ചെറിയൊരു വരുമാനക്കാർക്ക് പോലും ഇന്ന് മ്യൂച്വൽ ഫണ്ട് നിക്ഷേപം സാധ്യമാണ്. വളരെ ചെറിയ തുകയിൽ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്താം. മാസ ശമ്പളമോ, മാസത്തിൽ നിശ്ചിത തുക മിച്ചം പിടിക്കാൻ സാധിക്കുന്നവരോ ആണെങ്കിൽ എസ്ഐപി നിക്ഷേപിക്കുന്നതാകും ഉചിതം. ഇക്വിറ്റി ഫണ്ടുകളിൽ നിക്ഷേപിക്കുന്നവർക്ക് ദീർഘകാലത്തേക്ക് മികച്ച ആദായം ഫണ്ടുകൾ നൽകാറുണ്ട്.
നിരവധിയായ ഫണ്ടുകൾ ഇക്വിറ്റി വിഭാഗത്തിലുള്ളതിനാൽ അനുയോജ്യമായവ കണ്ടെത്തി നിക്ഷേപിക്കേണ്ടതുണ്ട്. വലിയ ആദായം പ്രതീക്ഷിക്കുന്നവർ അറിഞ്ഞിരിക്കേണ്ടൊരു മ്യൂച്വൽ ഫണ്ട് വിഭാഗമാണ് കൺസംഷൻ ഫണ്ടുകൾ. കഴിഞ്ഞ 1 വര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് 25 ശതമാനം ആദായം നല്‍കിയവയാണ് കണ്‍സംഷൻ മ്യൂച്വല്‍ ഫണ്ടുകള്‍. ഇവയുടെ വിശദാംശങ്ങൾ പരിശോധിക്കാം.
കൺസംഷൻ മ്യൂച്വൽ ഫണ്ടുകൾ
കണ്‍സംഷന്‍ ഫണ്ടുകള്‍ സെക്ടറല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന മ്യൂച്വല്‍ ഫണ്ടുകളാണ്. സെക്ടറല്‍ ഫണ്ടുകളിലെ നിക്ഷേപം ഒരു വ്യവസായത്തിലെയോ മേഖലയിലെയോ ഓഹരികളിൽ മാത്രമായിരിക്കും. ഇവിടെ കണ്‍സംഷന്‍ ഫണ്ട് ഉപഭോകതൃ കമ്പനികളുടെ ഓഹരികളില്‍ മാത്രമാണ് നിക്ഷേപിക്കുന്നത്. ആദിത്യ ബിര്‍ള എസ്എല്‍ ഇന്ത്യ ജെന്‍നെക്സ്റ്റ് ഫണ്ട്, ബറോഡ ബിഎന്‍പി പരിബാസ് ഇന്ത്യ കണ്‍സംഷന്‍ ഫണ്ട്, കാനറ റൊബേക്കോ കണ്‍സ്യൂമര്‍ ട്രെന്‍ഡ് ഫണ്ട് എന്നിവയാണ് കണ്‍സംഷന്‍ ഫണ്ടിന് ഉദാഹരണം.
12 പ്രധാനപ്പെട്ട ഫണ്ടുകളാണ് ഈ വിഭാഗത്തിലുള്ളത്. ജൂലായ് 2022 പ്രകാരമുള്ള ആകെ അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ് (എഎംയു) 13,430 കോടി രൂപയാണ്. 2022 ഏപ്രില്‍ മുതല്‍ 5.5 ശതമാനം വളര്‍ച്ചയാണ് കണ്‍സംഷന്‍ ഫണ്ടിന്റെ എഎംയുവില്‍ ഉണ്ടായത്. 2021 മാര്‍ച്ചുമായി താരതമ്യം ചെയ്യുമ്പോൾ 51 ശതമാനത്തിന്റെ വളര്‍ച്ചയാണിത്. സമീപകാലത്ത് മികച്ച പ്രകടനം നടത്തിയവയാണ് ഈ 12 ഫണ്ടുകളും.
1 മാസ കാലയളവില്‍ 5.5 ശതമാനം, 3 മാസത്തില്‍ 13.5 ശതമാനം, 6 മാസത്തില്‍ 12.7 ശതാനം എന്നിങ്ങനെയാണ് പ്രകടനം. നിപ്പോണ്‍ ഇന്ത്യ കണ്‍സംഷന്‍ ഫണ്ട്, ഐസിഐസിഐ പ്രു കണ്‍സംഷന്‍ ഫണ്ട്, എസ്ബിഐ കണ്‍സംഷന്‍ ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് എന്നിവയാണ് പ്രകടനത്തില്‍ മുന്നില്‍ നില്‍ക്കുന്നത്.
ഇതേസമയം കഴിഞ്ഞ 1 വർഷ കാലയളവിൽ നിഫ്റ്റി ഇന്ത്യ കണ്‍സംഷ്യന്‍ ഇന്‍ഡക്‌സിന്റെ വളര്‍ച്ച 17 ശതമാനമാണ്. പ്രധാന ഫണ്ടുകളുടെ പ്രകടനം ചുവടെ. 1 വര്‍ഷത്തെ പ്രകടനം, ചെലവ് അനുപാതം എന്നീ ക്രമത്തില്‍.
* നിപ്പോണ്‍ ഇന്ത്യ കണ്‍സംഷന്‍ ഫണ്ട്- 19.03%, 1.29%
* ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ഭാരത് കണ്‍സംഷന്‍ ഫണ്ട്- 21.91%, 1.25%
* എസ്ബിഐ കണ്‍സംഷന്‍ ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട്- 25.86%, 1.32%.
* എസ്ബിഐ നിഫ്റ്റ് കണ്‍സംഷന്‍ ഇടിഫ് 17.87%, 0.30
നിക്ഷേപത്തിൽ ശ്രദ്ധിക്കേണ്ടത്
വില ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ വിപണിയില്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കുന്നവയാണ് കണ്‍സംഷന്‍ ഫണ്ടുകൾ. ഒരൊറ്റ വിഭാഗത്തില്‍ മാത്രം നിക്ഷേപം നടത്തുന്നതിനാല്‍ ഉയര്‍ന്ന നഷ്ട സാധ്യതയുള്ള ഫണ്ടും കൂടിയാണിത്. ഉപഭോഗം കൂടിയ സമയത്ത്, സമ്പദ്‍വ്യവസ്ഥ നല്ല രീതിയില്‍ മുന്നോട്ട് പോകുമ്പോള്‍ കണ്‍സംഷന്‍ ഫണ്ടുകളില്‍ മികച്ച പ്രകടനത്തിന് സാധ്യതയുണ്ട്.
മാര്‍ക്കറ്റ് നേട്ടത്തില്‍ നില്‍ക്കുന്ന സമയത്ത് പോലും നഷ്ട സാധ്യതയുണ്ടാക്കുന്നവയാണ് സെക്ടറൽ ഫണ്ടുകൾ. മറ്റു ഇക്വിറ്റി ഫണ്ടുകള്‍ വിവിധ മേഖലകളിലേക്ക് നിക്ഷേപിക്കുമ്പോള്‍ സെക്ടറല്‍ ഫണ്ടുകള്‍ ഒറ്റ മേഖലയിലാണ് നിക്ഷേപിക്കുന്നത്. വൈവിധ്യ വത്കരണം ഇല്ലാത്തതിനാല്‍ സെക്ടറല്‍ ഫണ്ടുകളില്‍ റിസ്‌ക് സാധ്യത കൂട്ടുന്നു.
സെക്ടറല്‍ ഫണ്ടുകള്‍ ഓഹരി വിപണിയുടെ ചാട്ടത്തിന് അനുസരിച്ച് പ്രകടനം നടത്തണമെന്ന് നിർബന്ധമില്ല. കോവിഡ് കാലത്ത് വിപണി തകർന്നിരിക്കുമ്പോൾ പോലും ഫാര്‍മ സെക്ടറല്‍ ഫണ്ടുകള്‍ മികച്ച പ്രകടനം നടത്തിയവയാണ്. ഇത്തരം കാര്യങ്ങളിൽ അവബോധമുള്ള നിക്ഷേപിക്കുന്ന മേഖലയിലെ ചാഞ്ചാട്ടങ്ങള്‍ മനസിലാക്കാൻ സാധിക്കുന്നവർക്കാണ് ഇത്തരം ഫണ്ടുകൾ അനുയോജ്യം. കൃത്യസമയത്ത് നിക്ഷേപിക്കാനും പുറത്തു കടക്കാനും സാധിക്കുന്നവരാകണമെന്ന് തുടക്കം. കുറഞ്ഞത് 5 വര്‍ഷത്തേക്ക് നിക്ഷേപിക്കുന്നതാണ് അഭികാമ്യം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications