റിപ്പോ നിരക്ക് ഉയർന്നിരിക്കുന്ന സമയം, സ്ഥിര നിക്ഷേപക്കാർക്ക് പറ്റിയ കാലമാണ്. എന്നിട്ടും ബാങ്കുകളിലെ സ്ഥിര നിക്ഷേപത്തിന്റെ പലിശയ്ക്ക് വേഗക്കുറവാണ്. പൊതുമേഖലാ, സ്വകാര്യ ബാങ്കുകൾ പലിശ നിരക്ക് ഉയർത്തുന്നുണ്ടെങ്കിലും നിക്ഷേപകൻ പ്രതീക്ഷിക്കുന്നത്ര ഉയര്‍ച്ച വന്നിട്ടില്ല. ഈ സമയത്ത് എവിടെയാണ് നിക്ഷേപിക്കുക. സ്ഥിര നിക്ഷേപത്തിന്റെ സുരക്ഷിതത്വം തരുന്നിടം വേറെ ഏതുണ്ടെന്നാണ് നിക്ഷേപകരുടെ ചോദ്യം. ഇതിന് ഉത്തരം ഇതാണ്, കോർപ്പറേറ്റ് സ്ഥിര നിക്ഷേപങ്ങൾ. കെട്ടിലും മട്ടിലും എല്ലാതരത്തിലും സ്ഥിര നിക്ഷേപത്തിന്റെ അതേ സവിശേഷതയും ഉയർന്ന പലിശയുമാണ് ഇവയുടെ പ്രത്യേകത.
കോർപ്പറേറ്റ് സ്ഥിര നിക്ഷേപം
കോര്‍പ്പറേറ്റ് സ്ഥിര നിക്ഷേപങ്ങള്‍ അനുവദിക്കുന്നത് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങലും ഹൗസിംഗ് ഫിനാന്‍സ് കമ്പനികളുമാണ്. ബാങ്ക് സ്ഥിര നിക്ഷേപങ്ങളെക്കാള്‍ പലിശയാണ് ഇവയുടെ പ്രത്യേകത. പൊതുമേഖലാ, സ്വകാര്യ ബാങ്കുകളെ അപേക്ഷിച്ച് ഉയര്‍ന്ന പലിശ ഇവ നല്‍കുന്നുണ്ട്. എന്നാല്‍ ബാങ്ക് നിക്ഷേപങ്ങള്‍ക്ക് ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്പ്പറേഷന് അനുവദിക്കുന്ന ഇന്‍ഷൂറന്‍സ് പരിരക്ഷ കോര്‍പ്പറേറ്റ് ഫിക്സഡ് ഡെപ്പോസിറ്റുകള്‍ക്ക് ലഭിക്കുകയില്ല. ക്രെഡിറ്റ് ഏജന്‍സികളായ ക്രിസില്‍, ഐസിആര്‍എ തുടങ്ങിയവ നല്കുന്ന ക്രെഡിറ്റ് റേറ്റിംഗ് പരിശോധിച്ചാണ് കോര്‍പ്പറേറ്റ് സ്ഥിര നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കേണ്ടത്. കമ്പനികള്‍ക്ക് സമയത്ത് പലിശ നല്‍കാനുള്ള ശേഷിയും കാലാവധിയില്‍ മുതല്‍ തിരിച്ചു തരാനുള്ള ശേഷിയുമാണ് ഇത് സൂചിപ്പിക്കുന്നത്. കമ്പനിയുടെ സാമ്പത്തിക ശേഷി ഈ റേറ്റിംഗിലൂടെ മനസിലാകും. ഉയര്‍ന്ന റേറ്റിംഗ് ലഭിച്ച കോര്‍പ്പറേറ്റ് സ്ഥിര നിക്ഷേപങ്ങള്‍ പണം തിരിച്ചടവോ പലിശയോ മുടക്കാനുള്ള സാധ്യത വിരളമാണ്. ഉയര്‍ന്ന പലിശ നിരക്ക് നല്കുന്ന കോര്‍പ്പറേറ്റ് സ്ഥിര നിക്ഷേപങ്ങള്‍ പരിശോധിക്കാം.
ശ്രീരാം ട്രാന്‍സ്പോര്‍ട്ട് ഫിനാന്‍സ് കമ്പനി
മൂന്ന് വര്‍ഷത്തേക്കുള്ള സഞ്ചിത സ്ഥിര നിക്ഷേപങ്ങള്‍ക്ക് (cumulative FD) 7.25 ശതമാനമാണ് പലിശ നല്‍കുന്നത്. 10,000 രൂപയ്ക്ക് ആരംഭിച്ച സഞ്ചിത സ്ഥിര നിക്ഷേപം മൂന്ന് വര്‍ഷ കാലയളവിന് ശേഷം 12,420 രൂപയായി ഉയരും. ഇതോടൊപ്പം കാലാവധിയെത്തിയ നിക്ഷേപം പുതുക്കുമ്പോള്‍ 0.25 ശതമാനം അധിക പലിശയും ലഭിക്കും. ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി ക്രിസില്‍ faaa റേറ്റിംഗ് നല്കിയ ബാങ്കിതര ധനകാര്യ സ്ഥാപനമാണ് ശ്രീറാം . ഈ റേറ്റിംഗ് സമയത്ത് പലിശയും മുതലും നല്‍കാനുള്ള ഉയര്‍ന്ന സാധ്യത കാണിക്കുന്നു. ശ്രീറാം സിറ്റി യൂണിയന് ഫിനാന്‍സ് കമ്പനിയും മൂന്ന് വര്‍ഷത്തേക്കുള്ള സഞ്ചിത നിക്ഷേപങ്ങള്‍ക്ക് 7.25 ശതമാനം പലിശയാണ് കമ്പനി നല്‍കുന്നത്. മൂന്ന് വർഷത്തേക്ക് 10,000 രൂപ നിക്ഷേപിച്ചയാള്‍ക്ക് 12,420 രൂപ കാലാവധിയില്‍ ലഭിക്കും.
മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസ് ലിമിറ്റഡ്
മൂന്ന് വര്‍ഷത്തെ സഞ്ചിത നിക്ഷേപത്തിന് 6.75 ശതമാനം പലിശയാണ് മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസ് ലിമിറ്റഡ് നല്‍കുന്നത്. 10,000 രൂപയുിടെ നിക്ഷേപത്തിന് 12,165 രൂപ മൂന്ന് വര്‍ഷത്തിന് ശേഷം ലഭിക്കും. ക്രിസില്‍ റേറ്റിംഡ് FA+ ആണ് നല്‍കിയത്. പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് മൂന്ന് വര്‍ഷത്തേക്കുള്ള സഞ്ചിക നിക്ഷേപങ്ങള്‍ക്ക് 6.60 ശതമാനം പലിശയാണ് നല്‍കുന്നത്. 10,000 രൂപ നിക്ഷേപത്തിന് മൂന്ന് വര്‍ഷത്തിന് ശേഷം 12,114 രൂപ ലഭിക്കും. ക്രിസില്‍ FAA+ റേറ്റിംഗാണ് ഈ ഹൗസിംഗ് ഫിനാൻസ് കമ്പനിക്ക് നല്‍കിയത്.
ഐസിഐസിഐ ഹോം ഫിനാൻസ് ലിമിറ്റഡ്
ഐസിഐസിഐ ഹോം ഫിനാന്‍സ് ലിമിറ്റഡ് 6.20 ശതമാനം പലിശ നിരക്കാണ് മൂന്ന് വര്‍ഷത്തേക്കുള്ള സഞ്ചിത നിക്ഷേപത്തിന് നല്‍കുന്നത്. 10,000 രൂപ 11,978 രൂപയായി മൂന്ന് വര്‍ഷത്തിന് ശേഷം ഉയരും. FAA റേറ്റിംഗാണ് ക്രിസില്‍ നല്‍കിയത്. ഇത് ഹൗസിംഗ് ഫിനാന്‍സ് കമ്പനിയുടെ സമയത്തുള്ള പലിശ, മുതല്‍ തിരിച്ചടവ് കാണിക്കുന്നു. ഐസിആര്‍എ MAAA റേറ്റിംഗ് ആണ് കമ്പനിക്ക് നല്‍കിയിട്ടുള്ളത്. ഇത് പ്രകാരം നിക്ഷേപകര്‍ക്ക് ക്രെഡിറ്റ് റിസ്ക് കുറവാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
