സ്ഥിര നിക്ഷേപത്തിന് 8.75% പലിശ; പൊതുമേഖലാ ബാങ്കിനേക്കാൾ പലിശ നൽകും സഹകരണ ബാങ്കുകൾ; നോക്കുന്നോ

സഹകരണ ബാങ്കുകൾ കേരളത്തിൽ വളരെ ശക്തമായതിനാൽ സാധാരണക്കാർ നിക്ഷേപത്തിന് ഏറ്റവും കൂടുതൽ തിരഞ്ഞെടുക്കുന്നത് ഏറ്റവും സഹകരണ ബാങ്കുകളെയാണ്. ഇവിടെ നിക്ഷേപത്തിന് പലിശ നിരക്കുയരുമ്പോൾ ഇതിന്റെ ​ഗുണം ഏറ്റവും കൂടുതൽ ലഭിക്കുന്നതും സാധാരണക്കാരായ നിക്ഷേപകർക്കാണ്. റിപ്പോ നിരക്ക് വർധനവിന്റെ ഭാ​ഗമായി ബാങ്കുകൾ പലിശ നിരക്കുയർത്തുമ്പോൾ സഹകരണ ബാങ്കുകളും പലിശ നിരക്കുയർത്തി. പൊതുമേഖലാ ബാങ്കുകൾ, പോസ്റ്റാഫീസ്, ട്രഷറി നിക്ഷേപങ്ങൾ എന്നിവയെ അപേക്ഷിച്ച് സ്ഥിര നിക്ഷേപത്തിന് മികച്ച പലിശ സഹകരണ ബാങ്കിൽ നിന്ന് ലഭിക്കും.

പലിശ നിരക്ക്

പലിശ നിരക്ക്

സഹകരണ ബാങ്കുകളിലെ നിക്ഷേപ സമാഹരണ യജ്ഞത്തോട് അനുബന്ധിച്ചാണ് പലിശ നിരക്കുകൾ ഉയർത്തിയത്. സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ ഒരു വർഷത്തേക്ക് നിക്ഷേപിച്ചാൽ ഇപ്പോൾ ഉയർന്ന പലിശ ലഭിക്കും. 1 വർഷം മുതൽ 2 വർഷം വരെയുള്ള സാധാരണ നിക്ഷേപങ്ങൾക്ക് 8.25 ശതമാനം പലിശ ലഭിക്കും.

മുതിർന്ന പൗരന്മാർക്ക് അര ശതമാനം കൂടുതൽ പലിശ ലഭിക്കും. മുതിർന്ന പൗരന്മാരുടെ ഒരു വർഷത്തെ സ്ഥിര നിക്ഷേപങ്ങൾക്ക് സഹകരണ ബാങ്കുകൾ 8.75 പലിശ നൽകുന്നു. 2 വർഷത്തിന് മുകളിലുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 8 ശതമാനമാണ്. മുതിർന്ന പൗരന്മാർക്ക് 8.50 ശതമാനം പലിശ ലഭിക്കും. 

എങ്ങനെ നേട്ടം സ്വന്തമാക്കാം

എങ്ങനെ നേട്ടം സ്വന്തമാക്കാം

ഹ്രസ്വകാലത്തേക്ക് നിക്ഷേപിക്കുന്നത് ലാഭകമാണോ എന്നാണ് പലരുടെയും ചോദ്യം. ഹ്രസ്വകാലത്തേക്കുള്ള സ്ഥിര നിക്ഷേപത്തിൽ ചേർന്നാൽ ഏകദേശം അടുത്ത വർഷം ഇതേ സമയത്ത് നിക്ഷേപം കാലാവധിയെത്തുും. ഈ സമയത്ത് വീണ്ടും സഹകരണ നിക്ഷേപ സമാഹരണ യ‍ജ്ഞം നടക്കും. കാലയളവ് പൂർത്തിയാകുന്ന സമയത്ത് ഉയർന്ന പലിശ ലഭിക്കുന്ന നിക്ഷേപത്തിലേക്ക് മാറ്റി നേട്ടം സ്വന്തമാക്കാം. 

എസ്ബിഐ പലിശ നിരക്ക്

എസ്ബിഐ പലിശ നിരക്ക്

എസ്ബിഐയില്‍ ഏറ്റവും ഉയർന്ന പലിശ ലഭിക്കുന്നത് 5 വർഷം മുതൽ 10 വർഷ കാലയളവിലേക്കാണ്. മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്ഥിര നിക്ഷേപത്തിന് 7.50 ശതമാനം പലിശ ലഭിക്കുന്നുണ്ട്. സാധാരണ നിക്ഷേപകർക്ക് ഇക്കാലയളവിൽ 6.50 ശതമാനം പലിശ ലഭിക്കും. 2 വര്‍ഷം മുതല്‍ 3 വര്‍ഷത്തില്‍ താഴെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 7.50 ശതമാനം പലിശ ലഭിക്കും. സാധാരണ നിക്ഷേപകർക്ക് 7 ശതമാനം പലിശ ലഭിക്കും. 

7.6 ശതമാനം

1 വര്‍ഷം മുതല്‍ 2 വര്‍ഷത്തില്‍ താഴെയുള്ള സ്ഥിര നിക്ഷേപത്തിന് 7.30 ശതമാനവും പലിശ ലഭിക്കും. സാധാരണ നിക്ഷേപകർക്ക് 6.80 ശതമാനം പലിശ ലഭിക്കും. എസ്ബിഐ ആരംഭിച്ച 400 ദിവസത്തെ പുതിയ സ്ഥിര നിക്ഷേപ പദ്ധതിയായ അമൃത് കലാശിന് 7.6 ശതമാനം പലിശ ലഭിക്കും. സാധാരണ നിക്ഷേപകർക്ക് 7.10 ശതമാനം പലിശ ലഭിക്കും.

പാതിയിൽ വെച്ച് നിക്ഷേപം പിൻവലിച്ചാൽ

പാതിയിൽ വെച്ച് നിക്ഷേപം പിൻവലിച്ചാൽ

നേരത്തെ സ്ഥിര നിക്ഷേപം ആരംഭിച്ചവർക്ക് പുതിയ പലിശ നിരക്കൽ വലിയ കുറ്റബോധം തോന്നുന്നുണ്ടെങ്കിൽ നിലവിലുള്ള സ്ഥിര നിക്ഷേപം കാലാവധി തീരുന്നതിനു മുൻപ് അവസാനിപ്പിച്ച് പുതിയ പലിശ നിരക്കിൽ പുതുക്കിയിടാവുന്നതാണ്. ഇവിടെ നേരത്തെ പിൻവലിക്കുന്നതിനുള്ള പിഴ മനസിലാക്കി വെയ്ക്കണം. ഓരോ ബാങ്കിലും ഇത് വ്യത്യസ്ത നിരക്കിലാണ് ഈടാക്കുന്നത്.

പൂർത്തിയായ കാലയളവിന് നിക്ഷേപ സമയത്ത് വാഗ്ദാനം ചെയ്തിരുന്ന പലിശനിരക്കിൽ നിന്ന് ഒരു ശതമാനം കുറഞ്ഞ നിരക്കിലാണ് സഹകരണ ബാങ്കിൽ പലിശ കണക്കാക്കുന്നത്. ഇവിടെ വരുന്ന നഷ്ടം പുതിയ പലിശ നിരക്കിലേക്ക് മാറ്റിയിടുമ്പോൾ ലാഭിക്കാൻ സാധിക്കുമോ എന്നറിഞ്ഞ ശേഷം മാത്രമെ നിക്ഷേപിക്കാവൂ. 

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X