ദീർഘകാല നിക്ഷേപത്തിലൂടെ നല്ലൊരു സമ്പാദ്യം ഉണ്ടാക്കിയെടുക്കാൻ സഹായിക്കുന്നൊരു മാർഗമാണ് മ്യൂച്വൽ ഫണ്ട്. മ്യൂച്വൽ ഫണ്ടുകളുടെ നേട്ടമറിഞ്ഞ് കൂടുതൽ പേർ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലേക്ക് എത്തുകയാണ്.
അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യയുടെ കണക്ക് പ്രകാരം 2023 മാർച്ച് മാസത്തിൽ എസ്ഐപി നിക്ഷേപമായെത്തിയത് 14,276 കോടി രൂപയാണ്. ഇത് എക്കാലത്തെയും ഉയർന്ന തുകയാണ്. മാർച്ച് മാസത്തിൽ എസ്ഐപി അക്കൗണ്ടുകളുടെ എണ്ണം 6.35 കോടിയായി ഉയർന്നു. ഫെബ്രുവരിയിൽ 6.28 കോടിയായിരുന്നു.
മ്യൂച്വൽ ഫണ്ടിലൂടെ വിവിധ ലക്ഷ്യങ്ങൾക്കായി നിക്ഷേപിക്കുന്നവരുണ്ടാകും. വലുതും ചെറുതുമായ തുക കണ്ടെത്താനുള്ള നിക്ഷേപങ്ങൾ നടത്തുന്നവരുണ്ടാകും. ഇത്തരത്തിൽ 10 വർഷം കൊണ്ട് 10 ലക്ഷം നിക്ഷേപിച്ച് 10 കോടി സമ്പാദിക്കാൻ സാധിക്കുമോ എന്നാണ് ഈ ലേഖനം പരിശോധിക്കുന്നത്.

