ഓരോ വർഷം കടന്നു പോകുന്തോറും പ്രായവും കൂടി വരികയാണ്. നിക്ഷേപത്തെ പറ്റി കാര്യമായി ചിന്തിച്ചു തുടങ്ങിയിട്ടില്ലാത്തവർ പുതുവർഷത്തിലെങ്കിലും നിക്ഷേപങ്ങൾക്കായി കരുതൽ കൊടുക്കണം. 2022നെ പറ്റി ചിന്തിച്ചാൽ എത്ര പെട്ടന്ന് കടന്നു പോയെന്ന് എല്ലാവരും പറയും. ഈ വേഗത്തിൽ ദിവസങ്ങൾ കടന്നു പോകുമ്പോൾ വരുമാനം ഉണ്ടാക്കാൻ മികച്ച നിക്ഷേപങ്ങൾ തിരഞ്ഞെടുക്കണം. നല്ലൊരു വരുമാനം പ്രതീക്ഷിച്ച് നിക്ഷേപിക്കാൻ ഒരുങ്ങുന്നവർ എവിടെ ശ്രദ്ധിക്കണമെന്നും എങ്ങനെ 2023ലെ നിക്ഷേപം ക്രമീകരിക്കാമെന്നും നോക്കാം.
റിയല്‍ എസ്റ്റേറ്റ്
രാജ്യത്ത് അതിവേഗം വളരുന്ന വ്യവസായങ്ങളില്‍ ഒന്നായ റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിനായി തിരഞ്ഞെടുക്കാവുന്ന സുരക്ഷിത ഓപ്ഷനാണ്. ഹോസ്പിറ്റാലിറ്റി, ഭവനം, വാണിജ്യം, റീട്ടെയില്‍ തുടങ്ങിയ മേഖലകളിൽ റിയൽ എസ്റ്റേറ്റ് വിപണിക്ക് വലിയ സാധ്യതകളുണ്ട്. ഉയര്‍ന്ന ആദായവും അപകടസാധ്യത താരതമ്യേന കുറഞ്ഞവയുമാണ് റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ റിയല്‍ എസ്റ്റേറ്റ് വില അതിവേഗം ഉയരുകയും ചെയ്യും. നിക്ഷേപകന് വലിയ തുക ആവശ്യമുള്ളപ്പോള്‍ വില്പന നടത്തി പണം സമാഹരിക്കാവുന്നതാണ്.
ഓഹരി വിപണി
മികച്ച ആദായം പ്രതീക്ഷിക്കുന്നൊരാൾക്ക് ചെറിയ റിസ്കെടുക്കാൻ തയ്യാറാവുകയാണെങ്കിൽ 2023 ൽ ഓഹരി വിപണി മികച്ച നേട്ടം നൽകുമെന്ന് എസ്എജി ഇൻഫോടെക് എംഡി അമിത് ഗുപ്ത പറയുന്നു. കമ്പനികളിൽ നേരിട്ട് നിക്ഷേപിച്ച് ഉയർന്ന ലാഭം നേടാൻ ഓഹരി വിപണി സഹായിക്കുന്നു. വളരുന്ന കമ്പനികളില്‍ നേരിട്ട് നിക്ഷേപിക്കാനും കമ്പനിയുടെ വളർച്ചയിൽ നിന്ന് ലാഭമെടുക്കാനും ഓഹരി വിപണിയിലെ നിക്ഷേപം വഴി സാധിക്കുന്നു.
കമ്പനികളെ പറ്റി വ്യക്തമായ ധാരണയോടെയും ഓഹരി വിപണിയെ പറ്റി മനസിലാക്കിയും മാത്രം നിക്ഷേപം ആരംഭിക്കാൻ പാടുള്ളൂ. ഉയർന്ന നഷ്ട സാധ്യതയുള്ള നിക്ഷേപം കൂടിയാണിതെന്ന് നിക്ഷേപകർ ഓർക്കണമെന്നും അമിത് ഗുപ്ത ഓർമിപ്പിക്കുന്നു.
മ്യൂച്വൽ ഫണ്ടുകൾ
നേരിട്ട് മികച്ച കമ്പനികൾ തിരഞ്ഞെടുത്ത് നിക്ഷേപിക്കാനുള്ള സാങ്കേതിക അറിവ് ഇല്ലാത്തവർക്ക് മ്യൂച്വൽ ഫണ്ടുകളാണ് അനുയോജ്യമായൊരു മാർഗം. പ്രൊഫഷണലുകൾ റീട്ടെയിൽ നിക്ഷേപകരിൽ നിന്ന് പണം സമാഹരിച്ചാണ് മ്യൂച്വൽ ഫണ്ടിൽ നിക്ഷേിക്കുന്നത്. വിവിധ മേഖലകളിലെ കമ്പനികളിൽ ഓരോ മ്യൂച്വൽ ഫണ്ട് സ്കീമിനും നിക്ഷേപമുണ്ടാകും. ഇത് പണം വൈവിധ്യവത്കരിക്കുന്നതിനും റിസ്ക് കുറയ്ക്കുന്നതിനും സാധിക്കും. നിക്ഷേപ ലക്ഷ്യങ്ങള്‍ക്കനുസരിച്ച് മികച്ച ഫണ്ടുകള്‍ തിരഞ്ഞെടുക്കുന്നതിന് സാമ്പത്തിക വിദഗ്ധരിൽ നിന്ന് ഉപദേശം തേടാവുന്നതാണ്.
സ്വർണം
2023-ല്‍ മിന്നുന്നവയുടെ കൂട്ടത്തിൽ സ്വർണമുണ്ട്. കണക്കുകൾ പ്രകാരം കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ സ്വര്‍ണം 70.12 ശതമാനം ആദായമാണ് നൽകിയത്. മറ്റെല്ലാ നിക്ഷേപങ്ങൾക്കിടയിലും സ്വർണം സുരക്ഷിതമായ ആസ്തിയായാണ് കണക്കാക്കുന്നത്. സാമ്പത്തിക അനിശ്ചിതത്വത്തിന്റെയും വിപണി തകർച്ചയുടെയും കാലഘട്ടത്തില്‍ പിടിച്ചു നിൽക്കുകയും പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്യുന്നതാണ് സ്വർണത്തിന്റെ രീതി.
ഇതിനാൽ സ്വർണം പോർട്ട്ഫോളിയോയിൽ ഉണ്ടാകേണ്ടത് നിർബന്ധമാണ്. 2023-ല്‍ 10-15 ശതമാനം ആദായമാണ് സ്വർണത്തിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നാണ് ഗംഗാനഗർ കമ്മോഡിറ്റി അസോസിയേറ്റ് വൈസ് പ്രസിഡന്റ് അമിത് ഖരെ അഭിപ്രായപ്പെടുന്നത്.
എങ്ങനെ നിക്ഷേപിക്കാം
അസറ്റ് മാനേജ്‌മെന്റ് സ്ഥാപനമായ എഡല്‍വീസ് സിഇഒയായ രാധിക ഗുപ്ത പുതുവർഷത്തിൽ എങ്ങനെ നിക്ഷേപം ക്രമീകരിക്കണമെന്ന് വ്യക്തമാക്കുന്നുണ്ട്. ഇപ്പോള്‍ പലിശ നിരക്കുയരുന്ന സാഹചര്യത്തില്‍ ഉയര്‍ന്ന പലിശ നിരക്കില്‍ പണം ദീര്‍ഘകാലത്തേക്ക് ലോക് ചെയ്യാവുന്നതാണ്. ദീര്‍ഘകാലത്തേക്കുള്ള ടാര്‍ഗെറ്റ് മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നത് 10-15 വര്‍ഷത്തേക്ക് പണം ലോക് ചെയ്യുന്നവര്‍ക്ക് മികച്ച ഓപ്ഷനാണ്. എന്നാൽ സ്ഥിര നിക്ഷേപത്തെ അപേക്ഷിച്ച് ഡെബ്റ്റ് ഫണ്ടുകളെയാണ് അവർ നിർദ്ദേശിക്കുന്നത്.
ഇൻഡക്സേഷൻ ഗുണമുള്ളതിനാൽ 10 ശതമാനത്തിൽ താഴെ നാമമാത്രമായ പലിശയാണ് വരുമാനത്തിന് മുകളിൽ നൽകേണ്ടി വരുന്നത്. ബാങ്ക് സ്ഥിര നിക്ഷേപത്തോളം പോന്ന സുരക്ഷ, സുതാര്യത, ലിക്വിഡിറ്റി എന്നിവ ഇവ ഉറപ്പു വരുത്തുന്നുണ്ട്.
നിക്ഷേപകർ ശ്രദ്ധിക്കേണ്ടത്
വിദേശ ബിസിനസുള്ളവയും കയറ്റുമതി സാധ്യതയുള്ളതുമായ മേഖലകളിലെ കമ്പനികളെ അപേക്ഷിച്ച് ആഭ്യന്തര വിപണിയിലെ കമ്പനികളാകും പുതിയ വർഷത്തിൽ ശ്രദ്ധിക്കപ്പെടുകയെന്നാണ് രാധിക ഗുപ്ത കണക്കു കൂട്ടുന്നു. ഇതോടൊപ്പം നിക്ഷേപകർ ഒഴിവാക്കേണ്ട കാര്യമാണ് FOMO (Fear Of Missing Out) മനോഭാവം. മറ്റൊരാൾ ചെയ്യുന്നതിനാൽ എന്തെങ്കിലും ചെയ്യുന്നത് നിക്ഷേപത്തിൽ ഒഴിവാക്കേണ്ട സംഗതിയാണ്. സുഹൃത്തിന് നല്ല വരുമാനം ലഭിച്ചു എന്ന് കരുതി ക്രിപ്റ്റോയിൽ നിക്ഷേപിക്കുന്നത് ബുദ്ധിയല്ല. ഇതിന് പകരം അസറ്റ് അലോക്കേഷനിലാണ് ശ്രദ്ധിക്കേണ്ടത്.
പ്രായത്തെ അടിസ്ഥാനമാക്കി അസറ്റ് അലോക്കേഷൻ നിശ്ചയിക്കുന്നതിന് പകരം ഓരോരുത്തരുടെയും സാഹചര്യങ്ങളെ അടിസ്ഥാനമാക്കി നിക്ഷേപങ്ങൾ ക്രമീകരിക്കണമെന്ന് രാധിക ഗുപ്ത പറയുന്നു. ശരിയായ അസറ്റ് അലോക്കേഷനില്‍ ആഭ്യന്തര, അന്തര്‍ദേശീയ ഇക്വിറ്റികള്‍, ഫിക്സഡ് ഇൻകം നിക്ഷേപങ്ങൾ എന്നിവ ആവശ്യമാണ്.
More From GoodReturns

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം



Click it and Unblock the Notifications