സ്ഥിര നിക്ഷേപത്തിന് തയ്യാറെടുക്കുന്ന മുതിർന്ന പൗരന്മാർക്ക് ഏറ്റവും മികച്ച അവസരമാണ് റിപ്പോ നിരക്ക് വർധനവിന് പിന്നാലെ കൈവന്നിരിക്കുന്നത്. 2022 മേയ് മുതൽ 250 അടിസ്ഥാന നിരക്ക് ഉയർന്ന് 6.50 ശതമാനമായി റിപ്പോ നിരക്ക്. ഇതിന് ചുവട് പിടിച്ച് ഭൂരിഭാഗം ബാങ്കുകളും സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കുയർത്തി.
ഇതിനൊപ്പം മുതിർന്ന പൗരന്മാർക്ക് അധിക നിരക്ക് നൽകുന്നതിനാൽ സ്ഥിര നിക്ഷേപത്തിന് സമീപ കാലത്ത് ലഭിക്കുന്ന മികച്ച നിരക്കിലേക്ക് പലിശ എത്തിയിട്ടുണ്ട്. 8 ശതമാനത്തിന് മുകളിൽ പലിശ നിരക്ക് എത്തിയതോടെ പണപ്പെരുപ്പത്തെ മറികടക്കുന്നൊരു ആദായം മുതിർന്ന പൗരന്മാർക്ക് സ്ഥിര നിക്ഷേപത്തിൽ നിന്ന് നേടാനാകും. 8 ശതമാനം മുതൽ 8.50 ശതമാനം വരെ പലിശ നൽകുന്ന പൊതുമേഖലാ ബാങ്കുകളെ പരിചയപ്പെടാം.
പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക്
പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക് ഫെബ്രുവരി 21നാണ് അവസാനമായി പലിശ നിരക്കുയർത്തിയത്. 222 ദിവസത്തെ പ്രത്യേക സ്ഥിര നിക്ഷേപമായ പിഎസ്ബി ഉത്കൃഷ് 222 സ്കീമിൽ മുതിർന്ന പൗരന്മാർക്ക് 8.50 ശതമാനം പലിശ ലഭിക്കും. 80 വയസിന് മുകളിൽ പ്രായമുള്ള സൂപ്പർ സീനിയർ സിറ്റിസൺസിന് 8.85 ശതമാനം പലിശയും ലഭിക്കും.
മറ്റൊരു പദ്ധതിയായ പിഎസ്ബി ഫാബുലസ് 300 ഡേയ്സ് പ്രകാരം 300 ദിവസത്തെ സ്ഥിര നിക്ഷേപത്തിന് മുതിർന്ന പൗരന്മാർക്ക് 8 ശതമാനം പലിശയും സൂപ്പർ സീനിയർ സിറ്റിസൺസ് 8.35 ശതമാനം പലിശയും ലഭിക്കും. നിക്ഷേപം ഓൺലൈൻ വഴിയാണെങ്കിൽ മുതിർന്ന പൗരന്മാർക്ക് 8.25 ശതമാനം പലിശയും സൂപ്പർ സീനിയർ സിറ്റിസൺസിന് 8.60 ശതമാനം പലിശയും ലഭിക്കും.
പഞ്ചാബ് നാഷണൽ ബാങ്ക്
പഞ്ചാബ് നാഷണൽ ബാങ്ക് ഫെബ്രുവരി 20നാണ് അവസാനമായി പലിശ നിരക്കുയർത്തിയത്. 666 ദിവസത്തെ പ്രത്യേക സ്ഥിര നിക്ഷേപത്തിന് മുതിർന്ന പൗരന്മാർക്ക് ബാങ്ക് 7.75 ശതമാനം പലിശ നൽകും. സൂപ്പർ സീനിയർ സിറ്റിസൺസിന് 8.05 ശതമാനം പലിശ ലഭിക്കും.
നോൺ കോളബിൽ സ്ഥിര നിക്ഷേമായ ഉത്തം സ്ഥിര നിക്ഷേപ പദ്ധതിയിൽ, 15 ലക്ഷം രൂപയ്ക്ക് മുകളിലുള്ള നിക്ഷേപത്തിന് മുതിർന്ന പൗരന്മാർക്ക് 7.80 ശതമാനം പലിശയും 80 വയസിന് മുകളിലുള്ളവർക്ക് 8.10 ശതമാനം പലിശയും നൽകും.
പഞ്ചാബ് നാഷണൽ ബാങ്കിൽ 60 വയസിന് മുകളിലുള്ള നിക്ഷേപകർക്ക് 5 വർഷത്തേക്ക് .50 ശതമാനം അധിക നിരക്കും 5 വർഷത്തിന് മുകളിൽ 0.80 ശതമാനവും ലഭിക്കും. 80 വയസിന് മുകളിലുള്ള സൂപ്പർ സീനിയർ സിറ്റിസൺസിന് എല്ലാ കാലയളവിലേക്കും 0.80 ശതമാനം അധിക നിരക്ക് ലഭിക്കും.
യൂണിയൻ ബാങ്ക്
യൂണിയൻ ബാങ്കിൽ ഉയർന്ന പലിശ നിരക്ക് ലഭിക്കുന്ന 2 സ്ഥിര നിക്ഷേപങ്ങൾ 800 ദിവസത്തെ നിക്ഷേപവും 3 വർഷ കാലാവധിയുള്ള നിക്ഷേപവുമാണ്. സാധാരണ നിക്ഷേപകർക്ക് യൂണിയൻ ബാങ്ക് പരമാവധി 7.30 ശതമാനം പലിശ നൽകുന്നു. ഈ കാലയളവുകളിൽ മുതിർന്ന പൗരന്മാർക്ക് 7.80 ശതമാനം പലിശ നേടാൻ സാധിക്കും. സൂപ്പർ സീനിയർ സിറ്റിസൺസിന് ഇതേ കാലയളവിൽ 8.05 ശതമാനം പലിശയും ലഭിക്കും.
സാധാരണ നിക്ഷേപകർക്ക് ലഭിക്കുന്നതിനേക്കാൾ 0.50 ശതമാനം പലിശയാണ് യൂണിയൻ ബാങ്ക് മുതിർന്ന പൗരന്മാർക്ക് നൽകുന്നത്. സൂപ്പർ സീനിയർ സിറ്റിസൺസിന് 0.75 ശതമാനം പലിശയും അധികമായി ലഭിക്കും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
