2022 മേയ് മുതൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്കുകൾ ഉയർത്തിയതോടെ സ്ഥിര നിക്ഷേപ പലിശ നിരക്ക് മികച്ച നിലവാരത്തിലേക്ക് ഉയർന്നിരുന്നു. റിപ്പോ നിരക്കിന് പിന്നാലെ ബാങ്കുകൾ പലിശ നിരക്ക് ഉയർത്തി നിക്ഷേപത്തിന് 7.50-8 ശതമാനം പലിശയിലേക്ക് എത്തിയിട്ടുണ്ട്. പൊതുമേഖലാ ബാങ്കുകളിൽ മുതിർന്ന പൗരന്മാർക്ക് 7.60 ശതമാനം വരെ പലിശ ലഭിക്കുന്നുണ്ട്.
ബാങ്കുകൾ പലിശ നിരക്കുയർത്തുന്നതിന് സമാനമായി പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കും ഉയർത്തി തുടങ്ങി. ഇതോടെ പലിശ നിരക്കിന്റെ അടിസ്ഥാനത്തിൽ ബാങ്ക്, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ ഒന്നിനൊന്ന് മികച്ചതായി. ഇതിനാൽ ഏതാണ് മികച്ചതെന്ന് പലിശ അടിസ്ഥാനമാക്കി പറയാൻ സാധിക്കില്ല.
പലിശയോടൊപ്പം സുരക്ഷിതത്വം കൂടി പരിഗണിച്ച് നിക്ഷേപിക്കുന്നവരാണെങ്കിൽ ബാങ്കാണോ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളെ തിരഞ്ഞെടുക്കുക എന്നതാണ് ചോദ്യം. സ്ഥിര നിക്ഷേപത്തിൽ പോസ്റ്റ് ഓഫീസും ബാങ്കും ഏതൊക്കെ രീതിയിൽ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് നോക്കാം.

പലിശ നിരക്ക്
പലിശ നിരക്കിൽ മുൻനിര ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഒരല്പം മേൽക്കൈ പോസ്റ്റ് ഓഫീസിനുണ്ടെന്ന് കാണാം. 7 ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള എസ്ബിഐ, ഐസിഐസിഐ, എച്ച്ഡിഎഫ്സി ബാങ്ക് സ്ഥിര നിക്ഷേപത്തിന് സാധാരണ ഉപഭോക്താക്കള്‍ക്ക് 3 ശതമാനം മുതല്‍ 7.1 ശതമാനം വരെയാണ് പലിശ ലഭിക്കുന്നത്. ഓരോ കാലയളവിലും ഓരോ ബാങ്കിലും വ്യത്യസ്ത പലിശ നിരക്കായിരിക്കും.
ടൈം ഡെപ്പോസിറ്റുകൾക്ക് 6.8 മുതൽ 7.5 ശതമാനം വരെയാണ് പോസ്റ്റ് ഓഫീസുകൾ പലിശ വാഗ്ദാനം ചെയ്യുന്നത്. ഒരു വര്‍ഷത്തേക്ക് 6.8 ശതമാനം പലിശ നല്‍കും. രണ്ട് വര്‍ഷത്തേക്ക് 6.9 ശതാമനവും മൂന്ന് വര്‍ഷത്തേക്ക് 7 ശതമാനവും അഞ്ച് വര്‍ഷത്തേക്ക് 7.50 ശതമാനവും പലിശ ലഭിക്കും.
എന്നാൽ ബാങ്കുകൾ മുതിര്‍ന്ന പൗരന്മാര്‍ക്ക് നൽകുന്ന അധിക നിരക്ക് പോസ്റ്റ് ഓഫീസിൽ ലഭിക്കില്ല. പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് സാമ്പത്തിക വർഷത്തിന്റെ ഓരോ പാദത്തിലും പുതുക്കും.
സുരക്ഷിതത്വം
പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപ പദ്ധതിയുടെ മറ്റൊരു പ്രധാന നേട്ടം സുരക്ഷയാണ്. ഒരു ബാങ്കില്‍ പണം നിക്ഷേപിക്കുമ്പോള്‍ ഡെപ്പോസിറ്റ് ആൻഡ് ഇൻഷൂറൻസ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷന്റെ 5 ലക്ഷം രൂപയുടെ ഇൻഷൂറൻസാണ് നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്നത്.
ബാങ്ക് തകര്‍ന്നാല്‍ നിക്ഷേപകന് 5 ലക്ഷം രൂപ വരെ മാത്രമെ തിരികെ ലഭിക്കുകയുള്ളൂ. ഇതിനാൽ പലിശയും മുതലും ചേർന്ന് 5 ലക്ഷത്തിൽ താഴെ വരുന്ന തുക ഒരു ബാങ്കിൽ നിക്ഷേപിക്കുന്നതാണ് ബാങ്ക് സ്ഥിര നിക്ഷേപത്തിൽ ഏറ്റവും സുരക്ഷിതം.
എന്നാൽ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ കാര്യത്തില്‍ സേവിംഗ്‌സ് സ്‌കീമുകളുടെ ഇൻഷൂറർ കേന്ദ്ര സര്‍ക്കാറാണ്. പണത്തിന്റെ പൂർണ ഉത്തരവാദിത്വം കേന്ദ്ര സർക്കാറിനാണ്. ഇക്കാരണത്താൽ നിക്ഷേപിക്കുന്ന പണം മുഴുവനും സുരക്ഷിതമായിരിക്കും.
നികുതി ആനുകൂല്യങ്ങൾ
ബാങ്കുകളും പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപങ്ങളും 1.5 ലക്ഷം രൂപ വരെ നികുതി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. 5 വർഷത്തേക്കുള്ള നിക്ഷേപങ്ങൾക്ക് ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരമാണ് നികുതി ഇളവ് ലഭിക്കുന്നത്. കാലാവധിയിൽ ലഭിക്കുന്ന പലിശ രണ്ടിടത്തും നികുതി ബാധകമാണ്.
കാലാവധി
ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ കാലാവധി 7 ദിവസം മുതൽ 10 വർഷം വരെയാണ്. ഇതിനുള്ളിൽ ഓരോ ബാങ്കുകളും വ്യത്യസ്ത കാലാവധിയിൽ നിക്ഷേപങ്ങൾ സ്വീകരിക്കും. പ്രത്യേക കാലയളവിലേക്ക് പ്രത്യേക പലിശ നിരക്കും ബാങ്കുകൾ അവതരിപ്പിക്കും. പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപം 1,2,3, 5 വർഷ കാലാവധിയുള്ളവയാണ്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications