ഭാവി ചെലവുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മക്കളുടെ വിദ്യാഭ്യാസം. അതിനാൽ സാമ്പത്തികം ആസൂത്രണം ചെയ്യുമ്പോൾ മക്കളുടെ ഭാവി പരിഗണനിച്ചുള്ള നിക്ഷേപം പ്രധാനമാണ്. ഏത് നിക്ഷേപം തിരഞ്ഞെടുക്കുമ്പോഴും നിക്ഷേപകന്റെ റിസ്ക് പ്രൊഫൈൽ അനുസരിച്ചുള്ള പദ്ധതികൾ തിരഞ്ഞെടുക്കണം.
മക്കളുടെ വിദ്യാഭ്യാസത്തിനായി ചെറു പ്രായത്തിൽ തന്നെ നികര്ഷേപം ആരംഭിച്ച് ചെറിയ ചെലവിൽ വലിയ തുക സ്വന്തമാക്കാൻ ശ്രമിക്കുകയാണ് വേണ്ടത്. മക്കളുടെ ഭാവി പരിഗണിക്കുന്ന ഘട്ടത്തിൽ രക്ഷിതാക്കളെ സഹായിക്കുന്നതിന് കേന്ദ്ര സർക്കാർ വിവിധ സമ്പാദ്യ പദ്ധതികൾ അവതരിപ്പിച്ചിട്ടുണ്ട്.
റിസ്കെടുക്കാതെ നിക്ഷേപിക്കാൻ കേന്ദ്ര സർക്കാർ പദ്ധതി പരിശോധിക്കുമ്പോൾ പെൺകുട്ടികളാണെങ്കിൽ സുകന്യ സമൃദ്ധി യോജന തിരഞ്ഞെടുക്കാം. മക്കളുടെ വിദ്യാഭ്യാസത്തിനായി ദീർഘകാലത്തേക്ക് നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ പബ്ലിക് പ്രൊവിഡന്റ് ഫണ്ടും തിരഞ്ഞെടുക്കാം. രണ്ട് പദ്ധതികളും എങ്ങനെ മക്കളുടെ ഭാവിക്ക് സാമ്പത്തിക പിന്തുണ നൽകുന്നു എന്ന് നോക്കാം.

ആർക്കൊക്കെ നിക്ഷേപിക്കാം
സുകന്യ സമൃദ്ധി യോജന, പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് എന്നിവയിൽ നിക്ഷേപിക്കാൻ ആർക്കാണ് യോഗ്യത എന്ന് ആദ്യം പരിശോധിക്കാം. 10 വയസിന് താഴെ പ്രായമുള്ള പെൺകുട്ടികൾക്ക് മാത്രമാണ് സുകന്യ സമൃദ്ധി യോജനയിൽ നിക്ഷേപിക്കാൻ സാധിക്കുക.
ഈ സ്കീമിൽ നിക്ഷേപിക്കുന്നതിലൂടെ പെൺകുട്ടിക്ക് മികച്ച സമ്പാദ്യം സ്വരുകൂട്ടാൻ സാധിക്കുന്നു. നിക്ഷേപം ആരംഭിച്ച് 21 വർഷം എത്തുമ്പോഴാണ് സുകന്യ സമൃദ്ധി യോജന അക്കൗണ്ട് കാലാവധി എത്തുന്നത്.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് സ്കീമിൽ നിക്ഷേപിക്കാൻ പ്രത്യേക പരിഗണനകളൊന്നുമില്ല. പ്രായ പരിധിയില്ലാതെ എല്ലാവർക്കും നിക്ഷേപിക്കാം. 10 വയസോ അതിൽ കൂടുതലോ പ്രായമുള്ള പെൺകുട്ടിക്കും ആൺകുട്ടിക്കും പബ്ലിക്ക് പ്ലൊവിഡന്റ് ഫണ്ട് അക്കൗണ്ട് ആരംഭിക്കാം.
ലോക് ഇൻ പിരിയഡ്
ദീർഘകാല നിക്ഷേപ പദ്ധതികളായതിനാൽ നിക്ഷേപങ്ങളുടെ ലക്ഷ്യം പൂർത്തീകരിക്കാൻ ലോക് ഇൻ പിരിയഡ് പദ്ധതികൾക്കുണ്ട്. ഒരു പെൺകുട്ടി ജനിച്ചത് മുതൽ 10 വയസ് തികയുന്നത് സുകന്യ സമൃദ്ധി യോജന അക്കൗണ്ട് ആരംഭിക്കാം.
ബാങ്കിലോ പോസ്റ്റ് ഓഫീസിലോ അക്കൗണ്ട് ആരംഭിക്കാനുള്ള സൗകര്യമുണ്ട്. സുകന്യ സമൃദ്ധി യോജനയിൽ 21 വർഷമാണ് ലോക് ഇൻ പിരിയഡ്. നിക്ഷേപം ആരംഭിച്ച് 21 വർഷം പൂർത്തിയാകുന്നത് വരെ നിക്ഷേപം തുടരണം. 18 വയസ് പൂർത്തിയാകുമ്പോൾ 50 ശതമാനം നിക്ഷേപം പിൻവലിക്കാൻ
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് സ്കീമിന് 15 വർഷമാണ് നിക്ഷേപ കാലാവധി. 15 വർഷത്തിന് മുൻപ് നിക്ഷേപം അവസാനിപ്പിക്കാൻ സാധിക്കില്ല. 7-ാം വർഷത്തിൽ നിശ്ചിത ശതമാനം പിൻവലിക്കാൻ അവസരമുണ്ട്. 15 വർഷത്തെ കാലയളവിന് ശേഷം 5 വർഷത്തേക്ക് കൂടി പിപിഎഫ് നിക്ഷേപം നീട്ടാവുന്നതാണ്.
എത്ര രൂപ വരെ നിക്ഷേപിക്കാം
സാമ്പത്തിക വർഷത്തിൽ സുകന്യ സമൃദ്ധി യോജന അക്കൗണ്ടിൽ കുറഞ്ഞത് 250 രൂപയോ പരമാവധി 1.5 ലക്ഷം രൂപ വരെയോ നിക്ഷേപിക്കാം. പബ്ലിക് പ്രൊവിഡന്റ് ഫണ്ടിൽ പ്രതിവർഷം കുറഞ്ഞത് 500 രൂപ മുതൽ പരമാവധി 1.5 ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ സാധിക്കുന്നത്.
രണ്ട് നിക്ഷേപത്തിനും പൂർണമായ നികുതി ഇളവുണ്ട്. സാമ്പത്തിക വർഷത്തിൽ നിക്ഷേപിക്കുന്ന തുക ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം കിഴിവ് ലഭിക്കും. പലിശ വരുമാനത്തിനും നികുതി ഈടാക്കാത്തതിനാൽ കാലാവധിയിൽ നികുതി നൽകേണ്ടതില്ല.
പലിശ
രണ്ട് പദ്ധതികളും കേന്ദ്ര സർക്കാറിന്റെ ലഘു സമ്പാദ്യ പദ്ധതിക്ക് കീഴിൽ വരുന്നതിനാൽ സാമ്പത്തിക വർഷത്തിന്റെ ഓരോ പാദത്തിലും പലിശ നിരക്ക് അവലോകനം ചെയ്ത് പലിശ നിരക്ക് പുതുക്കും. അതാത് സമയത്തെ പലിശയാണ് രണ്ട് പദ്ധതികൾക്കും ലഭിക്കുന്നത്.
നിലവിലെ പലിശ നിരക്ക് നോക്കുമ്പോൾ സുകന്യ സമൃദ്ധി യോജനയിൽ നിക്ഷേപിക്കുന്നതിന് മികച്ച പലിശ ലഭിക്കും. 8 ശതമാനമാണ് സുകന്യ സമൃദ്ധി യോജനയുടെ പലിശ നിരക്ക്. ത്രൈമാസത്തിൽ പലിശ കണക്കാക്കി ക്രെഡിറ്റ് ചെയ്യും. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് 7.1 ശതമാനം പലിശയാണ് നിലവിൽ നൽകുന്നത്.
മികച്ചത് ഏത്
ഈ കണക്കുകൾ പരിശോധിക്കുമ്പോൾ സുകന്യ സമൃദ്ധി യോജന പെൺകുട്ടിയുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കുന്നതിനുള്ള മികച്ച നിക്ഷേപമായി കാണാം. കുട്ടിക്ക് 18 വയസ്സ് തികയുമ്പോഴും ഭാഗിക പിൻവലിക്കൽ സുകന്യ സമൃദ്ധി യോജനയിൽ സാധ്യമാണ്. എന്നാൽ പദ്ധതി പെൺകുട്ടികൾക്ക് മാത്രമാണെന്നത് ഒരു പോരായ്മയാണ്.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications