ചെറിയ തുകകളായി മാറ്റിവെച്ച് നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് മുന്നിൽ ഇന്ന് നിരവധി ഓപ്ഷനുകളുണ്ടാകും. മാസ ശമ്പളക്കാരില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചിട്ടയായ നിക്ഷേപ ശീലം പിന്തുടരാൻ സഹായിക്കുന്ന നിക്ഷേപങ്ങളാണ് ആവര്‍ത്തന നിക്ഷേപവും മ്യൂച്വല്‍ ഫണ്ടുകളിലെ സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്ഐപി) വഴിയുള്ള നിക്ഷേപവും.
മാസത്തില്‍ ശമ്പളത്തിന്റെ ഒരു ഭാഗം നിക്ഷേപമായി ഉപയോഗിക്കാനും ദീർഘകാല നിക്ഷേപത്തിലൂടെ നല്ലൊരു തുക സമ്പാദിക്കാനും ഈ നിക്ഷേപങ്ങൾ സഹായിക്കും. എന്നാല്‍ രണ്ട് നിക്ഷേപങ്ങള്‍ തമ്മിലും പ്രവര്‍ത്തനത്തിലും റിട്ടേണിലും വലിയ അന്തരങ്ങളുണ്ട്. എന്തൊക്കെയാണ് വ്യത്യാസങ്ങളെന്നും നല്കുന്ന റിട്ടേണുകളും പരിശോധിക്കാം.
ആവര്‍ത്തന നിക്ഷേപം
ആവര്‍ത്തന നിക്ഷേപം ബാങ്കുകള്‍ നല്‍കുന്നൊരു സുരക്ഷിത നിക്ഷേപമാണ്. മാസതവണകളായി നിക്ഷേപിച്ച പണത്തിന പലിശയും ചേര്‍ത്തുള്ള തുക കാലാവധിയില്‍ ലഭിക്കും. സ്ഥിരമായൊരു റിട്ടേണ്‍ ലഭിക്കും എന്നത് ആവര്‍ത്തന നിക്ഷേപത്തിന്റെ പ്രത്യേകതയാണ്. ലഭിക്കുന്ന പലിശ നിരക്കും മാസ നിക്ഷേപ തുകയും കണക്കാക്കി കാലാവധിയിൽ എത്ര രൂപ ലഭിക്കും എന്നത് നേരത്തെ മനസിലാക്കാൻ സാധിക്കും. ബാങ്കിലും പോസ്റ്റ് ഓഫീസിലും ആവർത്തന നിക്ഷേപം ചേരാൻ സാധിക്കും.

എസ്ഐപി
മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാനുള്ള മാര്‍ഗമാണ് സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ അഥവാ എസ്ഐപി. ഇവിടെ ആദായം വിപണി സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയാണ്. ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ നിശ്ചിത കാലാവധിയുള്ളവയല്ല.
ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ ഓഹരികളില്‍ നിക്ഷേപിക്കുന്നതിനാല്‍ ഇവയുടെ പ്രകടനം അനുസരിച്ചുള്ള പ്രകടനം ആദായത്തെ ബാധിക്കും. നിക്ഷേപം എന്നതിലുപരി ഒരു നിക്ഷേപ മാർഗമാണ് എസ്ഐപി. എസ്ഐപി വഴി നിക്ഷേപിക്കുന്ന ഫണ്ടിന്റെ പ്രകടനമാണ് ഇവിടെ കണക്കാക്കുക.
മാസ നിക്ഷേപം
ആവർത്തന നിക്ഷേപത്തിലും എസ്ഐപിയിലും പ്രതിമാസ നിക്ഷേപം നടത്തേണ്ടതുണ്ട്. എസ്ഐപികൾ വ്യത്യസ്ത ഇടവേളകളിലും നിക്ഷേപിക്കാം. രണ്ട് സ്കീമുകളും എപ്പോള്‍ വേണമെങ്കിലും അവസാനിപ്പിക്കാനും നിക്ഷേപകര്‍ക്ക് പണം പിന്‍വലിക്കാനും സാധിക്കും. നേരത്തെയുള്ള പിന്‍വലിക്കലിന് ചാര്‍ജ് ഈടാക്കും.
