A Oneindia Venture

ഇവിടെ വില കുറവാണ്; കുറഞ്ഞ വിലയിൽ സ്വർണം വാങ്ങാം, ഈ രാജ്യങ്ങളിലേക്ക് പോയാൽ മതി, നോക്കുന്നോ

സ്വർണം എന്നത് ഇന്ത്യക്കാർക്ക് ശരീരത്തിൽ അണിയാനുള്ള കേവലമായ ആഭരണം മാത്രമല്ല. മറിച്ച് അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യങ്ങളിലൊന്നാണ്. പ്രൌഡിയുടെ പാരമ്പര്യത്തിന്‍റെ ആത്മവിശ്വാസത്തിന്‍റെ എല്ലാം പ്രതീകമാണ് മലയാളികൾക്ക് സ്വർണം. എല്ലാ മംഗളകർമ്മങ്ങളിലും സ്വർണത്തിന്‍റെ സാന്നിധ്യം ഉള്ളത് കൊണ്ടു തന്നെ ലോകത്തിലെ ഏറ്റവും വലിയ ആഭരണ വിപണിയും ഇന്ത്യയ്ക്ക് സ്വന്തമാണ്.

കഴിഞ്ഞ കുറേ നാളുകളായി മുന്നോട്ട് കുതിക്കുകയാണ് സ്വർണ വില. 2023ൽ സ്വർണ വില പവന് 47120 രൂപ വരെ എത്തിയിരുന്നു. പിന്നീട് അത് പലപ്പോഴായി മാറി മറിഞ്ഞു. ഇന്ന്, തിങ്കളാഴ്ച ഒരു പവൻ സ്വർണത്തിന്‍റെ( 22 കാരറ്റ് ) വില 46080 രൂപയാണ്.

ഇവിടെ വില കുറവാണ്; കുറഞ്ഞ വിലയിൽ സ്വർണം വാങ്ങാം, ഈ രാജ്യങ്ങളിലേക്ക് പോയാൽ മതി, നോക്കുന്നോ

ആഗോള വിപണി

ആഗോള വിപണിയിൽ യുഎസ് ഡോളർ ചെറിയ കുതിപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇന്ന് ചെറിയ രീതിയൽ ഇടിഞ്ഞു. അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് തിരക്കിട്ട് അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കില്ലെന്ന വിലയിരുത്തലുകളാണ് സ്വർണ വിലയിലെ ചാഞ്ചാട്ടത്തിന് കാരണം. പലിശനിരക്ക് കുറയ്ക്കാന്‍ വൈകുന്തോറും യു.എസ് കടപ്പത്രങ്ങളുടെ യീല്‍ഡും ഡോളറിന്‍റെ മൂല്യവും ശക്തിപ്രാപിക്കും. ഇത് സ്വർണത്തിന്‍റെ വില കുറയാൻ കാരണമാകും.

ഇന്ത്യയിലെ സ്വർണ വില

രാജ്യത്ത് സ്വർണ വിലയിൽ കുത്തനെയുള്ള ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. 10 ഗ്രാം സ്വർണത്തിന് (22 കാരറ്റ് ) 100 രൂപ കുറഞ്ഞ് 57600 രൂപയിലെത്തി. 100 ഗ്രാം സ്വർണത്തിന് 1,000 രൂപ കുറഞ്ഞ് 5,76,000 രൂപയിലെത്തി.

24 കാരറ്റ് സ്വർണത്തിന് 10 ഗ്രാമിന് 110 രൂപ കുറഞ്ഞ് 62,840 രൂപയായപ്പോൾ 100 ഗ്രാമിന് 1,100 രൂപ കുറഞ്ഞ് 6,28,400 രൂപയായി.

18 കാരറ്റ് സ്വർണത്തിന് 10 രൂപയാണ് ഗ്രാമിന് കുറഞ്ഞത്. അതായത് 47130 രൂപയാണ് 10 ഗ്രാം സ്വർണത്തിന്‍റെ വില. 100 ഗ്രാമിന് 800 രൂപ കുറഞ്ഞ് 4,71,300 രൂപയായും എത്തി.

10000 രൂപയുടെ നിക്ഷേപം 50 ലക്ഷമാകും, കൂട്ടുപലിശയുടെ ശക്തി ചെറുതല്ല, നേട്ടം ഇരട്ടിയാണ്,നിക്ഷേപങ്ങൾ ഇതൊക്കെയാണ്

ദോഹയിലെ സ്വർണ്ണ വില

തിങ്കളാഴ്ച 10 ഗ്രാം സ്വർണത്തിന് (22 കാരറ്റ്) 2,345 ഖത്തർ റിയാലാണ് വില. അതായത് 100 ഗ്രാമിന് 23450 ഖത്തർ റിയാൽ. 1 ഗ്രാം സ്വർണത്തിന് 234.50 ഖത്തർ റിയാൽ എന്ന് സാരം.

ഒരു പവൻ സ്വർണം ( 8 ഗ്രാം ) ദോഹയിൽ നിന്നും വാങ്ങാൻ ഇന്ന് 1876 റിയാൽ നൽകണം. ഒരു ഖത്തർ റിയാലിനെ രൂപയിലേക്ക് മാറ്റിയാൽ 22.77 ആണ്. അതായത് 42,716.52 ഇന്ത്യൻ രൂപ നൽകിയാൽ ഒരു പവൻ സ്വർണം ദോഹയിൽ നിന്നും വാങ്ങാം.

അതേസമയം, 22 കാരറ്റിലുള്ള 1 ഗ്രാം, 8 ഗ്രാം സ്വർണം യഥാക്രമം 234.50 ഖത്തർ റിയാലും 1,876 ഖത്തർ റിയാലും നൽകണം. 24 കാരറ്റിൽ 10 ഗ്രാം സ്വർണത്തിന് 2,485 ഖത്തർ റിയാലും 100 ഗ്രാമിന് 24,950 ഖത്തർ റിയാലുമാണ് വില.

ഇന്ത്യൻ രൂപയിൽ വാങ്ങുമ്പോൾ

ഇന്ത്യൻ രൂപയിൽ കണക്കാക്കുമ്പോൾ ദോഹയിൽ 10 ഗ്രാമിന് (22 കാരറ്റ് ) 53,294.11 രൂപയും 24 കാരറ്റിന് 56,703.12 രൂപയുമാണ് വില. ഇന്ത്യയിലെ സ്വർണത്തിന്‍റെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ദോഹയിൽ സ്വർണ വിലയിൽ കുറവുണ്ട്.

ദുബായിലെ സ്വർണ്ണ വില

ദുബായിലും സ്വർണ വിലയിൽ നേരിയ കുറവുണ്ട്. 22 കാരറ്റിനും 24 കാരറ്റിനും ഗ്രാമിന് 0.25 ദിർഹം കുറഞ്ഞപ്പോൾ 18 കാരറ്റിന് ഗ്രാമിന് 2.75 ദിർഹം കുറഞ്ഞു.

10 ഗ്രാം സ്വർണത്തിന് (22 കാരറ്റ്) 2280 ദിർഹമാണ് വില. 100 ഗ്രാം സ്വർണത്തിന് 22800 ദിർഹമായി. ഒരു പവൻ അതായത് 8 ഗ്രാം സ്വർണം വാങ്ങാൻ 1824 ദിർഹം നൽകണം.

24 കാരറ്റ് സ്വർണത്തിന് കീഴിൽ 10 ഗ്രാമിന് 2.50 ദിർഹം കുറഞ്ഞ് 2,462.50 ദിർഹമായപ്പോൾ, 100 ഗ്രാമിന് 25 ദിർഹം കുറഞ്ഞ് 24,625 ദിർഹമായി.

18 കാരറ്റിന്‍റെ കാര്യത്തിൽ, 10 ഗ്രാമിന് 27.50 ദിർഹം കുറഞ്ഞു. 1 കിലോ സ്വർണം വാങ്ങാൻ 18650 ദിർഹം നൽകണം.

ഇന്ത്യൻ രൂപയിൽ വാങ്ങുമ്പോൾ

ഇന്ത്യൻ രൂപയിൽ ദുബായിൽ 10 ഗ്രാം (22 കാരറ്റ് ) സ്വർണം വാങ്ങാൻ 51,464.39 രൂപ നൽകണം. ഒരു പവൻ, അതായത് 8 ഗ്രാം സ്വർണം വാങ്ങാൻ നൽകേണ്ട വില ഏകദേശം 41,167.68 രൂപ. ഇന്ത്യയിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ദുബായിൽ കുറഞ്ഞ വിലയിൽ സ്വർണം വാങ്ങാം.

അബുദാബിയിലെ സ്വർണ്ണ വില

ദുബായ് പോലെ തന്നെ അബുദാബിയിലും സ്വർണ വിലയിൽ സമാനമായ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റിലും 24 കാരറ്റിലുമായി കഴിഞ്ഞ ദിവസത്തേക്കാൾ 0.25 ദിർഹം മുതൽ 25 ദിർഹം വരെ വിലക്കുറവിലാണ് വ്യാപാരം നടത്തിയത്.

ഇന്ത്യൻ രൂപയിൽ വാങ്ങുമ്പോൾ

22 കാരറ്റിനും 24 കാരറ്റിനും 18 കാരറ്റിനും അബുദാബിയിൽ ഇന്ത്യൻ രൂപയിൽ സ്വർണം വാങ്ങാൻ ദുബായിലെ വില തന്നെ നൽകിയാൽ മതി.

വില കൂടുതൽ ഇന്ത്യയിൽ തന്നെ

ദോഹയിലേയും ദുബായിലേയും അബുദാബിയിലേയും സ്വർണ വില ഇന്ത്യൻ വിപണിയിലെ സ്വർണവിലയുമായി താരതമ്യപ്പെടുത്തുമ്പോൾ (രൂപയിൽ) ഇന്ത്യയിലാണ് കൂടുതൽ എന്ന് കാണാം. ഏകദേശം 5000 രൂപ വരെയുള്ള വ്യത്യാസം കാണാൻ കഴിയും.

വില ഉയർന്നേക്കും

എണ്ണ വില ഉയര്‍ന്ന് നില്‍ക്കുന്നത് സ്വർണ വിപണിക്ക് അടക്കം ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഡോളര്‍ സൂചിക ഇടിയുന്നത് സ്വര്‍ണവില ഉയരാന്‍ കാരണമാകും. ഇന്ന് ഡോളര്‍ സൂചിക 103.92ലാണുള്ളത്. യൂറോപ്യന്‍ രാജ്യങ്ങളിലെ സാമ്പത്തിക ഞെരുക്കവും സ്വർണ വില ഉയർത്തിയേക്കാം. അതുകൊണ്ടു തന്നെ ആഭരണ പ്രേമികൾ വലിയയ ആശങ്കയിലാണ്. ഇന്ന് വാങ്ങണോ അല്ലെങ്കിൽ ഇനിയും വില കുറയുമോ എന്നതാണ് അവരുടെ ചിന്ത. എന്നാൽ വില കൂടിയാൽ നഷ്ടവും സംഭവിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X