മ്യൂച്വൽ ഫണ്ട് നിക്ഷേപത്തെ പറ്റി അബദ്ധ ധാരണങ്ങളുമുണ്ട്. എന്നാൽ ഇതിനെ മറികടന്ന് കൃത്യമായ വളര്‍ച്ച മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലായി കാണുന്നുണ്ട്. പുതിയ വർഷത്തിൽ പുതിയ നിക്ഷേപകർ ഇനിയും വിപണിയിലേക്ക് എത്തുമെന്നുറപ്പാണ്.
മ്യൂച്വൽ ഫണ്ടിൽ നിക്ഷേപകർക്ക് കൂടുതൽ താൽപര്യപ്പെടുന്നത് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്ഐപി) വഴി നിക്ഷേപിക്കാനാണ്. നിശ്ചിത തുക തുടർച്ചയായി നിക്ഷേപിക്കാൻ എസഐപി വഴി സാധിക്കും. തുടക്കകാർക്ക് എസ്ഐപി മികച്ച ഓപ്ഷനാണ്. 500 രൂപ മുതൽ വിവിധ മ്യൂച്വൽ ഫണ്ടുകളിൽ എസ്ഐപി ചെയ്യാൻ സാധിക്കും.
എസ്ഐപി
സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അച്ചടക്കമുള്ള ഒരു നിക്ഷേപ രീതിയാണ്. നിശ്ചിത തുക നിശ്ചിത ഇടവേളകളിൽ നിക്ഷേപിക്കുന്ന രീതിയെയാണ് സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ എന്നു പറയുന്നത്. നിക്ഷേപിക്കാൻ സാധിക്കുന്ന തുക തിരഞ്ഞെടുക്കാനും അത് ഏത് തീയതി പിൻവലിക്കണമെന്ന് നിശ്ചയിക്കാനും നിക്ഷേപകന് സാധിക്കും. എസ്ഐപി ഒരു നിക്ഷേപമല്ലെന്ന് തുടക്കകാർ മനസിലാക്കണം. ഒരു ഫണ്ടിലോ സ്കീമിലോ നിശ്ചിത ഇടവേളകളിൽ നിക്ഷേപിക്കാനുള്ള മാർഗമാണിത്. ചിട്ടയായ നിക്ഷേപ ശീലം തുടങ്ങാനുള്ള വഴിയായി എസ്ഐപിയെ കണക്കാക്കാം.
എപ്പോൾ നിക്ഷേപം അവസാനിപ്പിക്കണം
നിക്ഷേപം ആരംഭിക്കുന്നത് പോലെ തന്നെ പ്രധാനമാണ് നിക്ഷേപം നിർത്തുന്നത് സംബന്ധിച്ചും. ഒരു എസ്ഐപി ആരംഭിച്ചാൽ അത് എപ്പോൾ അവസാനവിപ്പിക്കണം എന്നത് സംബന്ധിച്ച് പലർക്കും വലിയ ധാരണയില്ലാത്ത കാര്യമാണ്. ദീർഘകാല നിക്ഷേപത്തിലൂടെയാണ് റുപ്പീ കോസ്റ്റ് അവറേജിംഗും കോമ്പൗണ്ടിംഗിന്റെയും ഗുണങ്ങൾ ലഭിക്കുന്നത്.
ഇതോടൊപ്പം എസ്ഐപി വഴി മ്യൂച്വൽ ഫണ്ടിലുള്ള നിക്ഷേപം ദീർഘകാലം തുടരുമ്പോള്‍ നിക്ഷേപത്തിന് കൂടുതൽ ആദായവും ലഭിക്കും. എന്നാൽ നിക്ഷേപം തുടരണോ വേണ്ടയോ എന്ന് പരിഗണിക്കുന്നത് പല ഘടകങ്ങളെയും അടിസ്ഥാനമാക്കിയാണ്. ഇവ ഏതൊക്കെയാണെന്നാണ് ചുവടെ വിശദമാക്കുന്നത്.
പ്രകടനം മോശമായാൽ
ഇക്വിറ്റി മ്യൂച്വൽ ഫണ്ട് ദീര്‍ഘകാല നിക്ഷേപമാണ്. നിക്ഷേപം ആരംഭിച്ച് ആദ്യ മാസങ്ങളിൽ തന്നെ ഫണ്ട് മോശം പ്രകടനം കാഴ്ചവെച്ചാല്‍ എസ്ഐപി അവസാനിപ്പിക്കാന്‍ തിടുക്കം കാണിക്കേണ്ടതില്ല. നിക്ഷേപത്തിന്റെ പ്രകടനം വിലയിരുത്താൻ കുറഞ്ഞത് 2 വര്‍ഷമെങ്കിലും സാവകാശം നൽകണം. സമാന ഫണ്ടുകളുടെ പ്രകടനം പരിശോധിക്കണം. നിങ്ങളുടെ ഫണ്ട് സ്ഥിരമായി മോശം പ്രകടനം നടത്തുന്നതായി കണ്ടെത്തുകയാണെങ്കില്‍ നിക്ഷേപം അവസാനിപ്പിക്കാം.
പുതിയ മാനേജ്മെന്റ്
മ്യൂച്വല്‍ ഫണ്ട് ബിസിനസിൽ ഉണ്ടാകുന്ന മാറ്റങ്ങളിൽ തൃപ്തരല്ലെങ്കിൽ ഫണ്ടിൽ നിന്ന് ഒഴിവാവുന്നതാണ്. കമ്പനികൾ തമ്മിലുള്ള ലയനം, ഫണ്ട് മാനേജർമാരുടെ മാറ്റം തുടങ്ങിയ ഘടകങ്ങൾ നിക്ഷേപകരെ സ്വാധീനിക്കുന്നവയാണ്. മോര്‍ഗന്‍ സ്റ്റാന്‍ലി, ഡ്യൂഷെ, ജെപി മോര്‍ഗന്‍, ഫിഡിലിറ്റി, അലയന്‍സ് തുടങ്ങിയ നിരവധി വലിയ ഫണ്ട് ഹൗസുകള്‍ ആഭ്യന്തര കമ്പനികളിൽ ലയിച്ചിരുന്നുയ. നിക്ഷേപം നടത്തിയ ഫണ്ടുകളിൽ വരുന്ന ഇത്തരം മാറ്റങ്ങളിൽ യാതൊരു ബാധ്യതയും കൂടാതെ നിക്ഷേപം പിൻവലിക്കാം എന്ന് സെബിയുടെ മാര്‍ഗ നിര്‍ദ്ദേശമുണ്ട്.
ലക്ഷ്യം പൂർത്തിയായാൽ
എപ്പോഴും നിക്ഷേപം ആരംഭിക്കുന്നത് പ്രത്യേക സാമ്പത്തിക ലക്ഷ്യം അടിസ്ഥാനമാക്കിയാണ്. നിശ്ചിത തുക ലക്ഷ്യമാക്കിയാകും പലരും എസ്ഐപി നിക്ഷേപം ആരംഭിക്കുന്നത്. ഉദാഹരണത്തിന് ഭവന വായ്പ തിരിച്ചടവിന് മക്കളുടെ വിദ്യാഭ്യാസം, വിവാഹം, വാഹനം വാങ്ങൽ തുടങ്ങി ഓരോരരുത്തരെ സംബന്ധിച്ചും വ്യത്യസ്ത ലക്ഷ്യങ്ങളുണ്ടായിരിക്കും.
എസ്ഐപി ആരംഭിക്കുന്നത് പ്രത്യേക ലക്ഷ്യം വെച്ചാണെങ്കിൽ ലക്ഷ്യത്തിലെത്തുമ്പോൾ എസ്ഐപി നിര്‍ത്തുക എന്നതാണ് അടിസ്ഥാന നിയമം. പിന്നീടുണ്ടാകുന്ന വിപണി ചാഞ്ചാട്ടങ്ങളെ ബാധിക്കാതെ നിക്ഷേപം സുരക്ഷിതമാക്കാൻ ഇത് സഹായിക്കുന്നു. ഈ തുക ഡെബ്റ്റ് ഫണ്ടുകളിലേക്കോ സേവിംഗ്സ് അക്കൗണ്ടിലേക്കോ മാറ്റാം.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ



Click it and Unblock the Notifications