രാജ്യത്തെ ജനപ്രീയ നിക്ഷേപമായ പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) പലരുടെയും ദീർഘകാല നിക്ഷേപ പദ്ധതികളിലൊന്നായിരിക്കും. കേന്ദ്ര സര്‍ക്കാര്‍ പിന്തുണയുള്ള നിക്ഷേപമായതിനാല്‍ തന്നെ പിപിഎഫില്‍ തീരെ റിസ്‌കില്ലാ എന്നതാണ് നിക്ഷേപകരെ ആകര്‍ഷിക്കുന്ന കാര്യം. 15 വര്‍ഷ കാലാവധിയുള്ള നിക്ഷേപമായതിനാല്‍ നിക്ഷേപകനെ സംബന്ധിച്ച് ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കുള്ള നിക്ഷേപമായാണ് പിപിഎഫ് ഉപകരിക്കുന്നത്. മക്കളുടെ ഉന്നത വിദ്യാഭ്യാസം, വിരമിക്കല്‍ കാല സമ്പാദ്യം എന്നീ തരത്തില്‍ പിപിഎഫ് നിക്ഷേപം ഉപയോഗപ്പെടുത്താം.
നിക്ഷേപത്തിന്റെ ഒരു ഭാഗത്തും നികുതി ബാധകമാകുന്നില്ലെന്നതിനാല്‍ വരുമാനം പൂര്‍ണമായും നിക്ഷേപകന് ഉപയോഗപ്പെടുത്താം. നിലവില്‍ 7.10 ശതമാനം പലിശയാണ് പിപിഎഫ് നിക്ഷേപകര്‍ക്ക് ലഭിക്കുന്നത്. 15 വര്‍ഷ കാലാവധിയുള്ള പിപിഎഫ് നിക്ഷേപം കാലാവധിയെത്തിയാല്‍ മൂന്ന് സാധ്യതകളാണ് മുന്നിലുള്ളത്. നിക്ഷേപം പിൻവലിക്കുകാം, നിക്ഷേപം തുടർന്ന് കാലാവധി നീട്ടാം, നിക്ഷേപിക്കാതെ കാലാവധി നീട്ടാം എന്നിങ്ങനെ. പിപിഎഫ് അക്കൗണ്ട് കാലാവധി നീട്ടുന്നതു കൊണ്ടുള്ള നേട്ടം പരിശോധിക്കുകയാണ് ഈ ലേഖനത്തിൽ.
കാലാവധി നീട്ടാം
കാലാവധി എത്തിയ പിപിഎഫ് നിക്ഷേപം 5 വര്‍ഷത്തിന്റെ ബ്ലോക്കുകളായി എത്ര വർഷം വരെയും നീട്ടാന്‍ സാധിക്കും. അക്കൗണ്ട് കാലാവധിക്ക് ശേഷം നീട്ടാന്‍ അക്കൗണ്ടുള്ള പോസ്റ്റ് ഓഫീസ്/ ബാങ്കില്‍ ഫോം എച്ച് സമര്‍പ്പിക്കണം. നിക്ഷേപം നടത്താതെയും അക്കൗണ്ട് കാലാവാധി ഉയർത്താൻ സാധിക്കും. നിക്ഷേപം നീട്ടുന്നത് വഴിയുള്ള നേട്ടങ്ങൾ നോക്കാം.

> വലിയ തുക ആവശ്യമില്ലാത്ത സാഹചര്യമാണെങ്കില്‍ നിക്ഷേപം നീട്ടാവുന്നതാണ്. ബാങ്ക് സ്ഥിര നിക്ഷേപ പലിശയേക്കാള്‍ മികച്ച റിട്ടേണ്‍ നല്‍കുന്നതിനാലും 100 ശതമാനം അപകടരഹിതവുമായതിനാല്‍ നിക്ഷേപം തുടരാവുന്നതാണ്.
> പിപിഎഫ് അക്കൗണ്ട് കാലാവധി നീട്ടുന്നതിന് അനുസരിച്ച് പിൻവലിക്കാൻ നിക്ഷേപകന് ബുദ്ധിമുട്ട് ഉണ്ടാകുന്നില്ല. അഞ്ച് വർഷ കാലാവധി എത്തുന്നതിന് മുൻപ് 60 ശതമാനം വരെ പിൻവലിക്കാൻ സാധിക്കും.
> നിക്ഷേപകൻ 15 വർഷത്തെ മെച്യൂരിറ്റിക്ക് ശേഷം അടുത്ത അഞ്ച് വർഷത്തേക്ക് പിപിഎഫ് അക്കൗണ്ട് നീട്ടുകയാണെങ്കിൽ എപ്പോൾ വേണമെങ്കിലും 15 വർഷ മെച്യൂരിറ്റി തുകയുടെ 60 ശതമാനം പിൻവലിക്കാൻ അനുവദിക്കും.
> നിക്ഷേപം നടത്താതെയും കാലാവധി നീട്ടാൻ പിപിഎഫ് അനുവദിക്കുന്നുണ്ട്. നിലവിലുള്ള നിക്ഷേപത്തിന് മുകളിൽ പലിശ തുടർ കാലാവധിയിലും ലഭിക്കും. പരമാവധി കോമ്പൗണ്ടിംഗ് ആനുകൂല്യം ലഭിക്കാൻ നിക്ഷേപം തുടരുന്നത് ഉപകരിക്കും.
> പിപിഎഫ് അക്കൗണ്ട് കാലാവധി 15 വർഷത്തിന് ശേഷവും നീട്ടുന്നതിലൂടെ വിരമിക്കലിന് ശേഷമുള്ള സമ്പാദ്യം ഉണ്ടാക്കാൻ സഹായിക്കും.
> പിപിഎഫ് നിക്ഷേപമുള്ള വ്യക്തി മാസത്തിലാണ് നിക്ഷേപിക്കുന്നതെങ്കിൽ മാസത്തിൽ 4-ാം തീയതിക്കുള്ളിൽ പിപിഎഫ് അക്കൗണ്ടിൽ നിക്ഷേപിച്ചാൽ ആ മാസത്തെ പലിശ കൂടി നേടാൻ സാധിക്കും. മാസത്തിലെ അഞ്ചാം ദിവസത്തിലെ ക്ലോസിംഗ് ബാലൻസ് പരിഗണിച്ചാണ് പലിശ കണക്കാക്കുന്നത്.
നിക്ഷേപം വളരുന്നത് എങ്ങനെ
വർഷത്തിൽ പരമാവധി നിക്ഷേപമായ 1.50 ലക്ഷം രൂപ 15 വർഷത്തേക്ക് നിക്ഷേപിക്കുന്നൊരു വ്യക്തിക്ക് കാലാവധിയിൽ ലഭിക്കുന്നത് 40,68,209 രൂപയാണ്. 22.50 ലക്ഷം രൂപയുടെ നിക്ഷേപത്തിൽ നിന്ന് 18,18,209 രൂപ പലിശയായി ലഭിക്കും.
നിക്ഷേപം 5 വർഷം കൂടി നീട്ടിയാൽ 20-ാം വർഷം 66,58,288 രൂപയാണ് ലഭിക്കുന്നത്. 30 ലക്ഷത്തിന്റെ നിക്ഷേപത്തിൽ നിന്ന് പലിശ 36,58,288 രൂപയാണ്. 5 വർഷം അധികം നിക്ഷേപിക്കുമ്പോൾ 15 വർഷത്തെ നിക്ഷേപത്തിലൂടെ ലഭിച്ചതിനേക്കാൾ ഇരട്ടിയോളം പലിശ നേടാനയി.
25 വർഷം പിപിഎഫിൽ വർഷത്തിൽ 1.50 ലക്ഷം രൂപ നിക്ഷേപിച്ചാൽ 1,03,08,015 രൂപ നേടാനാകും. 37.50 ലക്ഷത്തിന്റെ നിക്ഷേപത്തിൽ നിന്നാണ് ഈ നേട്ടം. നിലവിലെ പലിശ നിരക്കായ 7.1 ശതമാനം പ്രകാരമുള്ള കണക്കാണിത്. നിക്ഷേപ കാലാവധിക്കുള്ളിൽ പലിശ നിരക്ക് കൂടിയും കുറഞ്ഞും വരുന്നതിനാൽ ഏറ്റകുറച്ചിലുകൾ ഉണ്ടാകാം.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications