പണം വേഗത്തില്‍ വളരുന്നൊരു നിക്ഷേപമാണ് മ്യൂച്വല്‍ ഫണ്ട്. ബാങ്ക് നിക്ഷേപങ്ങളേക്കാള്‍ മികച്ച ആദായം മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ നിന്നുണ്ടാകുന്നുണ്ട്. ഓഹരി വിപണിയില്‍ നേരിട്ട് നിക്ഷേപിക്കുന്നതിനുള്ള സാങ്കേതിക വിശകലനങ്ങള്‍ക്ക് സാധിക്കാത്തവര്‍ക്ക് ഓഹരി വിപണിയുടെ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്ന നിക്ഷേപമാണ് മ്യൂച്വല്‍ ഫണ്ടുകള്‍. സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ മേല്‍ നോട്ടത്തിലാണ് മ്യൂച്വല്‍ ഫണ്ട് നിക്ഷേപം. ഇതിനാല്‍ വിപണിയുടെ നഷ്ട സാധ്യതകളൊഴിച്ച മറ്റു ആശങ്കകളില്ലാതെ നിക്ഷേപിക്കാം.
നേട്ടങ്ങളുള്ളതിനാല്‍ മ്യൂച്വല്‍ ഫണ്ടുകളിലേക്ക് കോവിഡിന് ശേഷം നിരവധി നിക്ഷേപകരെത്തുന്നുണ്ട്. ഇന്ന് മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ കൈകാര്യം ചെയ്യുന്ന ആസ്തി 40 ലക്ഷം കോടി രൂപ കടന്നു. 30 ലക്ഷം കോടിയില്‍ നിന്ന് 40 ലക്ഷം കോടിയിലേക്കെത്താന്‍ വെറും രണ്ട് വര്‍ഷമാണ് ആവശ്യമായത്.
ഇതിന് മുന്‍പ് 10 ലക്ഷം കോടി രൂപ വിപണിയിലെ്താന് മൂന്ന് വര്‍ഷത്തിലധികം വേണ്ടി വന്നിരുന്നു. ഇത് മാര്‍ക്കറ്റിലേക്ക് കൂടുതല്‍ പണം എത്തുന്നു എന്നാണ് സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ നിക്ഷേപകര്‍ അറിയേണ്ട ആദ്യ പാഠം നിക്ഷേപത്തെ പറ്റി സമഗ്രമായി മനസിലാക്കുക എന്നാണ്. ഇതിനുള്ള സഹായമാണ് ചുവടെ.

ഒറ്റത്തവണയോ എസ്ഐപിയോ
മ്യൂച്വല്‍ ഫണ്ടില്‍ 2 രീതിയിലാണ് നിക്ഷേപിക്കാന്‍ സാധിക്കുക. ഒറ്റത്തവണയായും മാസതവണകളായി എസ്ഐപി വഴിയും നിക്ഷേപിക്കാം. എസ്ഐപിയായി തുടക്കകാരായ നിക്ഷേപകര്‍ക്ക് അനുയോജ്യം. മാസ വരുമാനത്തില്‍ നിന്ന് നിശ്ചിത ശതമാനം തുക മാസത്തില്‍ നിക്ഷേപത്തിലേക്ക് മാറ്റാന്‍ സാധിക്കും. അക്കൗണ്ടില്‍ നിന്ന് നിക്ഷേപത്തിലേക്ക് പണം മാറ്റാനുള്ള ദിവസം മുന്‍കൂട്ടി നിശ്ചയിച്ചാല്‍ പണം ഓട്ടോ ഡെബിറ്റ് ചെയ്യും. ഇതിന് അനുസരിച്ചുള്ള മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകളാണ് നിക്ഷേപകന് അനുവദിക്കുക.
ഫണ്ട് മാനേജര്‍
മ്യൂച്വല്‍ ഫണ്ട് നിക്ഷേപം ഏകോപിപ്പിക്കുന്നത് പ്രൊഫഷണലുകളായ ഫണ്ട് മാനേജരുടെ നേതൃത്വത്തിലാണ്. നിക്ഷേപകരില്‍ നിന്ന് സ്വീകരിക്കുന്ന പണം നിരവധി അനലിസ്റ്റുകള്‍ ചേര്‍ന്നാണ് വിവിധ ഓഹരികളിങ്ങളിലേക്ക് മാറ്റുന്നത്. ഈ ടീമിനെ നയിക്കുന്നത് ഫണ്ട് മാനേജര്‍മാരാണ്.
പ്രൊഫഷണലുകളായ ഇത്തരം സംഘങ്ങള്‍ കമ്പനികളുടെയും വിപണി സാഹചര്യങ്ങളെയും പറ്റി പഠിച്ച് ഹ്രസ്വകാലത്തേക്കും ദീര്‍ഘകാലത്തേക്കുമുള്ള നിക്ഷേപം നടത്തും. ഇതിനാൽ ഫണ്ട് മാനേജർമാരുടെ ട്രാക്ക് റെക്കോർഡ് അവലോകനം ചെയ്ത് മുൻകാല പ്രകടനം എങ്ങനെയെന്നും എത്ര ശതമാനം ആദായം നൽകിയെന്നും പരിശോധിക്കുന്നത് ഗുണകരമാണ്.
ഡയറക്ട് പ്ലാന്‍ / റെഗുലര്‍ പ്ലാന്‍
ഓഹരി വിപണിയെ പരിചിതമായവർക്കും വിപണിയെ പറ്റി ഗവേഷണം ചെയ്യാനും മികച്ച പ്രകടനം നടത്താൻ സാധിക്കുന്ന ഫണ്ടുകളെ കണ്ടെത്താനു സാധിക്കുമെങ്കിൽ നേരിട്ട് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്തം. ഇതിനാണ് ഡയറക്ട് പ്ലാൻ എന്ന് പറയുന്നത്.
മറ്റൊരു സാധ്യത റെഗുലർ പ്ലാനാണ്. ബ്രോക്കര്‍ മുഖേനയാണ് ഇവിടെ നിക്ഷേപിക്കുന്നത്. നിങ്ങളുടെ നിക്ഷേപ ലക്ഷ്യങ്ങളും റിസ്ക് പ്രൊഫൈലും അനുസരിച്ച് ബ്രോക്കറേജ് സ്ഥാപനം അനുയോജ്യമായ മികച്ച ഫണ്ടുകൾ കണ്ടെത്തി നൽകും.
ചെലവ് അനുപാതം
മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നതിന് നിക്ഷേപകനിൽ നിന്ന് ഈടാക്കുന്ന ചെലുകളെയാണ് ചെലവ് അനുപാതം (expense ratio) എന്ന് പറയുന്നത്. ഡയറക്ട് പ്ലാനിലും റെഗുലർ പ്ലാനിലും ചെലവ് അനുപാതം ഈടാക്കും. റെഗുലർ പ്ലാനിലാണ് പൊതുവെ ചെലവ് അനുപാതം കൂടുതൽ ഈടാക്കുന്നത്. ചെലവ് അനുപാതം 0.10 ശതമാനം തൊട്ട് 2.50 ശതമാനം ഈടാക്കും.
ഒരു ബെഞ്ച്മാർക്ക് സൂചിക പിന്തുടരുന്ന പാസീവ് ഫണ്ടുകൾക്ക് പൊതുവെ ചെലവ് അനുപാതം കുറവായിരിക്കും. ഫണ്ട് മാനേജർമാർ സജീവമായി ഇടപെടുന്ന ഫണ്ടുകൾക്ക് ചെലവ് അനുപാതം കൂടുതലായിരിക്കും.
ഗ്രോത്ത് പ്ലാൻ/ ഐഡിസിഡബ്ലു
ഗ്രോത്ത് പ്ലാൻ തിരഞ്ഞെടുത്ത് നിക്ഷേപിക്കുമ്പോൾ ഓഹരികളിൽ നിന്ന് ലഭിക്കുന്ന ലാഭ വിഹിതം മ്യൂച്വൽ ഫണ്ടുകളിലേക്ക് തന്നെ നിക്ഷേപിക്കും. ദീർഘകാല നിക്ഷേപകന് ഇത് ഉപകാരപ്പെടും. ഈ മ്യൂച്വല്‍ ഫണ്ട് ഓപ്ഷനില്‍ നിന്ന് പണം ലഭിക്കാന്‍ മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ വില്പന നടത്തണം. ഇൻകം ഡിസ്ട്രിബ്യൂഷൻ കം വിത്ത്ഡ്രേവൽ പ്ലാൻ സ്ഥിര വരുമാനം ആവശ്യമുള്ളവർ തിരഞ്ഞെടുക്കാവുന്ന ഓപ്ഷനാണ്.
ഐഡിസിഡബ്ല്യു പ്ലാനില്‍ പ്രതിവാര, പ്രതിമാസ, ത്രൈമാസ അല്ലെങ്കില്‍ വാര്‍ഷിക പേഔട്ടുകള്‍ തിരഞ്ഞെടുക്കാം. ഗ്രോത്ത് പ്ലാനുമായി താരമത്യം ചെയ്യുമ്പോൾ നെറ്റ് അസറ്റ് വാല്യുവിൽ ഐഡിസിഡബ്ലു പ്ലാനിന് വളർച്ച കുറവാണ്.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു



Click it and Unblock the Notifications