റിസ്കെടുക്കാൻ താല്പര്യമില്ലാത്ത നിക്ഷേപകർ സാധാരണയായി തിരഞ്ഞെടുക്കുന്നത് സ്ഥിര നിക്ഷേപങ്ങളാണ്. പോർട്ട്ഫോളിയോ വൈവിധ്യവത്കരിക്കാൻ ആഗ്രഹിക്കുന്നൊരാൾക്ക് ഇതിനുള്ള ഏറ്റവും അനുയോജ്യമായ മാർഗമാണ് സർക്കാർ ബോണ്ടുകളിൽ (G- Secs) നിക്ഷേപിക്കുക എന്നത്. സ്ഥിര നിക്ഷേപത്തിന് സമാനമായി പലിശ വരുമാനം ഇവിടെ നിന്നും ലഭിക്കും. അധികം റിസ്കെടുക്കാൻ താൽപര്യമില്ലാത്തവർക്ക് കേന്ദ്ര സർക്കാർ ഗ്യാരണ്ടിയിൽ ഇവയിൽ നിക്ഷേപിക്കാം. വിശദാംങ്ങൾ നോക്കാം.
സർക്കാർ ബോണ്ടുകൾ
ഗവണ്മെന്റ് സെക്യൂരിറ്റികൾ (G-Secs) അഥവാ ബോണ്ടുകൾ, സര്‍ക്കാറുകള്‍ക്ക് വേണ്ടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഡെബ്റ്റ് ഇന്‍സ്ട്രുമെന്റുകളാണ്. സർക്കാരിന്റെ സാമ്പത്തിക ആവശ്യങ്ങൾക്ക് വായ്പയിലേക്ക് പോകാതെ പണം സമാഹരിക്കാനുള്ളൊരു മാർഗമാണ് ബോണ്ടുകൾ.
ഗവണ്മെന്റ് സെക്യൂരിറ്റികള്‍ സ്ഥിര വരുമാനം നല്കുന്ന നിക്ഷേപങ്ങളാണ്. കൃത്യമായ ഇടവേളകളില്‍ പലിശ വരുമാനം നേടാം. കേന്ദ്ര സര്‍ക്കാറിന്റെ ഗ്യാരണ്ടിയുള്ളതിനാല്‍ ഈ നിക്ഷേപങ്ങളിലെ റിസ്ക് വളരെ കുറവാണ്. ട്രഷറി ബില്‍ (ടി-ബില്‍), ക്യാഷ് മാനേജ്മെന്റ് ബില്‍സ്, ഡേറ്റഡ് ഗവണ്മെന്റ് സെക്യൂരിറ്റി, സംസ്ഥാന വികസന വായ്പ എന്നിവയാണ് ഇവ.
ട്രഷറി ബില്‍
കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കുന്ന ഹ്രസ്വകാല വായ്പ ഉപാധിയാണ് ട്രഷറി ബില്ലുകള്‍. 91 ദിവസം, 182 ദിവസം, 364 ദിവസ കാലവധിയുള്ള ട്രഷറി ബില്ലകളാണ് പൊതുവെ റിസര്‍വ് ബാങ്ക് പുറത്തിറക്കുന്നത്. 25,000 രൂപയാണ് ട്രഷറി ബില്ലുകളില്‍ ചുരുങ്ങിയത് നിക്ഷേപിക്കേണ്ടത്. 25,000 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം ഉയര്‍ത്താം. സീറോ കൂപ്പണ്‍ സെക്യൂരിറ്റിയാണ് ട്ര്ഷറി ബില്ലുകൾ. പലിശ നിരക്ക് ട്രഷറി ബില്ലില്‍ ലഭിക്കുന്നില്ല.
യഥാര്‍ഥ വിലയില്‍ നിന്ന് ഇളവില്‍ ട്രഷറി ബില്ലുകള്‍ അനുവദിക്കുകയും യഥാര്‍ഥ വിലയില്‍ തിരിച്ചെടുക്കുകയുമാണ ചെയ്യുന്നത്. മുഖവിലയില്‍ നിന്ന് ഇളവിലാണ് ട്രഷറി ബില്ലുകള്‍ അനുവദിക്കുന്നത്. ഉദാഹരണത്തിന് 10,000 രൂപ മുഖവിലയുള്ള ട്രഷറി ബില്‍ 9,000 രൂപയ്ക്കാണ് വിപണിയിലിറക്കുന്നത്. ഇവ തിരിച്ചെടുക്കുന്ന സമയത്ത മുഖ വില നിക്ഷേപകന് ലഭിക്കും. മുഖ വിലയും വില്പന വിലയും തമ്മിലുള്ള വ്യത്യാസമാണ് നിക്ഷേപകന്റെ ലാഭം.
ക്യാഷ് മാനേജ്മെന്റ് ബില്‍
ഇന്ത്യന്‍ സെക്യൂരിറ്റിസ് വിപണിയിലെ പുതിയ വായ്പ മാര്‍ഗമാണ് ക്യാഷ് മാനേജ്മെന്റ് ബില്‍. ട്രഷറി ബില്ലിന് സമാനമായ സീറോ കൂപ്പണ്‍ സെക്യൂരിറ്റികളാണ് ഇവയും. 2010 ലാണ് കേന്ദ്ര സര്‍ക്കാറും ആര്‍ബിഐയും ചേര്‍ന്ന് ക്യാഷ് മാനേജ്മെന്റ് ബില്പുറത്തിറക്കുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ താല്‍ക്കാലിക സാമ്പത്തിക ആവശ്യങ്ങള്‍ക്ക് പുറത്തിറക്കുന്ന ക്യാഷ് മാനേജ്മെന്റ് ബില്ലുകള്‍ 90 ദിവസത്തേക്കുള്ളവാണ്.
ഡേറ്റഡ് ഗവ. സെക്യൂരിറ്റീസ്
ദീര്‍ഘകാലത്തേക്കുള്ള സര്‍ക്കാര്‍ സെക്യൂരിറ്റികളാണ് ഡേറ്റഡ് ഗവ. സെക്യൂരിറ്റീസ്. വ്യത്യസ്ത നിക്ഷേപ കാലാവധിയില്‍ ഡേറ്റഡ് ഗവ. സെക്യൂരിറ്റീസ് ലഭിക്കും. 5 വര്‍ഷം മുതല്‍ 40 വര്‍ഷത്തേക്കാണ് ഡേറ്റഡ് ഗവ. സെക്യൂരിറ്റീസ് ഇഷ്യൂ ചെയ്യുന്നത്. ഫിക്സഡ്/ ഫ്ളോട്ടിംഗ് പലിശ നിരക്കോ കൂപ്പണ്‍ റേറ്റോ ഡേറ്റഡ് ഗവ. സെക്യൂരിറ്റീസിന് ലഭിക്കും. പലിശ നിരക്ക് അര്‍ധ വാര്‍ഷിക തലത്തിലാണ് അനുവദിക്കു.
9 തരം ഡേറ്റഡ് ഗവ. സെക്യൂരിറ്റീസ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഫിക്സഡ് റേറ്റ് ബോണ്ട്, ഫ്ളോട്ടിംഗ് റേറ്റ് ബോണ്ട്, സ്ട്രിപ്പ്, ഇന്‍ഫ്ളേഷന്‍- ഇന്‍ഡക്സ്ഡ് ബോണ്ട്, സ്പെഷ്യല്‍ സെക്യൂരിറ്റീസ്, ക്യാപ്റ്റല്‍ ഇന്‍ഡെക്സ്ഡ് ബോണ്ട്സ്, 7.50% സേവിംഗ്സ് (ടാക്സബിള്‍) ബോണ്ട് 2018, ബോണ്ട് വിത്ത് കാള്‍/ പുട്ട് ഓപ്ഷന്, സോവറിന്‍ ഗോള്‍ഡ് ബോണ്ട് എന്നിവയാണിവ.
സംസ്ഥാന വികസന വായ്പകള്‍
സംസ്ഥാന വികസന വായ്പകള്‍ സംസ്ഥാനങ്ങള്‍ക്കുള്ള ധനസമാഹരണത്തിനായി റിസര്‍വ് ബാങ്ക് വഴി പുറത്തിറക്കുന്നവയാണ്. വ്യത്യസ്ത കാലയളവില്‍ ലഭിക്കുന്ന സംസ്ഥാന വികസന വായ്പകള്‍ പലിശയിലും തിരിച്ചടവിലും ഡേറ്റഡ് ഗവണ്മെന്റ് സെക്യൂരിറ്റികള്‍ക്ക് തുല്യമാണ്.
എങ്ങനെ നിക്ഷേപിക്കാം
സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ നിക്ഷേപിക്കുന്ന മ്യൂച്വല്‍ ഫണ്ടുകള്‍ വഴിയോ ഡീമാറ്റ് അക്കൗണ്ട് വഴിയോ റിസര്‍വ് ബാങ്ക് നിക്ഷേപം വഴി നേരിട്ടോ ബോണ്ടുകളില്‍ നിക്ഷേപിക്കാം. ഇത്തരത്തില്‍ സര്‍ക്കാര്‍ ബോണ്ടുകില് നിക്ഷേിക്കുന്നൊരു ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടാണ് ഗില്‍റ്റ് മ്യൂച്വല്‍ ഫണ്ടുകള്‍. ഇതോടൊപ്പം ലിസ്റ്റ് ചെയ്ത ബോണ്ടുകള്‍ ഡീമാറ്റ് അക്കൗണ്ട് ഉപയോഗിച്ച് നേരിട്ട് വാങ്ങാനും സാധിക്കും. സമാനമായി വില്പനയും സാധിക്കും. ആര്‍ബിഐ റീട്ടെയില്‍ ഡയറക്ട് വഴി അക്കൗണ്ടെടുത്ത് നിക്ഷേപിക്കുകയാണ് മറ്റൊരു വഴി.
റിസര്‍വ് ബാങ്ക് റീട്ടെയില്‍ ഡയറക്ട് ഗില്‍ട്ട് (ആര്‍ഡിജി) അക്കൗണ്ട് ആരഭിക്കുകയാണ് ആദ്യ പടി. സേവിംഗ്സ് ബാങ്ക് അക്കൗണ്ട്, പാന്‍ നമ്പര്‍, ഉപയോഗത്തിലുള്ള ഇ-മെയില്‍, മൊബൈല്‍ നമ്പര്‍ എന്നിവ അക്കൗണ്ട് ആരംഭിക്കാന്‍ ആവശ്യമാണ്. കെവൈസി നടപടിക്കായി ആധാര്‍, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയിലേതെങ്കിലുമൊന്ന് കരുതണം. rbiretaildirect.org.in എന്ന വെബ്സൈറ്റ് വഴിയാണ് അക്കൗണ്ട് എടുക്കേണ്ടത്.
More From GoodReturns

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications