കേരളത്തിലെ സഹകരണ സംഘങ്ങളുടെ ശ്രംഖല വളരെ വളരെ ശക്തമായതിനാല്‍ സാധാരണക്കാര്‍ നിക്ഷേപത്തിന് ഏറ്റവും കൂടുതല്‍ തിരഞ്ഞെടുക്കുന്നത് സഹകരണ ബാങ്കുകളെയാണ്. പ്രാദേശികമായി എളുപ്പത്തില്‍ ലഭ്യമാകുന്നതിനാലും സാധാരണക്കാരുടെ ഇടയില്‍ സഹകരണ ബാങ്കിന് വലിയ പ്രധാന്യമുണ്ട്. അതിനാല്‍ സഹകരണ ബാങ്കുകളെ സംബന്ധിച്ച പുതിയ അറിയിപ്പുകള് സാധാരണക്കാര്‍ക്കാണ് ഏറ്റവും പ്രയോജനപ്പെടുന്നത്.
സഹകരണ ബാങ്കില്‍ നിക്ഷേപത്തിന് പലിശ നിരക്കുയരുമ്പോള്‍ ഇതിന്റെ ഗുണം ഏറ്റവും കൂടുതല്‍ ലഭിക്കുന്നതും സാധാരണക്കാരായ നിക്ഷേപകര്‍ക്കാണ്. ഇതോടൊപ്പം നിക്ഷേപത്തിനുള്ള ഇന്‍ഷൂറന്‍സ് പരിക്ഷയും സഹകരണ ബാങ്കില്‍ ഉയര്‍ത്തിയിട്ടുണ്ട്. റിപ്പോ നിരക്ക് വര്‍ധനവിന്റെ ഭാഗമായി ബാങ്കുകള്‍ പലിശ നിരക്കുയര്‍ത്തുമ്പോള്‍ സഹകരണ ബാങ്കുകളും പലിശ നിരക്കുയര്‍ത്തിയിട്ടുണ്ട്. പൊതുമേഖലാ, സ്വകാര്യ ബാങ്കുകളുടെ സ്ഥിര നിക്ഷേപ പലിശ നിരക്കിനേക്കാള്‍ മികച്ച പലിശ സഹകരണ ബാങ്കില്‍ നിന്ന് ലഭിക്കും.
നിലവില്‍ പലിശ നിരക്കും ഇന്‍ഷൂറന്‍സ് പരിരക്ഷയും പരി?ഗണിക്കുമ്പോള്‍ സഹകരണ ബാങ്കുകളാണ് മുന്നില്‍ നില്‍ക്കുന്നത്.

പ്രാഥമിക സഹകരണ സംഘം പലിശ നിരക്ക്
15 ദിവസം മുതല്‍ 45 ദിവസത്തേക്ക് 6 ശതമാനം പലിശയാണ് പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിന്ന് ലഭിക്കുന്നത്. 46- 90 ദിവസത്തേക്ക് 6.50 ശതമാനം പലിശ ലഭിക്കും. 91 ദിവസം മുതല്‍ 179 ദിവസത്തേക്ക് 7 ശതമാനം പലിശ ലഭിക്കും. 180 ദിവസം മുതല്‍ 364 ദിവസത്തേക്ക് 7.25 ശതമാനമാണ് പലിശ. 1 വര്‍ഷം മുതല്‍ 2 വര്‍ഷത്തില്‍ താഴെയുള്ള കാലാവധിയില്‍ 8.25 ശതമാനം പലിശ ലഭിക്കും.
2 വര്‍ഷത്തിന് മുകളില്‍ 8 ശതമാനം പലിശയും പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിന്ന് ലഭിക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് 0.50 ശതമാനം പലിശ അധികമായി ലഭിക്കും. 1 വര്‍ഷം മുതല്‍ 2 വര്‍ഷത്തില്‍ താഴെയുള്ള കാലയളവില്‍ 8.75 ശതമാനം മുതിര്‍ന്ന പൗരന്മാര്ക്ക് ലഭിക്കും. 2 വര്‍ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് മുതിര്‍ന്ന പൗരന്മാര്ക്ക് 8.50 ശതമാനം പലിശ ലഭിക്കും.
5 ലക്ഷം രൂപ വരെ ഇന്‍ഷൂറന്‍സ്
സഹകരണ ബാങ്കുകളിലേയും സംഘങ്ങളിലേയും നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന ഇന്‍ഷുറന്‍സ് തുക ഈയിടെ സംസ്ഥാന സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. സഹകരണ സംഘങ്ങളിലെ 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഇനി ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. നേരത്തെ 2 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്കാണ് പരിരക്ഷ ലഭിച്ചിരുന്നത്. ഇതോടെ പൊതുമേഖലാ ബാങ്കുകള്‍ക്ക് സമാനമായി നിക്ഷേപ പരിരക്ഷ സഹകരണ സംഘങ്ങള്‍ക്കും ലഭിക്കും.
കേരളത്തിലെ സഹകരണ സംഘങ്ങളിലുള്ള നിക്ഷേപങ്ങള്‍ക്ക് നിയമപരമായ സുരക്ഷ ഉറപ്പാക്കുന്ന കേരള കോ-ഓപ്പറേറ്റീവ് ഡെപ്പോസിറ്റ് ഗ്യാരണ്ടി ഫണ്ട് ബോര്‍ഡ് വഴിയാണ് പരിരക്ഷ നടപ്പിലാക്കുന്നത്. ബോര്‍ഡില്‍ അംഗത്വമെടുക്കുകയും അംഗത്വം പുതുക്കിയതുമായ സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്കാണ് ഗ്യാരണ്ടി ലഭിക്കുക. സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിലുള്ള സംഘങ്ങള്‍ക്ക് മാത്രമാണ് രജിസ്റ്റര്‍ ചെയ്യനാവുക. സഹകരണം എന്ന വാക്ക് ഉപയോഗിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ ഈ പരിധിയില്‍ വരില്ല.
കേരള ബാങ്ക്
കേരള ബാങ്കില്‍ 15 ദിവസം മുതല്‍ 2 വര്‍ഷത്തിന് മുകളിലേക്ക് 5.50 ശതമാനം മുതല്‍ 7.25 ശതമാനം പലിശയാണ് ലഭിക്കുന്നത്. 1 വര്‍ഷംമുതല്‍ 2 വര്‍ഷത്തില്‍ താഴെയുള്ള കാലയളവിലാണ് 7.25 ശതമാനം പലിശ നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാര്ക്ക് 7.75 ശതമാനം പലിശ ലഭിക്കും.
2 വര്‍ഷത്തിന് മുകളില്‍ 7 ശതമാനമാണ് പലിശ ലഭിക്കുന്നത്. ഷെഡ്യൂള്‍ഡ് ബാങ്കായതിനാല്‍ കേരള ബാങ്കിലെ നിക്ഷേപങ്ങള്‍ക്ക് ആര്‍ബിഐ സബ്സിഡിയറിയായ ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്റെ പരിരക്ഷ ലഭിക്കും.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications