ഏതാനും ദിവസങ്ങളായി വിപണിയില്‍ കടുത്ത ചാഞ്ചാട്ടമാണ് ദൃശ്യമാകുന്നത്. കിഴക്കന്‍ യൂറോപ്പിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട ഭീതിയാണ് ആഗോള വിപണികളേയും സമ്മര്‍ദത്തിലാഴ്ത്തുന്നത്. ഇതിനോടൊപ്പം തുടര്‍ച്ചയായ വിദേശ നി്ക്ഷേപകരുടെ വില്‍പ്പനയും ആഭ്യന്തര വിപണികളെ പ്രതികൂലമായി ബാധിക്കുന്നു. ഇതിനിടെ കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ നിക്ഷേപകര്‍ക്ക് ഇരട്ടിയിലധികം ആദായം സ്മ്മാനിച്ച സ്മോള്‍ കാപ് ഓഹരിയായ ഡിബി റിയാല്‍റ്റി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാങ്ങാനാളില്ലാതെ ലോവര്‍ സര്‍ക്യൂട്ടിലാണ്. ഈ ഓഹരിയില്‍ എന്ത് സമീപനം സ്വീകരിക്കണമെന്ന വിപണി വിദഗ്ധരുടെ നിലപാടാണ് ഈ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഡിബി റിയാല്‍റ്റി
മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് ഡിബി റിയാല്‍റ്റി ലിമിറ്റഡ്. വാണിജ്യ, പാര്‍പ്പിട സമുച്ചയങ്ങളും വമ്പന്‍ ടൗണ്‍ഷിപ്, റീട്ടെയില്‍ പദ്ധതികളിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പാര്‍പ്പിട വിഭാഗത്തില്‍ എല്ലാ വിഭാഗം വരുമാനക്കാരേയും ഉദ്ദേശിച്ചുള്ള ഭവന പദ്ധതികളുണ്ട്. ഓഫീസ് കെട്ടിടങ്ങള്‍ നിര്‍മാണവും വില്പനയിലും വാടകയ്ക്കു കൊടുക്കുന്നതിലുമാണ് വാണിജ്യ വിഭാഗത്തില്‍ പ്രധാനമായും ഉള്‍പ്പെടുന്നത്. തെരഞ്ഞെടുത്ത സ്ഥലങ്ങളിലെ കടകള്‍ നിര്‍മിക്കുന്നതാണ് റീട്ടെയില്‍ വിഭാഗത്തില്‍ നടപ്പാക്കുന്നത്.
ഇന്നും വാങ്ങാനാളില്ല
ചൊവ്വാഴ്ചത്തെ വ്യാപാര ആരംഭത്തിലും ഡിബി റിയാല്‍റ്റി (BSE: 533160, NSE: DBREALTY) 5 ശതമാനത്തോളം ഇറങ്ങി 97.35 രൂപ നിലവാരത്തില്‍ ലോവര്‍ സര്‍ക്യൂട്ടിലാണ് നില്‍ക്കുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം ഓഹരി വിലയില്‍ 23 ശതമാനത്തോളം ഇടിവുണ്ടായിട്ടുണ്ട്. അതേസമയം, നേരത്തെയുള്ള മൂന്ന് മാസത്തിനിടെ 155 ശതമാനത്തോളം ഓഹരി വില കുതിച്ചു കയറിയിരുന്നു. ഒരു വര്‍ഷത്തിനിടെയിലെ ഓഹരിയുടെ ഉയര്‍ന്ന വില 134.05 രൂപയും കുറഞ്ഞ വില 16.75 രൂപയുമാണ്.
ഓഹരി വിശദാംശം
ഡിബി റിയാല്‍റ്റിയുടെ 63.03 ശതമാനം ഓഹരികളാണ് പ്രമോട്ടര്‍മാരുടെ കൈവശമുള്ളത്. ഇത് പൂര്‍ണമായും ഈട് നല്കിയിരിക്കുന്നതും ശ്രദ്ധേയം. അതേസമയം, വിദേശ നിക്ഷേപകര്‍ക്ക് 3.9 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. റീട്ടെയില്‍ നിക്ഷേപകരുടെ പക്കലാണ് ബാക്കിയുള്ള 33 ശതമാനം ഓഹരികളും. പ്രതിയോഹരി ബുക്ക് വാല്യൂ 49.98 ആണ്. നിലവില്‍ 2,368 കോടി രൂപയാണ് വിപണി മൂലധനം.
സാമ്പത്തികം
കഴിഞ്ഞ 5 വര്‍ഷത്തെ പ്രകടനം വിലയിരുത്തിയാല്‍ സ്ഥായിയായ വരുമാന വളര്‍ച്ച പ്രകടമാക്കിയിട്ടില്ല. ഇക്കാലയളവില്‍ അറ്റാദായം നേടാനും സാധിച്ചിട്ടില്ലെന്നതും ശ്രദ്ധേയം. ഡിസംബര്‍ പാദത്തില്‍ 8 കോടി രൂപയാണ് വരുമാനം. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 26 ശതമാനം ഇടിവാണ് വരുമാനത്തില്‍ കാണിക്കുന്നത്. അതേസമയം, മുന്‍ വര്‍ഷം 99 കോടി രൂപയായിരുന്ന അറ്റ നഷ്ടം ഈ ഡിസംബര്‍ പാദത്തില്‍ 34.49 കോടിയിലേക്ക് കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്.
എന്തു ചെയ്യണം?
കഴിഞ്ഞ മാസം പ്രമുഖ നിക്ഷേപകന് രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് ഓഹരിയായി മാറ്റിയെടുക്കാനാകുന്ന കടപ്പത്രം നല്കി പണം സമാഹരിച്ചതിലൂടെയാണ് ഓഹരി നിക്ഷേപകരുടെ ശ്രദ്ധാകേന്ദ്രമാകുന്നത്. 10,000,000 വാറന്റുകളാണ് ജുന്‍ജുന്‍വാലയുടെ നേതൃത്വത്തിലുള്ള റെയര്‍ ഇന്‍വസ്റ്റ്മെന്റിന് കൈമാറിയത്.
- ചോയിസ് ബ്രോക്കിങ്- തുടര്‍ച്ചയായി ഡൗണ്‍ ട്രെന്‍ഡ് കാണിക്കുന്നതിനാല്‍ ദീര്‍ഘകാലയളവിലേക്കുള്ള നിക്ഷേപം ഒഴിവാക്കണം.
- ഷെയര്‍ ഇന്ത്യ- വളരെയധികം ഊഹാപോഹങ്ങളുടെ പുറത്തുള്ള ട്രേഡ് നടക്കുന്നു. ഓഹരി ഇടപാടുകളുടെ എണ്ണവും കുറവാണ്. ടെക്നിക്കല്‍ അനാലിസിസ് പ്രകാരം ഓഹരി 80 രൂപ നിരക്കിലേക്ക് എത്തിയേക്കാം. പുതിയ നിക്ഷേപം നിലവിലുള്ള വില നിലവാരത്തില്‍ ഒഴിവാക്കാം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications