റിസ്കെടുക്കാതെ ചിട്ടയായ നിക്ഷേപം ആഗ്രഹിക്കുന്നൊരാള്‍ക്ക് തിരഞ്ഞെടുക്കാവുന്ന നിക്ഷേപമാണ് ആവര്‍ത്തന നിക്ഷേപം. മാസത്തില്‍ നിശ്ചിത തുക നിക്ഷേപിക്കുകയും പലിശ ചേര്‍ത്ത് കാലാവധിയില്‍ നിക്ഷേപിച്ച തുക തിരികെ ലഭിക്കുന്നതാണ് ആവര്‍ത്തന നിക്ഷേപത്തിന്റെ രീതി. ചെറിയ തുകയില്‍ ആരംഭിക്കാവുന്ന ആവര്‍ത്തന നിക്ഷേപത്തില്‍ മാസ വരുമാനക്കാര്‍ക്കും ദിവസ വേതനക്കാര്‍ക്കും ഒരു പോലെ ചേരാന്‍ സാധിക്കും.
പ്രധാനമായും തപാല്‍ വകുപ്പ് നടത്തുന്ന പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപവും ബാങ്ക് ആവര്‍ത്തന നിക്ഷേപവുമാണ് വിപണിയിലുള്ളത്. പലിശ നിരക്കിന്റെയും സുരക്ഷയുടെയും അടിസ്ഥാനത്തില്‍ ഏത് തിരഞ്ഞെടുക്കുമെന്ന് നോക്കാം.
പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപം
സാധാരണക്കാര്‍ക്കിടയില്‍ ഏറ്റവും സ്വീകാര്യമായ നിക്ഷേപമാണ് പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപം. കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള ലഘു സമ്പാദ്യ പദ്ധതികളില്‍ ഒന്നാണിത്. അഞ്ച് വര്‍ഷ കാലത്തേക്കാണ് പോസ്റ്റ് ഓഫീസില്‍ ആവര്‍ത്തന നിക്ഷേപം ആരംഭിക്കാന്‍ സാധിക്കുക. 100 രൂപ മുതല്‍ നിക്ഷേപിക്കാന്‍ സാധിക്കുമെന്നതിനാല്‍ സാധാരണക്കാര്‍ക്കു പോലും അനുയോജ്യമായ പദ്ധതിയാണിത്. 10 രൂപയുടെ ഗുണിതങ്ങളായി എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം.
പ്രായ പരിധിയില്ലാതെ ഏതൊരാള്‍ക്കും പദ്ധതിയില്‍ ചേരാം. മാസ അടവ് മുടങ്ങിയാല്‍ 100 രൂപയ്ക്ക് 1 രൂപ തോതില്‍ പിഴ ഈടാക്കും. ഒരു വര്‍ഷത്തിന് ശേഷം 50 ശതമാനം തുക പിന്‍വലിക്കാന്‍ പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപം അനുവദിക്കും. നിലവില്‍ 5.8 ശതമാനമാണ് ആവര്‍ത്തന നിക്ഷേപത്തിന് നിശ്ചയിച്ചിട്ടുള്ള പലിശ നിരക്ക്.
ബാങ്ക് ആവര്‍ത്തന നിക്ഷേപം
ബാങ്കുകള്‍ നല്കുന്ന ടേം ഡെപ്പോസിറ്റുകളില്‍ ഒന്നാണ് ആവര്‍ത്തന നിക്ഷേപങ്ങള്‍. ബാങ്ക് ആവര്‍ത്തന നിക്ഷേപങ്ങള്‍ ഒരിടത്ത് നിന്ന് മറ്റൊരു ബാങ്കിലേക്ക് മാറ്റാന്‍ സാധിക്കും. ബാങ്ക് ആവര്‍ത്തന നിക്ഷേപങ്ങളുടെ ചുരുങ്ങിയ കാലാവധി 6 മാസമാണ്. പരമാവധി 10 വര്‍ഷം വരെ നിക്ഷേപിക്കാം. ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്കുന്ന പലിശ നിരക്ക് തന്നെയാണ് ആവര്‍ത്തന നിക്ഷേപങ്ങള്‍ക്കും ലഭിക്കുന്നത്.
ബാങ്ക് ആവര്‍ത്തന നിക്ഷേപങ്ങള്‍ വായ്പ സൗകര്യം നല്കുന്നു. ആവര്‍ത്തന നിക്ഷേപം ജാമ്യമായി സ്വീകരിച്ച് ബാങ്കുകള്‍ ജാമ്യം നല്‍കും. നിക്ഷേപത്തിന്റെ 80-90 ശതമാനം തുക വരെ വായ്പയായി ലഭിക്കും. ബാങ്കുകള്‍ അനുസരിച്ച് ഇത് വ്യത്യാസപ്പെടാം.
പോസ്റ്റ് ഓഫീസ് vs ബാങ്ക്
പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപത്തില്‍ 5 വര്‍ഷമാണ് കാലാവധി. ബാങ്കുകളില്‍ 1-10 വര്‍ഷത്തിനിടെയിലുള്ള ഏത് കാലാവധിയിലും ചേരാം. പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപം ലഘു സമ്പാദ്യ പദ്ധതിക്ക് കീഴില്‍ വരുന്നതിനാല്‍ സാമ്പത്തിക വര്‍ഷത്തിന്റെ എല്ലാ പാദങ്ങളിലും പുനഃപരിശോധിക്കും.
ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തുന്നത് റിസര്‍വ് ബാങ്ക് പോളിസികള്‍ക്ക് അടിസ്ഥാനപ്പെടുത്തിയാണ്. ബാങ്കില്‍ ആവശ്യമായ കാലത്തോളം ആവര്‍ത്തന നിക്ഷേപം പുതുക്കാം. പോസ്റ്റ് ഓഫീസില്‍ 5 വര്‍ഷം വരെയാണ് അധിക കാലാവധിയെടുത്ത് നിക്ഷേപം നീട്ടാം.
പലിശ നിരക്ക്
ബാങ്ക് ആവര്‍ത്തന നിക്ഷേപങ്ങളുടെ പലിശ നിരക്ക് 7.50 ശതമാനം വരെ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് അധിക നിരക്കും ബാങ്കുകള്‍ നല്‍കുന്നുണ്ട്. പോസ്റ്റ് ഓഫീസിൽ എല്ലാ വിഭാഗത്തിനും 5.8 ശതമാനം പലിശ ലഭിക്കുന്നു. എച്ച്ഡിഎഫ്സി ബാങ്കില്‍ 3.75 ശതമാനം മുതല്‍ 5.75 ശതമാനം വരെയാണ് പൊതു വിഭാഗത്തിന് ലഭിക്കുന്ന പലിശ നിരക്ക്. മുതിര്‍ന്ന പൗരന്മാര്ക്ക് 4.25 ശതമാനം മുതല്‍ 6.50 ശതമാനം വരെ പലിശ ലഭിക്കും.
ഐസിഐസിഐ ബാങ്കില്‍ 4-5.90 ശതമാനം വരെ ലഭിക്കും. മുതിര്‍ന്നവര്‍ക്ക് 0.50 ശതമാനം അധിക നിരക്ക് ലഭിക്കും. എസ്ബിഐയില്‍ പൊതുവിഭാഗത്തിന് 5.45- 5.65 ശതമാനവും മുതിര്‍ന്ന പൗരന്മാര്ക്ക് 5.95%-6.45% പലിശയും ലഭിക്കും. ഉയർന്ന പലിശ നൽകുന്ന ചില ബാങ്കുകളിതാ. മുതിർന്ന പൗരന്മാരുടെ പലിശ ബ്രാക്കറ്റിൽ.
ആക്സിസ് ബാങ്ക്- 4.65%-5.75% (4.90%-6.50%),
കനറാ ബാങ്ക്- 4.65%-5.75% (5.15%- 6.25%)
ഫെഡറല്‍ ബാങ്ക്- 4.80%-6.00% (5.30%-6.65%)
ഐഡിബിഐ ബാങ്ക്- 5.60%-5.80% (6.10%-6.55%)
ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്- 5.50%-6.25% (6.25%- 7.00%)
സൗത്ത് ഇന്ത്യന്‍ ബാങ്ക്- 4.60%- 6.00%(5.10%-6.50%)
യെസ് ബാങ്ക്- 5.50%- 6.75% (6.00%-7.50%)
More From GoodReturns

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

പ്രവാസികൾക്ക് ആശ്വാസം; പണം ഇനി അക്കൗണ്ടിലെത്താൻ വൈകില്ല

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ആർബിഐ പണനയം: എഫ്ഡി നിക്ഷേപകർക്ക് മുന്നിലുള്ള ഈ സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത്!

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം



Click it and Unblock the Notifications