വ്യത്യസ്ത റിട്ടേൺ
ആവർത്തന നിക്ഷേപം സ്ഥിരമായ റിട്ടേൺ വാഗ്ദാനം ചെയ്യുന്നവയും എസ്ഐപികൾ മാർക്കറ്റ് സാഹചര്യങ്ങളെ ആശ്രയിച്ച് പ്രവർത്തിക്കുന്നവയാണ്. എസ്ഐപികളില്‍ നിന്നുള്ള വരുമാനം വിപണിയുമായി ബന്ധപ്പെട്ടിരിക്കുന്നു. വിപണികള്‍ ഉയരുമ്പോള്‍ കൂടുതല്‍ പണം നേടാന്‍ സാധിക്കും. ആവർത്തന നിക്ഷേപത്തിൽ വ്യത്യസ്ത കാലാവധി ലഭിക്കും.
പോസ്റ്റ് ഓഫീസ് പദ്ധതി 5 വർഷമാണ് കാലാവധി. ബാങ്കിൽ 6 മാസം മുതൽ 120 മാസത്തേക്ക് ആവർത്തന നിക്ഷേപം ലഭിക്കും. എസ്ഐപികള്‍ എപ്പോള്‍ വേണമെങ്കിലും അവസാനിപ്പിക്കാം. 1 വര്‍ഷത്തേക്ക് എസ്കിറ്റ് ലോഡ് ഉണ്ടാകും. ഇക്വിറ്റി-ലിങ്ക്ഡ് സേവിംഗ് സ്കീമുകളിലെ എസ്ഐപികള്‍ക്ക് മാത്രമേ മൂന്ന് വര്‍ഷത്തെ ലോക്ക്-ഇന്‍ പിരിയഡുണ്ട്.
കാല്‍ക്കുലേറ്റര്‍
രണ്ട് നിക്ഷേപങ്ങളിലും പ്രതിമാസം 5000 രൂപ വീതം നിക്ഷേപിച്ചാലുള്ള ആദായം എങ്ങനെ എന്ന് പരിശോധിക്കാം. മാസത്തില്‍ 5,000 രൂപ 7 ശതമാനം പലിശ നല്കുന്ന ആവര്‍ത്ത നിക്ഷേപ സ്കീമില്‍ നിക്ഷേപിച്ചാല്‍ 5 വര്‍ഷത്തിന് ശേഷം ലഭിക്കുന്നത് 3.59 ലക്ഷം രൂപയായിരിക്കും. ഇവിടെ നിക്ഷേപിച്ചതുക 3 ലക്ഷമാണ്. പലിശ വരുമാനമായി 59,663.95 രൂപ ലഭിക്കും. വിവിധ ബാങ്കുകൾ 5 വർഷത്തേക്ക് 7 ശതമാനം പലിശ നൽകുന്നുണ്ട്. പോസറ്റ് ഓഫീസിലെ 5 വർഷ ആവർത്തന നിക്ഷേപത്തിന് 6.4 ശതമാനമാണ് പലിശ നിരക്ക്.
എസ്ഐപിയില്‍ വിപണി സാഹചര്യങ്ങൾക്ക് അനുസരിച്ചാണ് ആദായം കണക്കാക്കുന്നത്. ഇക്വിറ്റി ഫണ്ടിൽ 5 വർഷത്തേക്ക് നിക്ഷേപം നടത്തുമ്പോൾ ശരാശരി 12 ശതമാനം വരുമാനമെങ്കിലും പ്രതീക്ഷിക്കാം. ഒരു പക്ഷെ 15-18 ശതമാനമായി ഇത് ഉയരാം. പ്രതിമാസം 5,000 രൂപയുടെ എസ്ഐപി നടത്തിയാല്‍ 3 ലക്ഷം രൂപയാണ് നിക്ഷേപിക്കുന്നത്. 1,12,432 രൂപയുടെ ആദായം സഹതിം കാലാവധിയില്‍ 4,12,432 രൂപ ലഭിക്കും.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?



Click it and Unblock the Notifications
