നിക്ഷേപത്തിൽ നിന്ന് ഏറ്റവും മികച്ച റിട്ടേണാണ് ഓരോരുത്തരും പ്രതീക്ഷിക്കുന്നത്. ഇതിന് അനുയോജ്യമായ നിക്ഷേപങ്ങൾക്ക് പിന്നാലെയുള്ള തിരച്ചിലിലാണ് ഓരോരുത്തരും. ഇവിടെ തിരഞ്ഞെടുക്കേണ്ടത് കോമ്പൗണ്ടിംഗ് അഥവാ കൂട്ടുപലിശയുടെ ഗുണം ലഭിക്കുന്ന നിക്ഷേപങ്ങളാണ്. നിക്ഷേപിക്കാൻ ഏറ്റവും അനുയോജ്യമായ മാർഗങ്ങളിലൊന്നാണ് കോമ്പൗണ്ടിംഗ്. മുതലിനൊപ്പം പലിശയ്ക്കും ചേര്‍ത്ത് പലിശ കിട്ടുന്ന രീതിയാണ് നിക്ഷേപം വളരാൻ ഏറ്റവും അനുയോജ്യം.
കോമ്പൗണ്ടിംഗ്
ദീർഘകാല നിക്ഷേപം നടത്താനും മികച്ച സമ്പാദ്യം ഉണ്ടാക്കിയെടുക്കാനും ആഗ്രഹിക്കുന്നവർ തിരഞ്ഞെടുക്കേണ്ട മാർഗമാണ് കോമ്പൗണ്ടിംഗ്. പ്രാരംഭ നിക്ഷേപത്തിന് ലഭിക്കുന്ന പലിശ വീണ്ടും നിക്ഷേപിക്കുന്നതാണ് കോമ്പൗണ്ടിംഗ് അഥവാ കൂട്ടുപലിശയുടെ രീതി. ഇത് പണം കാലക്രമേണ ഗണ്യമായി വളരാൻ സഹായിക്കുന്നു. ഇതിനാൽ ഭാവി സുരക്ഷിതമാക്കാൻ ശ്രമിക്കുന്നവർ കൂട്ടുപലിശയുടെ ഗുണങ്ങളും എവിടെ കൂട്ടുപലിശ ലഭിക്കുന്നു എന്നും അറിയണം.
എവിടെ നിക്ഷേപിക്കണം
നിരവധി നിക്ഷേപങ്ങൾ കൂട്ടുപലിശയുടെ ഗുണം നൽകുന്നവയാണ്. സ്ഥിര നിക്ഷേപങ്ങൾ, മ്യൂച്വൽ ഫണ്ടുകൾ, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), ആവർത്തന നിക്ഷേപം എന്നിവ കോമ്പൗണ്ടിംഗ് നൽകുന്ന നിക്ഷേപങ്ങളാണ്. ഓരോ നിക്ഷേപവുമായി ബന്ധപ്പെട്ട അപകടസാധ്യതകളും റിട്ടേണുകളും പരിശോധിച്ച് നിക്ഷേപിക്കുന്നതാണ് ഉചിതം.

നേരത്തെ തുടങ്ങാം
കൂട്ടുപലിശയുടെ നേട്ടങ്ങൾ ലഭിക്കുന്നതിന്റെ ഏറ്റവും പ്രധാന ഘടകം സമയമാണ്. എത്ര നേരത്തെ നിക്ഷേപം തുടങ്ങുന്നുവോ അത്രയും കൂടുതൽ സമയം പണം വളരും. ചെറിയ തുകയിലാണ് നിക്ഷേപം ആരംഭിക്കുന്നതെങ്കിലും നേരത്തെ ആരംഭിച്ചാൽ കോമ്പൗണ്ടിംഗിന്റെ ശക്തി പ്രയോജനപ്പെടുത്താം.
ഉദാഹരണമായി 20-ാം വയസില്‍ എസ്‌ഐപി വഴി 10,000 രൂപ മാസത്തില്‍ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിച്ച വ്യക്തിക്ക് 40 വര്‍ഷത്തിന് ശേഷം 9.79 കോടി രൂപ ലഭിച്ചു. 12 ശതമാനം റിട്ടേണാണ് ഇതിനായി ലഭിച്ചത്. മറ്റൊരു വ്യക്തി 40 വയസിൽ ഇദ്ദേഹം മാസം 20,000 രൂപ 60-ാം വയസ് വരെ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ചു. ഇവിടെ നേടാനായത് 1.84 കോടി രൂപ മാത്രമാണ്.
രണ്ട് പേരും 48 ലക്ഷം രൂപയാണ് നിക്ഷേപിച്ചതെങ്കിലും നേരത്തെ തുടങ്ങിയ വ്യക്തിക്ക് വലിയ നേട്ടം കോമ്പൗണ്ടിംഗിലൂടെ നേടാനായി.
തുടർച്ചയായി നിക്ഷേപിക്കുക
കൂട്ടുപലിശയിൽ നിക്ഷേപം വളരാൻ പ്രധാനമായും ചെയ്യേണ്ടത് തുടർച്ചയായ നിക്ഷേപമാണ്. സ്ഥിരതയോടെയുള്ള നിക്ഷേപം ഉറപ്പാക്കണം. പ്രതിമാസമോ വാർഷികമോ സാമ്പത്തിക സ്ഥിതി അനുസരിച്ച് തുടർച്ചയായ നിക്ഷേപം ഉറപ്പാക്കുക. നിക്ഷേപത്തിൽ അച്ചടക്കം കൊണ്ടു വരാനും നഷ്ടമാകുന്നില്ലെന്ന് ഉറപ്പാക്കാനും നിക്ഷേപങ്ങൾ ഓട്ടോമേറ്റ് ചെയ്യുന്നത് സഹായിക്കും.
ഡിവിഡന്റ് റീഇൻവെസ്റ്റ് ചെയ്യുക
കൂട്ടുപലിശയുടെ നേട്ടം പൂർണമായും പ്രയോജനപ്പെടുത്തുന്നതിന് നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്ന ലാഭവിഹിതം, പലിശ എന്നിവ പിൻവലിക്കാതെ വീണ്ടും നിക്ഷേപിക്കാനുള്ള സാധ്യത ഉപയോഗപ്പെടുത്തുക. ഈ രീതി മൊത്തത്തിലുള്ള വരുമാനം ഗണ്യമായി വർധിപ്പിക്കും.
നിക്ഷേപം വർധിപ്പിക്കുക
വരുമാനം വർധിക്കുന്നതിന് അനുസരിച്ച് നിക്ഷേപത്തിലേക്കുള്ള വിഹിതം കൂടി വർധിപ്പിക്കുന്നത് പരിഗണിക്കേണ്ടതാണ്. നിക്ഷേപ തുക സ്ഥിരമായി വർധിപ്പിക്കുന്നത് കോമ്പൗണ്ടിംഗ് പ്രക്രിയ കൂടുതൽ ശക്തിപ്പെടുത്തുകയും സമ്പത്ത് വർധിപ്പിക്കുന്നതിനുള്ള സാധ്യത ഉയരുകയും ചെയ്യും. മ്യൂച്വൽ ഫണ്ടിൽ എസ്ഐപി ചെയ്യുന്നൊരാളാണെങ്കിൽ വർഷത്തിൽ എസ്ഐപി സെറ്റ്അപ്പ് ചെയ്യുന്നതാണ് ഉചിതമായ രീതി.
ദീർഘകാലത്തേക്ക് തുടരാം
മികച്ച റിട്ടേൺ കാണിക്കുമ്പോൾ നിക്ഷേപം പിൻവലിക്കാനുള്ള ത്വര ഒഴിവാക്കുകയാണ് വേണ്ടത്. മുകളിൽ കാണിച്ച ഉദാഹരണത്തിൽ നിന്നും ദീർഘകാലം നിക്ഷേപിക്കുന്നവർക്കാണ് കോമ്പൗണ്ടിംഗിന്റെ ഗുണം കൂടുതലായി ലഭിക്കുകയെന്നത് വ്യക്തമാണ്. ഇതിനാൽ നിക്ഷേപം 10-15 വർഷം എന്ന ദീർഘകാല കാഴ്ചപാടിൽ തുടരണം. ഇത് നിക്ഷേപത്തിന് ഉയർന്ന വളർച്ച നൽകും.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications