെഡിക്കല്‍ എമര്‍ജന്‍സി, ജോലി നഷ്‌പെടുന്ന സാഹചര്യങ്ങളിൽ സാമ്പത്തിക ബാധ്യതയാണ് ഇഎംഐ.
എസ്ഐപി വഴി നിക്ഷേപിച്ച് പണം കണ്ടെത്തുന്നൊരാൾക്ക് കാത്തിരിപ്പാണ് പ്രശ്‌നം. ആഗ്രഹിക്കുന്ന കാര്യം നേടാൻ കാത്തിരിക്കണം. മുടങ്ങാതെ നിക്ഷേപം നടത്തിയാൽ മാത്രമെ കാലാവധിയിൽ നേട്ടം ലഭിക്കുകയുള്ളൂ. എസ്‌ഐപി മുടങ്ങിയാല്‍ പ്രശ്‌നമില്ല. വ്യക്തിഗത സമ്പാദ്യം വളര്‍ത്തിയടിക്കാന്‍ സാധിക്കും. പണത്തിന് ആവശ്യം വരുന്ന സമയത്ത് പിൻവലിക്കാനും സാധിക്കും. ഇതേസമയം കാറു വാങ്ങാനായി നിക്ഷേപിക്കുന്നൊരാൾക്ക് വാഹനത്തിന്റെ വില ഉയർന്നാൽ നിക്ഷേപം വഴി ഗുണം ലഭിക്കില്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
