സ്ഥിര നിക്ഷേപത്തിന്റെ ഏറ്റവും വലിയ ആവശ്യക്കാർ മുതിർന്ന പൗരന്മാരാണ്. പ്രായമായ സമയത്ത് സുരക്ഷിതമായി നിക്ഷേപിക്കാൻ ബാങ്ക് സ്ഥിര നിക്ഷേപങ്ങളാണ് ഇത്തരക്കാർക്ക് ഏറ്റവും അനുയോജ്യം. ഇക്കാരണംം കൊണ്ട് തന്നെയാണ് മുതിർന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപത്തിന് ഏറ്റവും ഉയർന്ന പലിശ എല്ലാ ബാങ്കുകളും നൽകുന്നത്.
റഗുലർ നിക്ഷേപങ്ങളെ അപേക്ഷിച്ച് 0.50 ശതമാനം മുതൽ 0.75 ശതമാനം വരെ പലിശ മുതിർന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപത്തിന് ലഭിക്കും. ഇതിനൊപ്പം പ്രത്യേക പലിശ നിരക്ക് ലഭിക്കുന്ന പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികളും വിവിധ ബാങ്കുകൾ അവതരിപ്പിച്ചിട്ടുണ്ട്.
പ്രത്യേക സ്ഥിര നിക്ഷേപങ്ങൾ
മുൻനിര ബാങ്കുകളായ ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ എന്നിവ മുതിർന്ന പൗരന്മാർക്ക് പ്രത്യേക സ്ഥിര നിക്ഷേപം അവതരിപ്പിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് ആരംഭിച്ച ഈ സ്ഥിര നിക്ഷേപങ്ങൾ കാലാവധിയോട് അടുത്തെങ്കിലും മുതിർന്ന പൗരന്മാർക്ക് അധിക പലിശ നൽകുന്നതിന്റെ ാഗമായി കാലാവധി ഉയർത്തി നൽകിയിട്ടുണ്ട്. എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ പ്രത്യേക സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കും നിക്ഷേപിക്കാനുള്ള അവസാന തീയതിയും പരിശോധിക്കാം.

എസ്ബിഐ വീകെയർ സ്ഥിര നിക്ഷേപം
എസ്ബിഐ വീകെയർ സ്ഥിര നിക്ഷേപം മുതിർന്ന പൗരന്മാർക്കുള്ള പ്രത്യേക പദ്ധതിയാണ്. സാധാരണ കാലയളവിൽ റെഗുലർ നിക്ഷേപകർക്ക് ലഭിക്കുന്നതിനേക്കാൾ 0.50 ശതമാനം അധിക നിരക്ക് മുതിർന്ന പൗരന്മാർക്ക് ലഭിക്കും. എസ്ബിഐ വീകെയർ സ്ഥിര നിക്ഷേപത്തിൽ 0.50 ശതമാനം അധിക നിരക്ക് കൂടി നിക്ഷേപകർക്ക് ലഭിക്കും. ആകെ 1 ശതമാനം അധിക പലിശ നേടാം. 5 വർഷം മുതൽ 10 വർഷത്തേക്കുള്ള നിക്ഷേപത്തിനാണ് ഈ നിരക്ക് നൽകുന്നത്. 7.50 ശതമാനം പലിശ ലഭിക്കും.
പുതിയ സ്ഥിര നിക്ഷേപത്തിനും പുതുക്കുന്ന സ്ഥിര നിക്ഷേപത്തിനും വീകെയർ പദ്ധതി പ്രകാരം പലിശ ലഭിക്കും. 2023 സെപ്റ്റംബർ 30 ആണ് പദ്ധതിയിൽ നിക്ഷേപിക്കാനുള്ള അവസാന തീയതി. മുതിർന്ന പൗരന്മാർക്ക് 7 ദിവസം മുതൽ 10 വർഷ കാലയളവിൽ 3.50 ശതമാനം മുതൽ 7.60 ശതമാനം പലിശ മുതിർന്ന പൗരന്മാർക്ക് ലഭിക്കും. 400 ദിവസത്തെ അമൃത് കലാശ് പദ്ധതി പ്രകാരമാണ് ഏറ്റവും ഉയർന്ന പലിശ ലഭിക്കുന്നത്.
എച്ച്ഡിഎഫ്സി ബാങ്ക് സീനിയർ സിറ്റിസൺ എഫ്ഡി
എച്ച്ഡിഎഫ്സി ബാങ്കിൽ എല്ലാ കാലാവധിയിലും മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം അധിക നിരക്ക് ലഭിക്കും. ഇതിനൊപ്പം 5 വർഷം 1 ദിവസം മുതൽ 10 വർഷ കാലയളവിൽ എച്ച്ഡിഎഫ്സി ബാങ്ക് സീനിയർ സിറ്റിസൺ എഫ്ഡി പ്രകാരം 0.25 ശതമാനം പലിശ കൂടി ചേർത്ത് 0.75 ശതമാനം പലിശ മുതിർന്ന പൗരന്മാർക്ക് നൽകും. ഇതോടെ 7.75 ശതമാനം പലിശ ലഭിക്കും.
2023 നവംബർ ഏഴിനകം പദ്ധതി അവസാനിക്കും. എച്ച്ഡിഎഫ്സി ബാങ്കിൽ മുതിർന്ന പൗരന്മാർക്ക് 3.50 ശതമാനം മുതൽ 7.75 ശതമാനം പലിശ ലഭിക്കും.
ഐസിഐസിഐ ബാങ്ക് ഗോൾഡൻ ഇയർ എഫ്ഡി
സാധാരണയായി ലഭിക്കുന്ന 0.50 ശതമാനത്തിനൊപ്പം 0.10 ശതമാനം അധിക നിരക്കാണ് ഐസിഐസിഐ ബാങ്ക് ഗോൾഡൻ ഇയർ എഫ്ഡി പ്രകാരം മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്നത്. 5 വർഷം 1 ദിവസം മുതൽ 10 വർഷത്തേക്ക് 7.50 ശതമാനം പലിശ നിക്ഷേപകർക്ക് ലഭിക്കും. 2020 മേയ് 20 ന് ആരംഭിച്ച പദ്ധതിക്ക് അവസാന തീയതി നിശ്ചയിച്ചിട്ടില്ല.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
