അധികം റിസ്‌കെടുക്കാന്‍ താല്പര്യമില്ലാത്ത നിക്ഷേപകര്‍ പിന്തുടരുന്നൊരു നിക്ഷേപമാണ് സ്ഥിര നിക്ഷേപം. ഇന്ത്യയില്‍ ഭൂരിഭാഗം പേരും സ്ഥിര നിക്ഷേപത്തെ ആശ്രയിക്കുന്നുണ്ട്. പലിശ നിരക്കുയര്‍ന്ന സമയത്ത് മികച്ച മികച്ച ബാങ്ക് നിക്ഷേപങ്ങൾക്ക് ലഭിക്കുന്നതിനാൽ കൂടുതൽ പേർ സ്ഥിര നിക്ഷേപം നടത്തുന്ന സമയമാണിത്.
മികച്ച ബാങ്കുകൾ കണ്ടെത്തി സ്ഥിര നിക്ഷേപമിടുക എന്നതാണ് ഇവിടെ പ്രധാനപ്പെട്ട കാര്യമാണ്. പലരും നിലവില്‍ അക്കൗണ്ടുള്ള ബാങ്കുകളിലോ സമീപത്തുള്ള ബാങ്കുകളോ ആണ് സ്ഥിര നിക്ഷേപത്തിനായി തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ഇതാണോ യഥാര്‍ഥ വഴി. സ്ഥിര നിക്ഷേപമിടാന്‍ ഒരു ബാങ്ക് തിരഞ്ഞെടുക്കേണ്ടത് എങ്ങനെ എന്ന് നോക്കാം.
പരിഗണിക്കേണ്ട കാര്യങ്ങൾ
സ്ഥിര നിക്ഷേപമിടാന്‍ ബാങ്ക് തിരഞ്ഞെടുക്കുമ്പോള്‍ പൊതുമേഖലാ ബാങ്ക്, സ്വകാര്യ ബാങ്ക്, സ്മോൾ ഫിനാൻസ് ബാങ്ക്, സഹകരണ ബാങ്ക് എന്നിങ്ങനെ നിരവധി ഓപ്ഷനുകൾ ലഭിക്കും. ഇതിൽ നിന്ന് ഒന്ന് കണ്ടെത്തുക എന്നത് സാധാരണക്കാരെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ സ്ഥിര നിക്ഷേപം പരിഗണിക്കുന്നൊരാൾ പലിശ നിരക്ക്, നിക്ഷേപത്തിന്റ സുരക്ഷിതത്വം, വ്യക്തിപരമായ സൗകര്യങ്ങള്‍ എന്നിവയ്ക്ക് പരിഗണന നൽകണം.
പലിശ നിരക്ക്
റിപ്പോ നിരക്കിന് പിന്നാലെ ബാങ്കുകള്‍ നിക്ഷേപ പലിശ നിരക്കുയര്‍ത്തിട്ടുണ്ട്. പൊതുവെ മുന്‍നിര ബാങ്കുകളെ അപേക്ഷിച്ച് ചെറുകിട ബാങ്കുകളാണ് മികച്ച പലിശ നല്‍കുന്നത്. ഒന്നിലധികം ബാങ്കുകളുടെ പലിശ നിരക്ക് താരതമ്യം ചെയ്യേണ്ടത് അനിവാര്യമാണ്. ഉയര്‍ന്ന പലിശ നല്‍കുന്ന ചെറുകിട ബാങ്കുകളില്‍ നിക്ഷേപിക്കുമ്പോള്‍ ഇവിടെയുള്ള റിസ്‌ക് പരിഗണിക്കേണ്ടതാണ്.
കാലാവധി
മികച്ച പലിശ നിരക്കിനൊപ്പം ശ്രദ്ധ പുലർത്തേണ്ട കാര്യം കാലാവധിയാണ്. ഓരോരുത്തരും വ്യത്യസ്ത സാമ്പത്തിക ലക്ഷ്യങ്ങൾ കണക്കാക്കി നിക്ഷേപം നടത്തുന്നവരാകും. പല ബാങ്കുകളും ഹ്രസ്വകാലത്തേക്ക് പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതി വഴി ഉയർന്ന പലിശ നൽകുന്നുണ്ട്. ഉദാഹരണമായി എസ്ബിഐ 400 ദിവസത്തെ സ്ഥിര നിക്ഷേപത്തിന് 7.10 ശതമാനം പലിശ നൽകുന്നു. എന്നാൽ 5 വർഷത്തേക്ക് ലഭിക്കുന്ന പലിശ നിരക്ക് 6.50 ശതമാനമാണ്. ഇത്തരത്തിൽ ഓരോരുത്തരുടെയും കാലാവധി മനസിലാക്കിയുള്ള നിക്ഷേപങ്ങൾ തിരഞ്ഞെടുക്കണം.
സുരക്ഷ
നിക്ഷേപിക്കുന്ന തുകയുടെ സുരക്ഷിതത്വം ഏറ്റവും പ്രധാനമാണ്. സാമ്പത്തിക ശേഷിയും വലുപ്പവും അനുസരിച്ച് വലിയ ബാങ്കുകളാണ് ചെറിയ ബാങ്കുകളേക്കാള്‍ സുരക്ഷിതമെന്ന് കാണാം. ചെറിയ ബാങ്കുകളെ അപേക്ഷിച്ച് വലിയ ബാങ്കുകള്‍ക്ക് സാമ്പത്തിക മാന്ദ്യങ്ങളും സാമ്പത്തിക പ്രതിസന്ധികളും നേരിടാന്‍ കഴിയും. എല്ലാ ബാങ്കുകൾക്കും ഡെപ്പോസിറ്റ് ഇൻഷൂറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷന്റെ 5 ലക്ഷം രൂപയുടെ ഇൻഷൂറൻസ് ലഭിക്കുന്നവയായിരിക്കും.
വ്യക്തിഗത മുന്‍ഗണനകള്‍
വ്യക്തിപരമായ മുന്‍ഗണനകളും സാമ്പത്തിക ലക്ഷ്യങ്ങളും ഏത് ബാങ്കിൽ നിക്ഷേപിക്കണം എന്നതിൽ പ്രധാന പങ്കുവഹിക്കുന്ന കാര്യമാണ്. ഒരു വലിയ ബാങ്കിന്റെ സൗകര്യവും പ്രവേശനക്ഷമതയും ആഗ്രഹിക്കുന്നുവെങ്കിൽ കൂടുതൽ ശാഖകളുള്ള വലിയ ബാങ്ക് നിക്ഷേപിക്കാന്‍ തിരഞ്ഞെടുക്കാം. ചെറിയ ബാങ്കുമായി ബന്ധം പുലര്‍ത്താൻ താൽപര്യപ്പെടുന്നവർക്ക് ചെറുകിട ബാങ്കുകളെ തിരഞ്ഞെടുക്കാം. വലിയ ബാങ്കുകളാണെങ്കിൽ രാജ്യത്തുടനീളം ശാഖകളുണ്ടാകും. പുത്തൻ തലമുറ ബാങ്കുകൾ കൂടുതൽ സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നവയായിരിക്കും.
എവിടെ നിക്ഷേപിക്കണം
സ്ഥിര നിക്ഷേപങ്ങള്‍ക്കായി മുൻനിര ബാങ്കുകളോ പുത്തൻ തലമുറ ബാങ്കുകളോ തിരഞ്ഞെടുക്കണം എന്നതിന് ഓരോ വ്യക്തികളനുസരിച്ചും വ്യത്യസ്ത ഉത്തരമായിരിക്കും. തീരുമാനം എടുക്കുന്നതിന് മുൻപ് പലിശ നിരക്ക്, സുരക്ഷ, വ്യക്തിഗത മുന്‍ഗണനകള്‍ എന്നിവ പരിഗണിക്കേണ്ടത് പ്രധാനമാണ്. സാമ്പത്തിക ലക്ഷ്യങ്ങളും മുന്‍ഗണനകളോടും പൊരുത്തപ്പെടുന്നൊരു ബാങ്ക് തിരഞ്ഞെടുക്കണം.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications