ഈയിടെ ഉണ്ടായ ചില തട്ടിപ്പുകള്‍ സഹകരണ സംഘങ്ങള്‍ക്ക് എതിരായൊരു വികാരം സമൂഹത്തില്‍ ഉണ്ടാക്കിയിരുന്നു. ഒറ്റപ്പെട്ട ചില പ്രശനങ്ങളുടെ പേരില്‍ സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളിലെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടു. എന്നാല്‍ ഗ്രാമീണ മേഖലയില്‍ ഇന്നും ശക്തമായ സാന്നിധ്യമാണ് സഹകരണ സംഘങ്ങള്‍. കോടികളുടെ നിക്ഷേപം വിവിധ സംഘങ്ങളിലും സഹകരണ ബാങ്കുകളിലുണ്ട്.
പ്രാദേശികമായി പ്രവര്‍ത്തിക്കുന്നതിനാല്‍ ഓരോ സംഘങ്ങള്‍ക്കും അതിന്റെ പ്രവര്‍ത്തന ചുറ്റുപാടില്‍ നിന്ന് നിക്ഷേപം സ്വീകരിക്കാനും വിശ്വാസ്യത നേടാനും സാധിക്കും. ഇന്ന് ബാങ്കുകള്‍ നല്കുന്നതിനേക്കാള് പലിശ പ്രാഥമിക സഹകരണ സംഘങ്ങള്‍ നൽകുന്നുണ്ട്. സഹകരണ സംഘങ്ങളിലെ പലിശ നിരക്കും എങ്ങനെ നിക്ഷേപം സുരക്ഷിതമാക്കാം എന്നും നോക്കാം.
പലിശ നിരക്ക്
കേരള ബാങ്കിലെയും സഹകരണ സംഘങ്ങളിലെയും പലിശ നിരക്ക് വ്യത്യസ്തമാണ്. ഒക്ടോബര്‍ മാസത്തിലാണ് അവസാനമായി സഹകരണ ബാങ്ക്/ സംഘങ്ങളുടെ പലിശ നിരക്ക് പുതുക്കിയത്. പുതിയ സ്ഥിര നിക്ഷേപത്തിനും പുതുക്കുന്ന സ്ഥിര നിക്ഷേപത്തിനും വര്‍ധിപ്പിച്ച പലിശ നിരക്ക് ലഭിക്കും.
കേരള ബാങ്കില്‍ 5 ശതമാനം മുതല്‍ 6.75 ശതമാനം വരെയാണ് പലിശ നൽകുന്നത്. കേരള ബാങ്കില്‍ 1 വര്‍ഷത്തിന് മുകളില്‍ സ്ഥിര നിക്ഷേപത്തിന് 6.75 ശതമാനം പലിശ ലഭിക്കും. 364 ദിവസത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് 6.25 ശതമാനം പലിശയും ലഭിക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് 0.50 ശതമാനം അധിക നിരക്കും ബാങ്ക് നൽകുന്നുണ്ട്. സഹകരണ സംഘങ്ങളിൽ 5.5 ശതമാനം മുതല്‍ 7.75 ശതമാനം വരെയാണ് പലിശ ലഭിക്കുന്നത്.
15 ദിവസം മുതല്‍ 1 വര്‍ഷത്തിന് മുകളിലാണ് സ്ഥിര നിക്ഷേപം സ്വീകരിക്കുന്നത്. 1 വര്‍ഷത്തിന് മുകളിലുള്ള സ്ഥിര നിക്ഷേപത്തിന് 7.75 ശതമാനം പലിശ ലഭിക്കും. 364 ദിവസ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 6.75 ശതമാനം പലിശ ലഭിക്കും. എല്ലാ നിക്ഷേപങ്ങള്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്ക് 0.50 ശതമാനം അധിക നിരക്ക് ലഭിക്കും.
എങ്ങനെ സുരക്ഷിതമായി നിക്ഷേപിക്കും
സഹകരണ സംഘങ്ങളിലെ നിക്ഷേപത്തിന് സുരക്ഷ നല്‍കുന്നതിനായി കേരള കോ-ഓപ്പറേറ്റീവ് ഡെപ്പോസിറ്റ് ഗ്യാരണ്ടി ഫണ്ട് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. സഹകരണ സംഘങ്ങളിലുള്ള നിക്ഷേപങ്ങള്‍ക്ക് നിയമപരമായ സുരക്ഷ ഉറപ്പാക്കുന്നതിനായി 2012ലാണ് സംസ്ഥാന സർക്കാർ ഗ്യാരണ്ടി ഫണ്ട് ബോര്‍ഡ് രൂപീകരിച്ചത്.
ഇവിടെ രജിസ്റ്റര്‍ ചെയ്ത സംഘങ്ങൾ പൊളിഞ്ഞാലും 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപം തിരികെ ലഭിക്കും. അംഗത്വമെടുക്കുകയും അംഗത്വം പുതുക്കി കൊണ്ടിരിക്കുന്നതുമായ സഹകരണ സംഘങ്ങളിള്ക്കാണ് പരിരക്ഷ ലഭിക്കുക. സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിലുള്ള സംഘങ്ങള്‍ക്ക് മാത്രമാണ് രജിസ്ട്രേഷന് അനുമതി.
എത്ര തുക വരെ ലഭിക്കും
സഹകരണ ബാങ്ക് നഷ്ടത്തിലായി പ്രവര്‍ത്തനം നിർത്തിയാൽ ബോർഡിൽ രജിസ്റ്റർ ചെയ്തതാണെങ്കിൽ 5 ലക്ഷം രൂപയാണ് ലഭിക്കുക. നേരത്തെയിത് 1.50 ലക്ഷം രൂപയായിരുന്നു. ഈയിടെയാണ് തുക പുതുക്കിയത്. വിവിധ മേഖലകളിൽ സഹകരണ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്തെ സര്‍വീസ് സഹകരണ ബാങ്കുകള്‍, എംപ്ലോയീസ് സഹകരണ സംഘങ്ങള്‍, നോണ്‍ അഗ്രീകള്‍ച്ചറല്‍ ആന്‍ഡ് മറ്റ് ഇതര സഹകരണ സംഘങ്ങള്‍, വനിതാ സഹകരണ സംഘങ്ങള്‍ എന്നിവയ്ക്ക് ഇൻഷൂറൻസ് ലഭിക്കും.
സഹകരണ സംഘത്തിൽ അന്വേഷിച്ചോ ബോര്‍ഡിന്റെ വെബ്സൈറ്റിലുള്ള പട്ടിക നോക്കിയോ രജിസ്റ്റർ ചെയ്ത സംഘങ്ങളെ അറിയാൻ സാധിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

മുതിർന്ന പൗരന്മാർ ശ്രദ്ധിക്കുക: എഫ്.ഡി പലിശനിരക്കിൽ മാറ്റം; ഉയർന്ന വരുമാനം നേടാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
