ജീവിതത്തിലെ ചെറിയ പ്രശ്നങ്ങൾ പോലും നിക്ഷേപത്തെ ബാധിക്കുന്നവയാണ്. മികച്ച രീതിയിൽ നിക്ഷേപം മുന്നോട്ട് കൊണ്ടു പോകാൻ മറ്റു ചെലവുകൾ ബാധിക്കാതിരിക്കണം. അത്യാവശ്യഘട്ടത്തിലുണ്ടാകുന്ന ചെലവുകൾ നിക്ഷേപങ്ങളെ തകിടം മറിക്കും. ഇതിനൊപ്പം തിരിഞ്ഞെടുക്കുന്ന നിക്ഷേപങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ലക്ഷ്യങ്ങൾ തിരഞ്ഞെടുത്ത് ഇതിന് ആവശ്യമായ തുക കണ്ടെത്താവുന്ന നിക്ഷേപങ്ങളെ തിരഞ്ഞെടുക്കണം. ഇത്തരത്തിൽ നിക്ഷേപകൻ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട 4 കാര്യങ്ങളാണ് ചുവടെ ചേർക്കുന്നത്.
കയ്യിലൊരു അത്യാവശ്യ ഫണ്ട്
സാമ്പത്തിക കാര്യങ്ങളിൽ കണിശതയുള്ളവരുടെ കയ്യിൽ അത്യാവശ്യങ്ങൾക്ക് ചെലവഴിക്കാനുള്ള തുക കരുതിയിട്ടുണ്ടാകും. ഇതാണ് നിക്ഷേപം ആരംഭിക്കുന്നരൊൾ ആദ്യം കരുതേണ്ടത്. നല്ല രീതിയിൽ നിക്ഷേപം മുന്നോട്ട് പോകുന്നുണ്ടെന്ന ധാരണയിൽ അത്യാവശ്യ ഫണ്ടുകളെ ഒഴിവാക്കിയാൽ അടിയന്തര ഘട്ടങ്ങളിൽ നിക്ഷേപം പിൻവലിക്കേണ്ടി വരും. ജോലി നഷ്ടപ്പെടുന്നൊരു സാഹചര്യത്തിൽ ജീവിത ചെലവുകൾക്ക് നിക്ഷേപത്തെ ഉപയോഗിക്കാതെ മറികടക്കാൻ ഇത് സഹായിക്കും. ആറു മാസത്തെ ശമ്പളം അത്യാവശ്യ ഫണ്ടായി കരുതണം.
വിരമിക്കൽ കാല ഫണ്ട്
ഇന്ന് കാര്യങ്ങളെല്ലാം നടക്കുന്നുണ്ട്, കൃത്യമായ ശമ്പളത്തിലൂടെ മാസ വരുമാനം ലഭിക്കുന്നുണ്ട്. എന്നാൽ എല്ലാ കാലത്തും ഇങ്ങനെയായിരിക്കണമെന്നില്ല. വരുമാനം നിലയ്ക്കുന്ന കാലത്തെ ജീവിതത്തെ പറ്റി ചിന്തിച്ച് വേണം നിക്ഷേപം നടത്താൻ. 30ാം വയസിൽ മാസം10,000 രൂപ ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽ എസ്ഐപി ചെയ്യുന്നൊരാൾക്ക് 12 ശതമാനം ആദായം പ്രതീക്ഷിച്ചാല്‍ 30 വര്‍ഷം കൊണ്ട് വിരമിക്കൽ കാലത്തേക്ക് 4.4 കോടി നേടാം. ഇത്തരത്തിൽ പ്ലാനിംഗോടെ വിരമിക്കൽ കാല ഫണ്ട് തയ്യാറാക്കണം.
ഇൻഷൂറൻസുകൾ
ഇൻഷൂറൻസുകളോട് മുഖം തിരിച്ചു നിൽക്കുന്ന സ്വഭാവം പൊതുവെയുണ്ട്. ജോലി കാലത്ത് നിക്ഷേപം ആരംഭിക്കാനുള്ള ആവേശം ഇൻഷൂറൻസുകൾക്കുണ്ടാകില്ല. മെഡിക്കൽ ഇൻഷൂറൻസ് എല്ലാ കാലത്തും അത്യാവശ്യമായ ഒന്നാണ്. അപകടം, മറ്റ് ആശുപത്രി ചെലവുകൾ എന്നീ സന്ദർഭങ്ങളിൽ മെഡിക്കൽ ഇൻഷൂറൻസ് ഉപകാരപ്പെടും. ഇല്ലാത്ത പക്ഷം ബിൽ അടയ്ക്കാനുള്ള തുകയ്ക്ക് സുഹൃത്തുക്കളെയോ കുടുംബാഗങ്ങളുടെയോ സഹായം തേടേണ്ടി വരും.
ഇതുപോലെ ഒരു ടേം ഇന്‍ഷൂറന്‍സ് ഉപകാരമാകുന്നത് കുടുംബാംഗങ്ങൾക്കാണ്. ഒറ്റ വരുമാനമുള്ള കുടുംബങ്ങളിൽ വരുമാനം നിലയ്ക്കുന്ന ഘട്ടത്തിൽ കുടുംബാംഗങ്ങൾക്ക് സാമ്പത്തിക സഹായമാകും ഇത്. നേരത്തെ ചേർന്നാ ചെറിയ പ്രീമിയം അടച്ച് ടേം പോളിസിയില്‍ ചേരാം. 50,00-60,000 രൂപ മാസ ചെലവ് വരുന്ന കുടുംബത്തിന് 2 കോടിയുടെ ലൈഫ് ഇന്‍ഷൂറന്‍സ് ആവശ്യമാണ്.
തിരഞ്ഞെടുക്കുന്ന നിക്ഷേപങ്ങൾ
സുരക്ഷിത നിക്ഷേപം തന്നെയാണ് സ്ഥിര നിക്ഷേപങ്ങൾ എന്നാൽ സ്ഥിര നിക്ഷേപങ്ങൾ മാത്രമായി നിക്ഷേപിക്കുന്നത് വേണ്ട ഗുണം ചെയ്യില്ല. പണപ്പെരുപ്പ ഭീഷണി മറികടന്നുള്ള ആദായം തരാന്‍ പലപ്പോഴും സാധിക്കുന്നില്ലെന്നത് തന്നെ ഇതിന് കാരണം. സ്ഥിര നിക്ഷേപരത്തിന് പകരം നിക്ഷേപങ്ങളെ വൈവിധ്യവത്കരിക്കണം. ഇക്വിറ്റിയിലും സ്വര്‍ണത്തിലുമടക്കം നിക്ഷേപിക്കണം. 30 വർഷം കൊണ്ട് സ്ഥിര നിക്ഷേപത്തിൽ നിന്ന് 1 ലക്ഷം രൂപ വളർന്ന് 11 ലക്ഷമാകുമ്പോൾ ഇക്വിറ്റി നിക്ഷേപങ്ങൾ 7-8 ഇരട്ടി നേട്ടം നൽകും.
മികച്ച നിക്ഷേപ മാർഗങ്ങളിൽ ഒന്നാണ് ഓഹരി വിപണി. ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ സാധിക്കാത്തവർക്ക് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാവുന്നതാണ്. മാസത്തവണകളായി നിക്ഷേപിക്കാൻ മ്യൂച്വൽ ഫണ്ട് സൗകര്യം തരുന്നുണ്ട്. ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽ 10,000 രൂപ മാസ എസ്ഐപി വഴി 30 വർഷത്തേക്ക് നിക്ഷേപിക്കുന്നൊരാൾക്ക് 3.52 കോടി രൂപ ലഭിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