എന്താണ് നിക്ഷേപ തന്ത്രം
മ്യൂച്വൽ ഫണ്ടിൽ വ്യത്യസ്ത തരം ഫണ്ടുകൾ ലഭിക്കും. ഇതിൽ ഓരോന്നും തിരഞ്ഞെടുക്കേണ്ടത് നിക്ഷേപകന്റെ സാമ്പത്തിക ലക്ഷ്യവും അപകടസാധ്യതയും ആശ്രയിച്ചിരിക്കും. മ്യൂച്വൽ ഫണ്ടിൽ നിന്ന് വലിയൊരു റിട്ടേണാണ് നോക്കുന്നതെങ്കിൽ, നിക്ഷേപം നടത്തുമ്പോൾ അഗ്രസീവ് ആയിരിക്കണം. ഇത്തരക്കാർക്ക് ലാർജ് കാപ് ഫണ്ടുകളെ അപേക്ഷിച്ച് മിഡ് കാപ് ഫണ്ടുകളെ തിരഞ്ഞെടുക്കാം.
ചരിത്രപരമായ പ്രകടനം നോക്കിയാൽ ഇവ ദീർഘകാലത്ത് നേട്ടം നൽകിയതായി കാണാം. ഇതിനൊപ്പം നിക്ഷേപകന്റെ റിസ്ക് പ്രൊഫൈൽ പരിഗണിക്കണം. വലിയ റിട്ടേൺ ആഗ്രഹിക്കുന്നവരാണെങ്കിൽ ദീർഘകാല നിക്ഷേപമാണ് അനുയോജ്യമാവുക. 10 വർഷത്തിനും 15 വർഷത്തിനും ഇടയിയിലുള്ള നിക്ഷേപങ്ങൾ ഗംഭീര റിട്ടേൺ നൽകുന്നവയാണ്.
10 വർഷം, 10 ലക്ഷം, 10 കോടി?
പ്രായോഗികമായി നോക്കുമ്പോൾ 10 വർഷത്തെ നിക്ഷേപ കാലയളവിൽ നിന്ന് 10 ലക്ഷം രൂപയുടെ നിക്ഷേപം വളർത്തി 10 കോടി രൂപയാക്കുക എന്നത് അസാധ്യമാണ്. എസ്ഐപി കാൽക്കുലേറ്ററിന്റെ സഹായത്തോടെ ഇത കണക്കാക്കിയാൽ, ഒരാൾ 10 വർഷത്തേക്ക് എല്ലാ മാസവും 12 ശതമാനം വാർഷിക റിട്ടേൺ ലഭിക്കുന്ന ഫണ്ടിൽ പ്രതിമാസം 4,35,000 രൂപ എസ്ഐപി ചെയ്താലാണ് 10 കോടി ലഭിക്കുക.
അടുത്ത 10 വർഷത്തേക്ക് നിക്ഷേപകൻ ഈ എസ്ഐപി തുടരുകയും വേണം. 10 റിട്ടേണാണ് പ്രതീക്ഷിക്കുന്നതെങ്കിൽ എസ്ഐപി തുക 4,85,000 രൂപ ആയിരിക്കും. അതിനാൽ, 10 ലക്ഷം രൂപ 10 വർഷത്തേക്ക് നിക്ഷേപിച്ച് 10 കോടി രൂപയാക്കുക എന്നത് പ്രായോഗികമല്ല.
റിട്ടേണും മാസ നിക്ഷേപവും
നിഫ്റ്റി നൽകിയ ചരിത്രപരമായ റിട്ടേണായ 12 ശതമാനം റിട്ടേൺ കണക്കാക്കിയാൽ പ്രതിമാസം എസ്ഐപി തുക ഏകദേശം 4,35,000 രൂപയാണ്. ഇടത്തരം റിസ്കെടുക്കുന്നൊരു നിക്ഷേപകന് 10 ശതമാനം വാർഷിക റിട്ടേൺ ലഭിക്കുമ്പോൾ പ്രതിമാസം 4,85,000 രൂപയാണ് എസ്ഐപിക്കായി മാറ്റിവെയ്ക്കേണ്ടത്.
കുറഞ്ഞ റിസ്കിൽ ഈ ലക്ഷ്യത്തിലേക്ക് നിക്ഷേപിക്കുന്നൊരാൾക്ക് 8 ശതമാനം റിട്ടേണാണ് ലഭിക്കുന്നതെങ്കിൽ ഓരോ മാസവും 5,50,000 രൂപ എസ്ഐപി വഴി നിക്ഷേപിക്കണം. ഇത്തരം നിക്ഷേപം സാധാരണഗതിയിൽ പ്രായോഗികമല്ല.
10 ലക്ഷം രൂപ 80 ലക്ഷമാകും
15 ശതമാനം വാർഷിക റിട്ടേൺ സഹിതം 10 ലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ നാലര, അഞ്ച് വർഷത്തിനുള്ളിൽ പണം ഏതാണ്ട് ഇരട്ടിയാക്കാൻ മ്യൂച്വൽ ഫണ്ടുകൾക്ക് സാധിക്കും. അതായത്, 10 ലക്ഷം രൂപ എന്നത് 20 ലക്ഷം രൂപയായി മാറും. 20 ലക്ഷം നിക്ഷേപിച്ച വ്യക്തിക്ക് അടുത്ത നാലര, അഞ്ച് വർഷത്തിനുള്ളിൽ ഇഥ് 40 ലക്ഷമായി മാറും. നിക്ഷേപകന് 10 ലക്ഷം രൂപ 14-15 വർഷത്തേക്ക് നിക്ഷേപിക്കാൻ സാധിക്കുമെങ്കിൽ 10 ലക്ഷം രൂപ 80 ലക്ഷം രൂപയായി മാറും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ ഓഹരികളിൽ വൻ മുന്നേറ്റം: RVNL, RITES ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട നിർണായക വിവരങ്ങൾ

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

സ്വാതന്ത്ര്യദിന അവധി: മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് മുന്നറിയിപ്പ്; NAV കട്ട്-ഓഫ് സമയത്തിൽ മാറ്റം വരുന്നു!



Click it and Unblock the Notifications